സാബു നല്ല കളിക്കാരനാണ് പക്ഷേ, വിജയിക്കാന്‍ അര്‍ഹനല്ല! വിന്നറാവാന്‍ ഷിയാസിനാണ് അര്‍ഹതയെന്ന് ഹിമ!

ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായി വിശേഷിപ്പിക്കപ്പെടുന്ന ബിഗ് ബോസിന് മലയാളം പതിപ്പൊരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ തുടങ്ങിയ ആവേശം ഇപ്പോള്‍ ക്ലൈമാക്‌സിലേക്കെത്തി നില്‍ക്കുകയാണ്. സിനിമയിലൂടെയും സീരിയലിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഈ പരിപാടിയില്‍ മത്സരിക്കാനെത്തിയത്. അന്യഭാഷകളില്‍ റേറ്റിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്ന പരിപാടി മലയാളത്തിലേക്ക് എത്തിയപ്പോള്‍ ആദ്യം സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്ന പ്രേക്ഷകര്‍ പിന്നീട് ഈ ഷോ ഏറ്റെടുക്കുകയായിരുന്നു. വിവാദവും വിമര്‍ശനവുമൊക്കെയായി മുന്നേറുന്ന പരിപാടിയുടെ ആദ്യ സീസണ്‍ അവസാനിക്കാന്‍ പോവുകയാണ്.

മനോജ് വര്‍മ്മയും അഞ്ജലി അമീറും ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നായിരുന്നു പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. മത്സരത്തിന്റെ കാഠിന്യം വര്‍ധിച്ചതോടെയാണ് മറ്റുള്ളവര്‍ക്ക് കാലിടറിയത്. പരിപാടിയില്‍ മറ്റാര്‍ക്കും ലഭിക്കാത്ത സൗഭാഗ്യം ലഭിച്ച മത്സരാര്‍ത്ഥിയാണ് ഹിമ ശങ്കര്‍. എലിമിനേഷനിലൂടെ പുറത്തേക്ക് പോയ താരം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരിച്ചെത്തിയിരുന്നു. ആദ്യത്തെ വരവില്‍ സംഭവിച്ച പരാജയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് താരമെത്തിയതെന്നായിരുന്നു തുടക്കത്തിലെ ധാരണ. എന്നാല്‍ അത് തെറ്റായിരുന്നുവെന്ന് താരം തെളിയിക്കുകയും എലിമിനേഷനിലൂടെ പുറത്തേക്ക് പോവുകയുമായിരുന്നു. ബിഗ് ബോസില്‍ ആര് വിജയിക്കുമെന്ന ചോദ്യത്തിന് ഹിമ നല്‍കിയ ഉത്തരവും ഏറെ രസകരമാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

 ഹിമയുടെ കണക്ഷന്‍

ഹിമയുടെ കണക്ഷന്‍

ബിഗ് ബോസിലെക്കെത്തിയ ഹിമ ശങ്കര്‍ തുടക്കത്തില്‍ എല്ലാവരുമായും നല്ല സൗഹൃദത്തിലായിരുന്നു. മനസ്സിലൊന്നും വെച്ച് പെരുമാറാന്‍ അറിയാത്ത താരം പലപ്പോഴും തനിക്ക് തോന്നുന്നത് അതേ പോലെ പ്രകടിപ്പിക്കാറുണ്ട്. എലിമിനേഷനിലൂടെ പുറത്തേക്ക് പോയി നാളുകള്‍ പിന്നിട്ടപ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ താരം തിരികെ മത്സരത്തിലേക്ക് എത്തിയത്. അപ്രതീക്ഷിതമായ ആ എന്‍ട്രിയില്‍ മത്സരാര്‍ത്ഥികള്‍ ഞെട്ടിയിരുന്നു. പുറത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന നിബന്ധനകളോടെയാണ് മോഹന്‍ലാല്‍ താരത്തെ ബിഗ് ബോസിലേക്കയച്ചത്. ഇത്തവണത്തെ വരവില്‍ താരം ലക്ഷ്യമാക്കിയ കാര്യങ്ങളിലൊന്നായിരുന്നു സാബുവിനോടുള്ള കണക്ഷന്‍ പ്രകടിപ്പിക്കുകയെന്നത്. എന്നാല്‍ ഈ കണക്ഷനെക്കുറിച്ച് ഒരാള്‍ക്കും പോലും മനസ്സിലായില്ലെന്നതാണ് ഖേദകരമായ കാര്യം.

