പുതിയ ചിറകുള്ള കഴുകനായി ഹിമ ശങ്കര്‍ ബിഗ് ബോസിലെത്തി! ഇനി പലതും നടക്കും! പൂരപ്പറമ്പാവാന്‍ ബിഗ് ഹൗസ്?
Recommended Video

മറ്റ് ഭാഷകളില്‍ വിജയക്കുതിപ്പ് തുടരുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് അടുത്തിടെയാണ് മലയാള പതിപ്പൊരുങ്ങിയത്. ഏഷ്യാനെറ്റായിരുന്നു ഈ ദൗത്യവുമായി എത്തിയത്. പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത വഴികളിലൂടെയാണ് ഈ പരിപാടി സഞ്ചരിക്കുന്നത്. മോഹന്‍ലാല്‍ തന്നെ ഈ പരിപാടിയുടെ വിജയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. വിമര്‍ശനവും വിവാദവുമൊക്കെയായി സോഷ്യല്‍ മീഡിയയും ബിഗ് ബോസിനെ ഏറ്റെടുത്തിട്ടുണ്ട്. പരിപാടി 50 ദിനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അതിനിടയിലാണ് അപ്രതീക്ഷിതമായൊരു റീ എന്‍ട്രിയും നടന്നത്.
ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും പുറത്തായവര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരികെയെത്തിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഡേവിഡ് ജോണ്‍, മനോജ് വര്‍മ്മ, അഞ്ജലി അമീര്‍, ദിയ സന, ശ്രീലക്ഷ്മി, ദീപന്‍ മുരളി, ശ്വേത മേനോന്‍ തുടങ്ങിയവരായിരുന്നു ഇതിനിടയില്‍ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത്. ഇവരിലാരായിരിക്കും തിരികെയെത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. ഹിമ ശങ്കറായിരിക്കും തിരിച്ചെത്തുന്നതെന്ന തരത്തില്‍ സ്ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പരിപാടി തുടങ്ങിയോതെടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണുണ്ടായത്. ഹിമയുടെ റീഎന്‍ട്രി കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഹിമയുടെ തിരിച്ചുവരവ്
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഹിമ ശങ്കര്‍. തന്റെ നിലപാടുകളും അഭിപ്രായവും കൃത്യമായി തുറന്നുപറഞ്ഞും വ്യക്തമാക്കിയുമാണ് ഈ താരം മുന്നേറിയത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം പരിപാടിയില്‍ നിന്നും പുറത്താവുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരം തിരികെയെത്തിയത്. പ്രേക്ഷകരെ സംബന്ധിച്ച് ഏറെ സന്തോഷകരമായൊരു കാര്യം കൂടിയാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്.

ഇതുവരെ എവിടെയായിരുന്നു?
ബിഗ് ബോസിലേക്ക് തിരികെയെത്തിയ ഹിമയോട് മോഹന്‍ലാല്‍ ആദ്യം ചോദിച്ചിരുന്നത് ഇതുവരെ എവിടെയായിരുന്നുവെന്നായിരുന്നു. കുടജാദ്രി യാത്രയെക്കുറിച്ചും താരം ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹിമ പരിപാടിയില്‍ നിന്നും പുറത്തുവന്നതിന് ശേഷമുള്ള വിശേഷങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നു. കുടജാദ്രി യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഫ്രഷ് എനര്‍ജി മുഴുവനും തിരികെ ലഭിച്ചൊരു യാത്ര കൂടിയായിരുന്നു ഇതെന്ന് താരം വ്യക്തമാക്കിയിരുന്നു.

പരിപാടി കണ്ടിരുന്നു
പുറത്തിറങ്ങിയതിന് ശേഷം താന്‍ പരിപാടി കണ്ടിരുന്നു. കൃത്യമായി കണ്ടതിന് ശേഷമാണ് താന്‍ ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തത്. പരിപാടി സ്‌ക്രിപ്റ്റഡ് ആണോയെന്ന തരത്തിലുള്ള ചോദ്യം നിരവധി പേര്‍ ചോദിച്ചിരുന്നുവെന്ന് താരം പറഞ്ഞു. ബിഗ് ബോസില്‍ നിന്നും പുറത്തായവരെല്ലാം ഇത്തരമൊരു ചോദ്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. പരിപാടി പ്രീ പ്ലാന്‍ഡ് അല്ലെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു

വീഴ്ചകളില്‍ നിന്നും പ്രചോദനം
തനിക്ക് സംഭവിച്ച വീഴ്ചകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തവണ താന്‍ എത്തിയിട്ടുള്ളത്. പുതിയ ചിറകുമായെത്തിയ കഴുകന്‍, ഇതാ ചിറക് കണ്ടില്ലേയെന്ന് താരം ചോദിച്ചപ്പോള്‍ അവിടെയുള്ളതെല്ലാം പാവം കുഞ്ഞുങ്ങളാണെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ബിഗ് ബോസിന്റെ നിര്‍ദേശത്തെക്കുറിച്ചും പ്രേക്ഷകരുടെ പിന്തുണയെക്കുറിച്ചുമൊക്കെ വിശദീകരിച്ചതിന് പിന്നാലെയാണ് താരത്തെ ബിഗ് ഹൗസിലേക്ക് വിട്ടത്. എലിമിനേഷനില്‍ യാത്രയാക്കുമ്പോള്‍ പിന്നീട് കാണാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും താരം പറഞ്ഞു.

നെഗറ്റീവ് വശം മാത്രം കാണിച്ചു
ബിഗ് ബോസില്‍ തന്റെ നെഗറ്റീവ് വശം മാത്രമേ കാണിച്ചിട്ടുള്ളൂവെന്ന് ഹിമ തുറന്നടിച്ചിരുന്നു. രഞ്ജിനി ഹരിദാസും ശ്വേത മേനോനുമുള്‍പ്പടെയുള്ളവര്‍ അവര്‍ക്ക് താന്‍ വെല്ലുവിളിയാകുമെന്ന് തുടക്കത്തില്‍ തന്നെ വിലയിരുത്തിയിരുന്നു. വഴക്കും വാഗ്വാദവും മാത്രമല്ല മറ്റ് പല കാര്യങ്ങളും പരിപാടിയില്‍ നടന്നിരുന്നുവെങ്കിലും അതേക്കുറിച്ചൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ല. പിന്നെങ്ങനെ തനിക്ക് പിന്തുണ കൂടുമെന്നും തന്നോടുള്ള സമീപനത്തില്‍ മാറ്റം വരുമെന്നും ഹിമ ചോദിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം പ്രതികരിച്ചത്.

ബിഗ് ബോസിന്റെ നിര്‍ദേശം
പുറത്തായവരില്‍ നിന്നും എന്തുകൊണ്ട് ഹിമയത്തെന്നെ തിരഞ്ഞെടുത്തുവെന്ന ചോദ്യങ്ങളും പ്രേക്ഷകര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിന് കൃത്യമായ മറുപടി മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ നിര്‍ദേശ പ്രകാരമാണ് ഹിമയെ വീണ്ടും പരിപാടിയിലേക്ക് തിരികെയെത്തിച്ചത്. അവരവരുടേതായ തിരക്കുകള്‍ക്കിടയില്‍ നിന്നും തിരികെ പരിപാടിയിലേക്ക് എത്താന്‍ ചിലരൊക്കെ വിസമ്മതിച്ചിരുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പരിപാടിയിലേക്ക് ഹിമ തിരികെയെത്തുന്നതിനെക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ലെന്നും പുറത്തുപോയതിന് ശേഷമുള്ള കാര്യത്തെക്കുറിച്ച് ഒന്നും പറയരുതെന്ന കര്‍ശന നിര്‍ദേശവും ബിഗ് ബോസ് താരത്തിന് നല്‍കിയിട്ടുണ്ട്.

ഉറപ്പ് നല്‍കി ബിഗ് ഹൗസിലേക്ക്
കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലാം താന്‍ മറന്നുവെന്നും പറഞ്ഞാണ് താരം പോയത്. ആദ്യത്തെ വരവില്‍ സംഭവിച്ച കാര്യങ്ങളെല്ലാം മാറ്റിയാണ് തിരികെയെത്തിയിട്ടുള്ളത്. തന്നെ കൂടുതല്‍ ചൊറിഞ്ഞ് നടന്നിരുന്ന സാബുവിനെയായിരുന്നു കൂടുതല്‍ മിസ്സ് ചെയ്തത്. ബിഗ് ഹൗസിനേയും മിസ്സ് ചെയ്തിരുന്നു. നേരത്തെ മത്സരാര്‍ത്ഥികളെക്കുറിച്ച് തനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവരെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. റീ എന്‍ട്രിയെക്കുറിച്ച് താരം വാചാലയാവുന്ന വീഡിയോയും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
വീഡിയോ കാണാം
റീ എന്‍ട്രിയെക്കുറിച്ച് ഹിമ പറയുന്നത്? കാണൂ.


Click it and Unblock the Notifications