സാബുവിനെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്! കാണാത്തത് പലതും അവിടെ നടന്നു! ഹിമയുടെ തുറന്നുപറച്ചില്‍! കാണൂ!

Recommended Video

ഹിമയുടെ തുറന്നുപറച്ചില്‍! | filmibeat Malayalam

അടുത്തിടെയായി അത്ര നല്ല കാര്യങ്ങളല്ല ബിഗ് ബോസില്‍ നടന്നത്. സാബു മോനും ഹിമ ശങ്കറും തമ്മിലുള്ള വഴക്ക് പരിധി വിട്ട് പോയതും കൈയ്യാങ്കളിയിലേക്ക് നീങ്ങിയതിനെക്കുറിച്ചുമൊക്കെ നേരത്തെ തന്നെ എല്ലാവരും അറിഞ്ഞതാണ്. സഭ്യമായ ഭാഷയായിരുന്നില്ല ഇവര്‍ ഉപയോഗിച്ചിരുന്നത്. പോരു കോഴികളെപ്പോലെ പരസ്പരം ചീറിയടുത്ത ഇരുവരുടെയും പെരുമാറ്റം ശരിയായിരുന്നില്ലെന്നും ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ ഇത് കാണുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വീട്ടുകാരെക്കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്നും ഇവിടെയുള്ളവരെ പറയുന്നത് പോലെയല്ല അതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എലിമിനേഷന് മുന്നോടിയായുള്ള എപ്പിസോഡിനിടയിലായിരുന്നു ഇതേക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ അരങ്ങേറിയത്.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇനിയാവര്‍ത്തിച്ചാല്‍ നിര്‍ദാക്ഷിണ്യം പുറത്താക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് താന്‍ ക്ഷമ ചോദിച്ചിരുന്നുവെന്ന് സാബു പറഞ്ഞിരുന്നു. ക്യൂട്ട് എക്‌സ്പ്രഷനായിരുന്നു അതെന്നും തന്റെ വ്യക്തിപരമായ സ്‌പേസില്‍ സാബു അനാവശ്യമായ ഇടപെടലുകല്‍ നടത്തിയതാണ് പ്രോകപനത്തിന് കാരണമായതെന്ന് ഹിമ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായ ട്വിസ്റ്റിനൊടുവിലാണ് പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവുന്നയാളെ പറഞ്ഞയച്ചത്. അദിതിയെ പുറത്തേക്ക് വിട്ടുവെങ്കിലും താരം പിന്‍വാതിലിലൂടെ അകേത്തേക്ക് എത്തിയിരുന്നു. പതിവിന് വിപരീതമായി പിന്‍വാതിലിലൂടെയാണ് ഹിമ പോയത്. ബിഗ് ഹോസില്‍ നിന്നും പുറത്തിറങ്ങിയ ഹിമ മോഹന്‍ലാലിന് അരികിലേക്കാണ് എത്തിയത്. പുറത്തിറങ്ങിയതിന് ശേഷം താരം പരിപാടിയെക്കുറിച്ചും മത്സരാര്‍ത്ഥികളെക്കുറിച്ചും പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

തെറ്റ് മനസ്സിലായി

തെറ്റ് മനസ്സിലായി

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഇത്തവണ ഹിമ പരിപാടിയിലേക്ക് തിരികെയെത്തിയത്. ബിഗ് ബോസ് മലയാളത്തില്‍ മറ്റാര്‍ക്കും ലഭിക്കാത്ത സൗഭാഗ്യം കൂടിയായിരുന്നു ഇത്. പ്രേക്ഷകരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് തിരികെ എടുത്തതെന്ന് മോഹന്‍ലാല്‍ അന്ന് പറഞ്ഞിരുന്നു. സാബുവുമായുള്ള പ്രശ്‌നമാണ് താരത്തിന് തിരിച്ചടിയായത്. പ്രേക്ഷകരുടെ വോട്ടിങ്ങ് കൂടി പരിഗണിച്ചാണ് എലിമിനേഷന്‍ തീരുമാനിച്ചത്. ഇത്തവണത്തെ വരവിന് ശേഷം തനിക്ക് തന്റെ തെറ്റ് മനസ്സിലായെന്ന് താരം പറയുന്നു. അതിഥി പോയപ്പോഴാണ് സഹ്കമായതെന്നും അവിടെ തനിക്ക് ഏറ്റവും ഇഷ്ടമുള്ളയാള്‍ സാബുവാണെന്നും അത് കഴിഞ്ഞാല്‍ അതിഥിയാണെന്നും ഹിമ പറഞ്ഞിരുന്നു.

സാബുവിനോട് എന്താണ് പറയാനുള്ളത്?

സാബുവിനോട് എന്താണ് പറയാനുള്ളത്?