സാബുവിനോടുള്ള പെരുമാറ്റം

സാബുവിനോടുള്ള പെരുമാറ്റം

രഞ്ജിനിയും സാബുവും അടുത്ത സുഹൃത്തുക്കളായി തുടരുന്നതിനിടയിലായിരുന്നു ഇവര്‍ക്കിടയിലേക്ക് താരമെത്തിയത്. ഹിമയില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് സാബു രഞ്ജിനിയോടാവശ്യപ്പെട്ടിരുന്നു. രഞ്ജിനി അത് കൃത്യമായി ചെയ്തിരുന്നു. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായി രഞ്ജിനി പുറത്തേക്ക് പോയത്. ഇതോടെയാണ് ഹിമയ്ക്ക് സാബുവുമായി ഇടപഴകാന്‍ അവസരം ലഭിച്ചത്. തനിക്ക് ഏറ്റവും അടുപ്പം തോന്നിയതും ബിഗ് ബോസില്‍ നിന്നും പുറത്തുപോയപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തതും സാബുവിനെയായിരുന്നുവെന്ന് താരം തുറന്നുപറഞ്ഞിരുന്നു. പ്രണയമെന്ന് ആ ഇഷ്ടത്തെ വിശേഷിപ്പിക്കാനാവില്ല. കണക്ഷനെന്നാണ് ഹിമ പറഞ്ഞത്.

വഴക്കും കൈയ്യാങ്കളിയും

വഴക്കും കൈയ്യാങ്കളിയും

സാബുവിന്റെ ശ്രദ്ധ നേടിയെടുക്കുന്നതിനായി ചില്ലറ ശ്രമങ്ങളായിരുന്നില്ല ഹിമ നടത്തിയത്. പലപ്പോഴും പ്രകോപിതനായെങ്കിലും പരമാവധി പിടിച്ചുനില്‍ക്കുകയായിരുന്നു സാബു. അതിനിടയിലാണ് ഒരു ദിവസം താരത്തിന്റെ നിയന്ത്രണം വിട്ടത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ തുടങ്ങിയ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് എത്തിയതോടെ പിടിച്ചുമാറ്റാനായി മറ്റുള്ളവരെത്തിയിരുന്നു. ഹിമയുടെ വീട്ടുകാരെക്കുറിച്ച് സാബു മോശമായി സംസാരിച്ചിരുന്നു. വളര്‍ത്തുദോഷം കാരണമാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മോഹന്‍ലാല്‍ ഇതേക്കുറിച്ച് വിശദീകരണം ചോദിച്ചതോടെയാണ് ഇരുവരും വഴക്കിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

ആര് വിജയിക്കും?

ആര് വിജയിക്കും?

ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് എത്തിനില്‍ക്കുകയാണ്. ആരായിരിക്കും വിജയിക്കുകയെന്ന് ഹിമയോട് ചോദിച്ചപ്പോള്‍ ഷിയാസാണ് അതര്‍ഹിക്കുന്നതെന്നായിരുന്നു ഹിമ പറഞ്ഞത്. ടൈംസ് ഓപ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ബിഗ് ബോസില്‍ ഏറ്റവും ജനുവിനായിത്തോന്നിയത് ഷിയാസിനെയാണ്. സാബു നന്നായി കളിക്കുന്നുണ്ടെങ്കിലും വിജയം അര്‍ഹിക്കുന്ന ഷിയാസാണ്. സാബുവാണ് ജയിക്കുകയെന്നാണ് ഒരു വിഭാഗം പറയുന്നത്. മറുവിഭാഗമാവട്ടെ ഷിയാസിനൊപ്പമാണ്.

 രണ്ടാം വരവില്‍ സംഭവിച്ചത്

രണ്ടാം വരവില്‍ സംഭവിച്ചത്

രണ്ടാം വരവില്‍ കൃത്യമായ പ്ലാനിങ്ങോടെയാണ് ഹിമ എത്തിയതെന്നായിരുന്നു പൊതുവിലുള്ള വിലയിരുത്തല്‍. തുടക്കത്തില്‍ വളരെയധികം പ്രതീക്ഷയോടെയാണ് താനെത്തുന്നതെന്ന് താരവും പറഞ്ഞിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് തന്റെ പ്ലാനിങ്ങ് തെറ്റിയിരുന്നുവെന്ന് താരം പറയുന്നു. സാബുവുമായുള്ള കണക്ഷനെക്കുറിച്ച് താരം പറഞ്ഞിരുന്നുവെങ്കിലും ആര്‍ക്കും അത് മനസ്സിലായിട്ടില്ലായിരുന്നു. ബിഗ് ബോസില്‍ തന്നെ നന്നായി മനസ്സിലാക്കിയ മത്സരാര്‍ത്ഥികളിലൊരാളാണ് ഷിയാസെന്നും താരം പറയുന്നു.

സാബുവിന്റെ കുബുദ്ധി

സാബുവിന്റെ കുബുദ്ധി

ജയിക്കാനായി ഏത് തരത്തിലുള്ള കളിയും സാബു കളിക്കും. തനിക്ക് ജയിക്കേണ്ടെന്ന് അദ്ദേഹം ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതുമൊരു തന്ത്രമാണ്. കൃത്യമായ ഗെയിം പ്ലാനിങ്ങോട് കൂടിയാണ് അദ്ദേഹം മുന്നേറുന്നത്. ജയിക്കുന്നതിനായി ഏതൊക്കെ തരത്തിലുള്ള തന്ത്രങ്ങളായിരിക്കും സാബു പയറ്റുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X