ഹിമയും സാബുവും തമ്മിലുളള വഴക്ക് എന്തിന്!! ലാലേട്ടനു മുന്നിൽ ഹിമയുടെ കുമ്പസാരം, ശാന്തനായി സാബു

തനിയ്ക്ക് വ്യക്തിപരമായ വിഷമം വന്നപ്പോഴാണ് ദേഷ്യം ഉണ്ടായതെന്ന് ഹിമ പറഞ്ഞു

Recommended Video

ലാലേട്ടനു മുന്നിൽ ഹിമയുടെ കുമ്പസാരം!! | filmibeat Malayalam

മലയാളം ബിഗ്ബോസ് അതിന്റെ 76ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഇനി 100 എന്ന ദിവസത്തിലേയ്ക്ക് എത്താൻ ലിരൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനാൽ തന്നെ തങ്ങളുടെ പ്രിയപ്പെട്ട പലരുമാകും ഇനി ബിഗ്ബോസ് ഹൗസിൽ നിന്ന് വിടപറഞ്ഞു പോകുക. ദിവസങ്ങൾ കഴിയുന്തോറും കളിയും മുറുകുകയാണ്. ലാലേട്ടൻ പറയുന്നത് പോലെ ഇനി ചെറിയ കളികൾ ഇല്ല ഇനി വലിയ കാര്യങ്ങൾ മാത്രമാകും ബിഗ്ബോസ് ഹൗസിൽ ഇനി നടക്കുക.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ദിവസമായിരുന്നു 76ാം ബിഗ്ബോസ് ഹൗസിലെ എലിമിനേഷൻ ദിവസമായിരുന്നു. സാധാരണഗതിയിൽ എലിമിനേഷൻ ദിവസം വലിയ പൊട്ടിത്തെറികൾക്കോ വെല്ലുവിളികൾക്കോ ബിഗ് ബോസ് ഹൗസ് വേദിയാകാറില്ല . ഒരാഴ്ചത്തെ പ്രശ്നങ്ങൾ മോഹൻലാലിന്റെ മധ്യസ്ഥതയിൽ പറഞ്ഞു തീർക്കുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവത്തെ എപ്പിസോഡിൽ ലാലോട്ടനെ മുന്നിൽ നിർത്തി കൊണ്ടായിരുന്നു ഇവരുടെ വെല്ലുവിളി.

കഴിഞ്ഞ ആഴ്ചയുണ്ടായ സംഭവങ്ങൾ

കഴിഞ്ഞ ആഴ്ചയുണ്ടായ സംഭവങ്ങൾ

കഴിഞ്ഞ ആഴ്ചയുണ്ടായ പ്രശ്നങ്ങളിൽ നിന്ന് തന്നെയാണ് മോഹൻലാൽ ആരംഭിച്ചത്. ക്യാപ്റ്റനായിരുന്ന ശ്രീനീഷിനോടായിരുന്നു മോഹൻലാലിന്റെ ചോദ്യം. എന്നാൽ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നും സാബുവും ഹിമയുമായു ഹിമയും സുരേഷുമായിട്ടു മാത്രമാണ് വഴക്ക് നടന്നതെന്ന് ശ്രീനി പറഞ്ഞു. അപ്പോൾ ഷിയാസും അതിഥിയുമായിട്ടുള്ള പ്രശ്നത്തിനെ കുറിച്ച് താരം ചോദിച്ചു. അത് അത്ര വലിയ പ്രശ്നമായിരുന്നില്ലെന്നും അവർ തന്നെ അത് പരിഹരിച്ചെന്നും ശ്രീനി പറഞ്ഞു. വലിയ കുഴപ്പങ്ങൾ ഇല്ലാത്ത ക്യാപ്റ്റൻസിയായിരുന്നു ശ്രീനീഷിന്റേതെന്ന് സുരേഷും പിന്തുണച്ചു.

  ഹിമയും സുരേഷും തമ്മിലുളള പ്രശ്നം

ഹിമയും സുരേഷും തമ്മിലുളള പ്രശ്നം

പതിവ് പോലെ മറ്റ് അംഗങ്ങളുടെ വിശേഷം അറിഞ്ഞതിനു ശേഷം സരേഷും ഹിമയുമായി ഉണ്ടായ പ്രശ്നത്തിനെ കുറിച്ച് മോഹൻലാൽ തിരക്കി. തനിയ്ക്ക് വ്യക്തിപരമായ വിഷമം വന്നപ്പോഴാണ് ദേഷ്യം ഉണ്ടായതെന്ന് ഹിമ പറഞ്ഞു. ഇതു തന്നെയാണ് സബുമായി അടിയുണ്ടാകൻ കാരണമായതെന്നും ഹിമ പറഞ്ഞു. താൻ ചിരിച്ചു കൊണ്ട് വഴക്കുണ്ടാക്കുന്ന ആളാണെന്നും സാബു ഒരു ചെറിയ പ്രശ്നത്തിന് തന്റെ അച്ഛനും അമ്മയ്ക്കും വീട്ടിലുളളവരെ മുഴുവൻ വിളിച്ചെന്നും ഹിമ പരാതിപ്പെട്ടു.