പുറത്തെത്തിയ ഹിമയോട് മോഹന്‍ലാല്‍ സാബുവിനോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചിരുന്നു. സാബുവിന്റെ കട്ടൗട്ട് നോക്കി സംസാരിക്കാനായിരുന്നു ആവശ്യപ്പെട്ടത്. താന്‍ ഫെമിനിസ്റ്റാണെന്നും മോശം വ്യക്തിയാണെന്നുമൊക്കെയായിരുന്നു സാബു മോന്‍ പറഞ്ഞത്. തന്നെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മോശം പരമാര്‍ശം നടത്തിയ സാബുവിനോട് തനിക്കും വെറുപ്പായിരുന്നു. എന്നാല്‍ തുടക്കത്തിലെ വെറുപ്പ് പിന്നീട് സ്‌നേഹമായി മാറുകയായിരുന്നു. ഇത് എക്‌സ്പ്രസ് ചെയ്യാനായിട്ടായിരുന്നു ഇത്തവണ വന്നത്. അല്ലാതെ പ്ലാന്‍ ചെയ്ത ഗെയിമൊന്നുമായിരുന്നില്ല. തന്റെ സ്‌നേഹം സാബു തിരിച്ചറിയുമെന്നും ഒരുനാള്‍ തന്നോട് ക്ഷമ പറയുമെന്നും പറഞ്ഞാണ് ഹിമ വേദി വിട്ടത്.

എയ്ഞ്ചലിനെ കൊണ്ടുപോകാന്‍ സമ്മതിക്കണം

എയ്ഞ്ചലിനെ കൊണ്ടുപോകാന്‍ സമ്മതിക്കണം

ബിഗ് ഹൗസില്‍ നിന്നും പുറത്തേക്ക് വരുന്നതിനിടയില്‍ തന്റെ ചെടി കൊണ്ടുപോവാന്‍ സമ്മതിക്കണമെന്ന് ഹിമ പറഞ്ഞിരുന്നു. എയ്ഞ്ചല്‍ എന്ന പേരാണ് താന്‍ ചെടിക്ക് നല്‍കിയത്. അവിടെയുള്ള ചെടികളില്‍ ഏറ്റവും വളര്‍ച്ചയുള്ളതും ഇലകളുള്ളതുമായ ചെടിയാണ് ഇത്. താന്‍ അതിനോട് സംസാരിക്കുമെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. സാബുമോന് ചെടി നല്‍കി ഇറങ്ങാം എന്നായിരുന്നു കരുതിയത്. എന്നാല്‍ താനെന്ന വ്യക്തിയപ്പോലും നന്നായി എടുക്കാത്ത അദ്ദേഹത്തിന് ഇത് സമ്മാനിക്കണ്ടെന്ന് കരുതുകയായിരുന്നു. എന്നെങ്കിലും അദ്ദേഹത്തിന് തന്നെ മനസ്സിലാവുമെന്നും ഹിമ പറയുന്നു.

 സാബു മോനുമായുള്ള ബന്ധം മനസ്സിലാവില്ല

സാബു മോനുമായുള്ള ബന്ധം മനസ്സിലാവില്ല

ആദ്യം താന്‍ വന്നതിന് ശേഷം സാബു മോനുമായുള്ള ബന്ധത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കറിയില്ല. കോടതി രംഗത്തിലെ അടി മാത്രമേ പ്രേക്ഷകര്‍ കണ്ടിട്ടുള്ളൂ. ബാക്കി കാര്യങ്ങള്‍ ഹൗസിലെ അംഗങ്ങള്‍ക്കും അദ്ദേഹത്തിനും മാത്രമേ അറിയൂ. രണ്ടാം വരവില്‍ അത് മിസ്സ് ചെയ്തു എന്ന് താന്‍ പെട്ടെന്ന് പറയുമ്പോള്‍ കാണുന്നവര്‍ക്ക് പൊരുത്തക്കേട് തോന്നുന്നത് സ്വഭാവികം. ഇത് പ്രേമമല്ല, ഒരു കണക്ഷനാണ്. പ്രേമമെന്ന തരത്തിലായിരുന്നു ഇതിനെ പലരും വ്യാഖാനിച്ചത്. രഞ്ജിനിയും ഇടയ്ക്ക് കയറി. ജനുവിന്‍ കണക്ഷനുമായി വന്ന താന്‍ ശശിയാവുകയായിരുന്നുവെന്നും ഹിമ പറയുന്നു.

