കിടിലന്‍ മേക്കോവറുമായി ഹിമ! ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയവരെല്ലാം ഞെട്ടിച്ചു! കാണൂ!
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ. ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ലൈവായാണ് പരിപാടി നടക്കുന്നത്. മോഹന്‍ലാലാണ് പരിപാടി നയിക്കുന്നത്. മത്സരം കനത്തപ്പോള്‍ ഇടയ്ക്ക് വെച്ച് കാലിടറി പുറത്തേക്ക് പോവേണ്ടി വന്നവരെല്ലാം ഇപ്പോള്‍ ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മനോജ് വര്‍മ്മ, അഞ്ജലി അമീര്‍, ദീപന്‍ മുരളി, അര്‍ച്ചന സുശീലന്‍, ദിയ സന, ഡേവിഡ് ജോണ്‍, ബഷീര്‍ ബാഷി, രഞ്ജിനി ഹരിദാസ്, ഹിമ ശങ്കര്‍ തുടങ്ങിയവരെല്ലാം ഇപ്പോള്‍ ബിഗ് ഹൗസിലെത്തിയിട്ടുണ്ട്. പുറത്ത് നിന്നവരെത്തിയതില്‍ ആകെ സന്തോഷിച്ചിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍.
ബിഗ് ബോസ് വിജയിയാവാന്‍ അര്‍ഹതയുള്ള ആള്‍ക്ക് തന്നെ അത് ലഭിക്കണമെന്നും അതിനായി പ്രേക്ഷകര്‍ പ്രിയപ്പെട്ടവര്‍ക്ക് തന്നെ വോട്ട് നല്‍കണമെന്നും താരങ്ങള്‍ അഭ്യര്‍ത്തിച്ചിരുന്നു. ഫിനാലെയിലേക്കെത്തിയവര്‍ അവരവരുടെ പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെ താരങ്ങളെല്ലാം ലൈവിലെത്തിയിരുന്നു. അപ്രതീക്ഷിതമായി മുന്നിലെത്തിയവരെക്കണ്ടപ്പോള്‍ മതിമറന്ന് സന്തോഷിക്കുകയായിരുന്നു മത്സരാര്‍ത്ഥികള്‍. പെട്ടിക്കുള്ളില്‍ നിന്നുമായിരുന്നു ഹിമയെത്തിയത്. ദീപനും അതിഥിയും അര്‍ച്ചനയും ഒരുമിച്ചാണ് ബിഗ് ഹൗസിലേക്കെത്തിയത്.

ബിഗ് ബോസ് വീടുമായി പ്രത്യേക അടുപ്പമുണ്ടെന്നും മോഹന്‍ലാലിനൊപ്പം ലൈവ് പരിപാടിയില്‍ പങ്കെടുക്കാനും കഴിയുന്നതിന്റെ ത്രില്ലിലാണ് മത്സരാര്‍ത്ഥികള്‍. പേളി മാണി, ശ്രിനിഷ്, സുരേഷ്, സാബു, ഷിയാസ് എന്നിവരാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്. ഫിനാലെയില്‍ ഇവര്‍ക്ക് ലഭിക്കുന്ന ടാസ്‌ക്കും പ്രേക്ഷകരുടെ വോട്ടിങ്ങുമൊക്കെ നിര്‍ണ്ണായക ഘടകമായി മാറിയിരിക്കുകയാണ്. ചാനലിന്റെ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്.


Click it and Unblock the Notifications