 ആഹാരത്തിനോടുളള അനാദരവ്

ആഹാരത്തിനോടുളള അനാദരവ്

ആഹാരത്തിനോട് അനാദരവ് കാണിച്ചതുകൊണ്ടാണ് താൻ വഴക്കുണ്ടക്കിയതെന്നായിരുന്നു സാബുവിന്റെ വാദം. അത് തനിയ്ക് ഇഷ്ടമായില്ലെന്നും വളർത്തു ദോഷം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും സാബു പറഞ്ഞു. എന്നാൽ സാബു ഇങ്ങനെയല്ല പറഞ്ഞതെന്നും. ഷിയാസ് ഒരു ദോശ അധികം എടുത്തപ്പോൾ ഇവിടെ പ്രശ്ന്നം ഉണ്ടാക്കിയ ആളാണ് ഇത് പറയുന്നതെന്നും ഹിമ തിരിച്ചടിച്ചു. എന്നാൽ നിങ്ങൾ വീട്ടനകത്ത് കാണിക്കുന്ന എല്ലാ പ്രശ്നങ്ങളും എല്ലാവരും കാണുന്നുണ്ടെന്ന് ഓർമിക്കണമെന്നും മോഹൻലാൽ പറഞ്ഞു.

 മുട്ടയാണോ പ്രശ്നം

മുട്ടയാണോ പ്രശ്നം

ബിഗ് ബോസ് ഹൗസിൽ പ്രശ്നം ഉണ്ടാക്കുന്ന ത് മുട്ടയാണോ എന്ന ശ്രീനിയോട് മോഹൻലാൽ തിരക്കി. എന്നാൽ മുട്ട അല്ല പ്രശ്നമെന്നും മുട്ട കാരണമായി എന്നു മാത്രമാണെന്നും ശ്രീനി പറഞ്ഞിരുന്നു. തുടർന്ന് ബിഗ് ബോസ് ഹൗസിൽ നടന്ന മുട്ടയെ ചൊല്ലിയുണ്ടായ തർക്കങ്ങളെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും ലോട്ടൻ കണക്കെടുത്തു

മോഹൻലാലിന്റെ മുന്നറിയിപ്പ്

മോഹൻലാലിന്റെ മുന്നറിയിപ്പ്

ബിഗ്ബോസ് ഹൗസിലുണ്ടാകുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മത്സരാർഥികൾ വീണ്ടും മോഹൻലാൽ മുന്നറിയിപ്പ് നൽകി. സാബുവിന്റേയും ഹിമയുടേയും വഴക്കിന്റേയും കയ്യാങ്കളിയുടേയും പശ്ചാത്തലത്തിലായിരുന്നു ഇത്. സാബുവിന്റേയുംഹിമയുടേയും പേര് എടുത്തു പരഞ്ഞ് തുടങ്ങിയ ലാലേട്ടൻ ഇത് എല്ലാവർക്കും ബാധകമാണ് നിങങളെ പുറത്ത് വലിയൊരു ജനക്കൂട്ടം നോക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. അത് ഓർമവേണമെന്നും ആവർത്തിച്ചു. ഇത് എല്ലാ ആഴ്ചയും മോഹൻലാൽ മത്സരാർഥികളോട് പറയുന്നതാണ്.

 കഴിഞ്ഞ ഒരാഴ്ചത്തെ വഴക്ക്

കഴിഞ്ഞ ഒരാഴ്ചത്തെ വഴക്ക്

കഴിഞ്ഞ കുറച്ച് നാളുകളായി ഹിമയും സാബുവു തമ്മിൽ പ്രശ്നങ്ങളായിരുന്നു. സാബുവിനോടുളള ഇഷ്ടം പ്രകടിപ്പിച്ചതിനു ശേഷമാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സാബുവുമായുള്ള പ്രശ്നത്തിൽ തന്നെ ബിഗ്ബോസ് അംഗങ്ങൾ തെറ്റിരിച്ചിരിക്കുകായണെന്നും ഹിമ പറഞ്ഞത്. ഇക്കാര്യം തന്നോട് അർച്ചനയും അതിഥിയും പറഞ്ഞിരുന്നു. അത് സംസാരിച്ച് പരിഹരിക്കണമെന്ന് അതിഥി തന്നെ ഉപദേശിച്ചുവെന്നും ഹിമ പറഞ്ഞു. എന്നാൽ സാബു തന്നോട് സംസാരിക്കാൻ തയ്യാറാവുകയല്ലായിരുന്നെന്നും ഹിമ ലാലേട്ടനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X