ശ്രീനിയും പേളിയും പോലെയാവണം! അനുകരിക്കാന്‍ ഹിമയുടെ ശ്രമം! പിടികൊടുക്കാതെ സാബുവും, കാണൂ!
Recommended Video

ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. രസകരമായ ടാസ്‌ക്കുകളും വ്യത്യസ്തമായ ട്വിസ്റ്റുമൊക്കെയായി പരിപാടി മുന്നേറുകയാണ്. മത്സരത്തില്‍ നിന്നും പുറത്തുപോയവര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹിമ ശങ്കറായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പുതിയ ചിറകുമായെത്തിയ കഴുകന്‍ എന്ന വിശേഷണമായിരുന്നു താരം തനിക്ക് നല്‍കിയത്. പുറത്തുപോയതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് മത്സരാര്‍ത്ഥികളോട് ഒന്നും സംസാരിക്കരുതെന്ന്് പറഞ്ഞതിന് ശേഷമാണ് താരത്തെ ബിഗ് ഹൗസിലേക്ക് അയച്ചത്.

തിരിച്ചുവരവില്‍ വളരെ ശക്തയായാണ് ഹിമ പെരുമാറുന്നത്. തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്നവരെ എങ്ങനെ കീഴടക്കമെന്നുള്ള ഗവേഷണത്തിലാണ് താരം. അതിന്റെ ഭാഗമായി നടത്തുന്ന ശ്രമങ്ങള്‍ കാണുമ്പോള്‍ വല്ലാതെ വെറുപ്പ് തോന്നുന്നുവെന്നും താരം തിരികെ പരിപാടിയിലേക്ക് വരേണ്ടിയിരുന്നില്ലെന്നുമായിരുന്നു പ്രേക്ഷകര്‍ വിലയിരുത്തിയത്. സാബുവിനെയും രഞ്ജിനിയേയുമാണ് താരം നോട്ടമിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലും താരം സാബുവിനെ വളയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹിമയെ അവഗണിക്കുകയായിരുന്നു അദ്ദേഹം.
തിരിച്ചുവന്നതിന് ശേഷം ഹിമയുടെ പെരുമാറ്റം പഴയത് പോലെയല്ലെന്നാണ് മത്സരാര്‍ത്ഥികള്‍ പറയുന്നത്. അപ്രതീക്ഷിതമായി ഹിമ പരിപാടിയിലേക്ക് തിരികെയെത്തിയപ്പോള്‍ താരങ്ങള്‍ ഗംഭീര സ്വീകരണമായിരുന്നു നല്‍കിയത്. സാബവുവിനെയും രഞ്ജിനിയേയും പേളിയേയും ലക്ഷ്യമിട്ടാണ് താരം നീങ്ങുന്നതെന്ന് വ്യ്ക്തമാക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് അടുത്തിടെയായി നടക്കുന്നതെല്ലാം. പരിപാടിയില്‍ നിന്നും പുറത്തുപോയതിന് ശേഷം ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് സാബുവിനെയായിരുന്നു. അദ്ദേഹത്തിന്റെ ചൊറിച്ചിലിനെക്കുറിച്ച് താന്‍ എപ്പോഴും ഓര്‍ക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. തിരിച്ചുവരവില്‍ ഹിമയുടെ പല നീക്കങ്ങളെയും സംശയത്തോടെ നോക്കിക്കാണുന്നയാളാണ് സാബു. അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്‍കി രഞ്ജിനി ഒപ്പമുണ്ട്.


Click it and Unblock the Notifications