For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹിമയുടെ യുദ്ധം ഇനി പുറത്തുനിന്ന്! ബിഗ് ബോസില്‍ നിന്നും താരം പുറത്തായതിന് പിന്നിലെ കാരണം? കാണൂ!

  |
  ബിഗ്‌ബോസ് എലിമിനേഷനിടയില്‍ സംഭവിച്ചത് !!! | filmibeat Malayalam

  ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള മാറ്റമായിരുന്നു ബിഗ് ബോസെന്ന റിയാലിറ്റി ഷോ സമ്മാനിച്ചത്. തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി വിജയകരമായി മുന്നേറുകയാണ് ഈ പരിപാടി. അങ്ങനെയിരിക്കെയാണ് പരിപാടിയുടെ മലയാള പതിപ്പെന്ന ആശയവുമായി ഏഷ്യാനെറ്റ് എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി ഇവരെയായിരുന്നു അവതാരകനായി ആദ്യം പരിഗണിച്ചത്. എന്നാല്‍ ഇരുവരും കൈയ്യൊഴിഞ്ഞതോടെയാണ് അത് മോഹന്‍ലാലില്‍ നിക്ഷിപ്തമായത്. സിനിമയിലും ടെലിവിഷനിലും ഒരേപോലെ മിന്നിത്തിളങ്ങുന്ന താരം സന്തോഷത്തോടെ ഇതേറ്റേടുക്കുകയായിരുന്നു.

  പേളി മാണി പാടിയപ്പോള്‍ സംഭവിച്ചത്? ഇതിലും മികച്ച പണി ഇനി കിട്ടാനില്ല! വീഡിയോ ഉണ്ട് കേട്ടോ!

  ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി തിളങ്ങിനില്‍ക്കുന്ന 16 പേരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. എലിമിനേഷനിലൂടെ അതാത് ആഴ്ചകളില്‍ ഓരോ താരത്തിന് വേണ്ടിയും ബിഗ് ബോസ് മെയിന്‍ ഗേറ്റ് തുറക്കും. ഈ തരത്തിലായിരുന്നു പരിപാടിയുടെ ഒരുക്കം. ആദ്യ ആഴ്ചയിലെ എലിമിനേഷനിലൂടെ ഡേവിഡ് ജോണാണ് പുറത്തേക്ക് പോയത്. ആരോഗ്യപരമായ കാരണത്തെത്തുടര്‍ന്ന് മനോജ് വര്‍മ്മ നേരത്തെ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു എലിമിനേഷന് കൂടി വേദിയൊരുങ്ങിയത്. കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞുമാണ് സഹതാരങ്ങള്‍ എലിമിനേറ്റായ മത്സരാര്‍ത്ഥിയെ യാത്രയാക്കിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അപേക്ഷകളും പ്രാര്‍ത്ഥനയും പോര! എട്ടുനിലയില്‍പ്പൊട്ടിയ നീരാളി ഇനി തിരിച്ചുകേറില്ലെന്ന്! കാണൂ!

  പുതിയ ക്യാപ്റ്റനെക്കുറിച്ച് തിരക്കിയപ്പോള്‍

  പുതിയ ക്യാപ്റ്റനെക്കുറിച്ച് തിരക്കിയപ്പോള്‍

  ബിഗ് ബോസിലേക്കെത്തുന്ന മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളുടെ ക്ഷേമവിവരം തിരക്കാറുണ്ട്. പരാതിയും പരിഭവവും അവരവരുടെ പ്രശ്‌നങ്ങളുമൊക്കെ പലരും അദ്ദേഹത്തിന് മുന്നിലാണ് അവതരിപ്പിക്കാറുള്ളത്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ മാത്രമേ താരം തീരുമാനം അറിയിക്കാറുള്ളൂ. എലിമിനേഷന്‍ എപ്പിസോഡിലേക്കെത്തിയപ്പോള്‍ പുതിയ ക്യാപ്റ്റനെക്കുറിച്ചാണ് അദ്ദേഹം ചോദിച്ചത്. രണ്ടാമതും ക്യാപ്റ്റനായിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. ഇതേക്കുറിച്ചുള്ള മത്സരാര്‍ത്ഥികളുടെ നിലപാടായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.

  എല്ലാവര്‍ക്കും തൃപ്തിയുള്ള പോലെ

  എല്ലാവര്‍ക്കും തൃപ്തിയുള്ള പോലെ

  രഞ്ജിനിയുടെ ക്യാപറ്റന്‍ സ്ഥാനത്തെ മത്സരാര്‍ത്ഥികള്‍ പല തരത്തിലാണ് വിലയിരുത്തിയിട്ടുള്ളത്. മോശം സ്വാഭാവം ഭരണത്തില്‍ പ്രതിഫലിച്ചാല്‍ അത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുമെന്നായിരുന്നു അനൂപിന്റെ കമന്റ്. വീണ്ടും ക്യാപ്റ്റനാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കുറവുകളെല്ലാം നികത്തി എല്ലാവര്‍ക്കും തൃപ്തികരമാവുന്ന തരത്തിലുള്ള പ്രകടനമായിരിക്കും ഇത്തവണത്തേതെന്നാണ് താരം പറഞ്ഞത്.

  എലിമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നവര്‍

  എലിമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നവര്‍

  എലിമിനേഷന്‍ എപ്പിസോഡിനിടയില മൂകത ഒഴിവാക്കുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ തുടക്കത്തില്‍ സുഖവിവരങ്ങള്‍ തിരക്കിയത്. പിന്നീടാണ് എലിമിനേഷന്‍ ലിസ്റ്റിലുള്ളവരുടെ കാര്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഹിമ ശങ്കര്‍, അനൂപ് ചന്ദ്രന്‍, ശ്രീലക്ഷ്മി, സാബു ഇവരിലൊരാളായിരിക്കും ഇത്തവണ പുറത്തുപോവുന്നതെന്ന് അദ്ദേഹം പറഞ്ഞതോടെയാണ് പ്രേക്ഷകര്‍ക്ക് ആകാംക്ഷയേറിയത്.

  ഹിമ പുറത്തുപോവണം

  ഹിമ പുറത്തുപോവണം

  മത്സരാര്‍ത്ഥികളുടെ അഭിപ്രായവും പ്രേക്ഷകരുടെ വോട്ടിങ്ങും പരിഗണിച്ചാണ് പുറത്തേക്ക് പോവേണ്ടുന്ന മത്സരാര്‍ത്ഥിയെ തീരുമാനിക്കുന്നത്. ഇത്തവണ ഹിമ പുറത്തുപോവണമെന്നായിരുന്നു കൂടുതല്‍ പേരും ആവശ്യപ്പെട്ടത്. സാബു സുരക്ഷിതനാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് അഭിപ്രായം ആരാഞ്ഞത്. ഹിമ പുറത്തുപോവണമെന്നായിരുന്നു പലരും പറഞ്ഞത്. ഹിമയോ ശ്രീലക്ഷ്മിയോ എന്നുചോദിച്ചപ്പോള്‍ രണ്ടുപേരും തുടരണമെന്നായിരുന്നു അതിഥി പറഞ്ഞത്. ഷിയാസും ഇതേ നിലപാടിലായിരുന്നു.

  പേളിയുടെ നിലപാട്

  പേളിയുടെ നിലപാട്

  ഇരുവരുടേയും അടുത്ത സുഹൃത്തായി വിലയിരുത്തപ്പെടുന്ന പേളി മാണി ശ്രീലക്ഷ്മിയാണ് പുറത്തുപോവേണ്ടെതെന്നായിരുന്നു പറഞ്ഞത്. ഹിമയെക്കുറിച്ച് തനിക്ക് കൃത്യമായി അറിയാമെന്നും വീട്ടിലെ സാഹചര്യങ്ങള്‍ കാരണമാണ്. ബോള്‍ഡായി പെരുമാറുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. കേവലം ആഴ്ചകളുടെ പരിചയം മാത്രമേയുള്ളൂ, അതിനിടയിലാണ് തന്നെ മോശക്കാരിയായി ചിത്രീകരിച്ചതെന്നായിരുന്നു ശ്രീലക്ഷ്മിയുടെ സങ്കടം.

   മോഹന്‍ലാലിന്റെ ചോദ്യം

  മോഹന്‍ലാലിന്റെ ചോദ്യം

  രണ്ടുപേരും പുറത്തേക്ക് പോവണോ അതോ ഇവരിലൊരാള്‍ പോയാല്‍ മതിയോ ഇതായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. പിന്നീട് അദ്ദേഹം തന്നെയാണ് ഹിമയാണ് പുറത്തേക്ക് പോവേണ്ടതെന്ന് വ്യക്തമാക്കിയത്. ഇതോടെയാണ് മത്സരാര്‍ത്ഥികള്‍ താരത്തിനരികിലെത്തി കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചും യാത്രയാക്കിയത്. പെട്ടിയൊരുക്കി കാത്തിരുന്ന ഹിമയ്ക്ക് മുന്നില്‍ ബിഗ് ഹൗസിന്റെ പ്രധാന ഗേറ്റ് തുറന്നതോടെ ഇത്തവണത്തെ എലിമിനേഷനും വിരാമമാവുകയായിരുന്നു.

  സത്യവുമായുള്ള യുദ്ധത്തിനിടയില്‍ ഹിമ പിന്‍വാങ്ങി

  സത്യവുമായുള്ള യുദ്ധത്തിനിടയില്‍ ഹിമ പിന്‍വാങ്ങി

  തന്റെ യുദ്ധം സത്യവുമായിട്ടാണെന്നും അതില്‍ താന്‍ ജയിക്കുമെന്നുമായിരുന്നു ഹിമ പറഞ്ഞത്. പുറത്തേക്ക് പോവുകയാണെന്ന് അറിഞ്ഞതിന് ശേഷം ബിഗ് ബോസ് എക്‌സപീരിയന്‍സിനെക്കുറിച്ചും സഹതാരങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇങ്ങനെ പറഞ്ഞത്. താരത്തിന്റെ നിലപാട് ബിഗ് ബോസിന് ചേര്‍ന്നതല്ലെന്നും സത്യത്തെ മുറുകെപ്പിടിക്കുന്നൊരാള്‍ക്ക് പരിപാടിയില്‍ തുടരാന്‍ പറ്റില്ലെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന വാദം.

  English summary
  Hima Sankar eliminated in Big Boss Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X