സാബു മോനും നിരസിച്ചു

സാബു മോനും നിരസിച്ചു

ഓപ്പണായി താന്‍ അത് എക്‌സ്പ്രസ് ചെയ്താല്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമെന്ന പേടിയാണ് അദ്ദേഹത്തിന്. ഈ ബന്ധത്തെ അദ്ദേഹവും നിരസിക്കുന്നു. പ്രണയമെന്നതിന് വിവാഹമോ, ശാരീരിക ലക്ഷ്യമോയൊന്നുമില്ല. പ്രണയമെന്ന് വിളിക്കുന്നില്ല. തന്റെ വ്യക്തി ജീവിതത്തില്‍ ഒരാളും തന്നെ ഇങ്ങനെ ചൊറിഞ്ഞിട്ടില്ല. വീട്ടില്‍ പോയപ്പോള്‍ അയാളെ ചീത്ത വിളിക്കണമെന്നും വീണ്ടും വരണമെന്നും തോന്നി. തുടക്കത്തിലെ ദേഷ്യം പ്രണയമായി മാറിയത് തന്നെയും വിസ്മയിപ്പിച്ചു. ഓപ്പണായി കാര്യങ്ങള്‍ പറയുന്നയാളാണ് താന്‍. അവിടെയാണ് തനിക്ക് തെറ്റിപ്പോയതെന്നും താരം പറയുന്നു. ജീവിതത്തില്‍ എപ്പോഴും ഓപ്പണ്‍നെസ്സ് സൂക്ഷിക്കുന്നയാളാണ് താന്‍. വളരെ ഓപ്പണായി താന്‍ ഇത് പറയുകയും ചെയ്തു. ഒരു നേട്ടവും ലക്ഷ്യമാക്കിയല്ല ഇങ്ങനെ പറയുന്നത്. അതായിരുന്നു ലക്ഷ്യമെങ്കില്‍ ഇങ്ങനെ ഓപ്പണായി പറയില്ലല്ലോ. തെറ്റിദ്ധരിക്കപ്പെട്ടേക്കാം, നഷ്ടങ്ങളും സഭവിച്ചേക്കാം. തുറന്ന പുസ്തകമായാണ് താന്‍ ജീവിക്കുന്നതെന്നും ഹിമ വ്യക്തമാക്കിയിട്ടുണ്ട്.

പേളി വല്ലാതെ മാറിപ്പോയി

പേളി വല്ലാതെ മാറിപ്പോയി

എല്ലാവരോടും രസമായി ഇടപഴകിയിരുന്ന പേളിയെയായിരുന്നു നേരത്തെ കണ്ടത്. എന്നാല്‍ ഇപ്പോഴത്തെ പേളി അതില്‍ നിന്നൊക്കെ ഒരുപാട് അകലെയാണ്. കാല്‍ക്കുലേറ്റ് ചെയ്താണ് പേളിയും ശ്രീനിയും കളിക്കുന്നത്. അവര്‍ തമ്മില്‍ പ്രണയമുണ്ടോ കല്യാണം കഴിക്കുമോയെന്നൊന്നും തനിക്കറിയില്ല. സാബു മോന്‍ കളിക്കുന്നിലെന്നാണ് പറയുന്നത്. അര്‍ച്ചന ഡിപ്രഷനിലേക്ക് പോയില്ലെങ്കില്‍ അവള്‍ക്ക് ചാന്‍സുണ്ട്. അവിടെ സാബു മോന്‍ കഴിഞ്ഞാല്‍ ഏറെ ഇഷ്ടപ്പെട്ട വ്യക്തിയാണ് അതിഥി. തന്റെ അഭിപ്രായത്തില്‍ വിജയി ആയെത്താന്‍ അര്‍ഹതയുള്ളയാള്‍ അതിഥിയാണ്.

വരേണ്ടിയിരുന്നില്ല എന്ന് തോന്നി

വരേണ്ടിയിരുന്നില്ല

മനസ്സില്‍ ഒന്ന് വെച്ച് പുറമെ അഭിനയിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. കുറേ ശ്രമിച്ചിരുന്നുവെങ്കിലും അതിന് കഴിഞ്ഞില്ല. വല്ലാതെ പ്രശ്‌നം തോന്നിയപ്പോള്‍ വരേണ്ടിയിരുന്നില്ല എന്ന് തോന്നി. ബഷീറുമായുണ്ടായ പ്രശ്‌നത്തില്‍ തന്റെ കൈയ്യില്‍ കത്തിയുണ്ടായിരുന്നുവെന്നോ താന്‍ എന്തൊക്കെയാണ് പറഞ്ഞതെന്നോ ആ സമയത്ത് ബോധ്യമുണ്ടായിരുന്നില്ല. തന്റെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് നിയന്ത്രണം വിട്ടത്.

വീഡിയോ കാണാം

ബിഗ് ഹൗസില്‍ നിന്നും പുറത്തുവന്നതിന് ശേഷമുള്ള ഹിമയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X