ബിഗ് ബോസ് പുതിയ സീസൺ ഉടൻ , സെലിബ്രിറ്റികളോടൊപ്പം സാധാരണക്കാരും, പഴയ താരങ്ങളും എത്തുമെന്ന് സൂചന

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആദ്യം തുടങ്ങുകയും പിന്നീട് ഇന്ത്യയിലെ മറ്റുള്ള ഭാഷകളിലും ഷോ ആരംഭിക്കുകയായിരുന്നു. ഹിന്ദിയിൽ വളരെ മികച്ച സ്വീകാര്യതയായിരുന്നു ബിഗ് ബോസ് സീസൺ 1 ന് ലഭിച്ചത്. ഹിന്ദിയിൽ മികച്ച വിജയം ലഭിച്ചതിനെ തുടർന്നാണ് ബിഗ് ബോസ് മറ്റുള്ള ഭാഷകളിലും ആരംഭിക്കുന്നത്. ഇന്റർ നാഷണൽ ഷോയായ ബിഗ് ബ്രദറിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ് ബിഗ് ബോസ് റിയാലിറ്റി ഷോ ആരഭിക്കുന്നത്.
‌‌
വിവാദങ്ങളും വിമർശനങ്ങളുംഷോയുടെ പിന്നാലെയുണ്ടെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ് ബോസ് ഷോകൾക്ക് ലഭിക്കുന്നത്. തമ്മിൽ പരചയമില്ലാത്ത ആളുകൾ സമൂഹവുമായി യാതൊരുവിധ ബന്ധവുമില്ലാതെ 100 ദിവസം താമസിക്കുന്നതാണ് ബിഗ് ബോസ് ഷോ. ഷോ എന്നതിൽ മത്സരാർഥികളുടെ സ്വഭാവത്തിലും ആളുകളിലും നിരവധി മാറ്റം സൃഷ്ടിക്കും.

  സൽമാൻ ഖാൻ ഷോ

ഹിന്ദിയിൽ ബിഗ് ബോസ് 14ാം സീസണിലേയ്ക്ക് കടക്കുകയാണ്. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മറ്റുള്ള ഭാഷകളിലെ ബിഗ് ബോസ് ഷോയെക്കാലും ഏറ്റവും കൂടുതൽ പ്രേക്ഷകർ സൽമാൻ അവതാകരകനായി എത്തുന്ന ഹിന്ദിയ്ക്ക് ഷോയ്ക്കാണ്. മറ്റുള്ള ഷോകളിൽ നിന്ന് വ്യത്യസ്തമായി ബിഗ് ബോസ് ഹൗസിൽ ആഴ്ചകളിൽ മത്സരാർഥികളെ കാണാൻ അതിഥികൾ എത്തുന്നുണ്ട്.

  അടുത്ത സീസൺ

അടുത്ത ബിഗ്ബോസ് സീസൺ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് . പുതിയ എഡിഷനായുള്ള ഓഡിഷൻ തുടങ്ങുമെന്നും റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. ബിഗ് ബോസ് സീസൺ 14നായുള്ള ഓഡിഷൻ മെയ് മാസത്തിൽ നടക്കുമെന്നാണ് സൂചന. ഇതിന്റെ എപ്പിസോഡുകൾ സെപ്റ്റംബർ 2020 മുതൽ പ്രക്ഷേപണം ചെയ്യാനാണ് പ്ലാൻ. ഒരു വീഡിയോ കാൾ വഴി ബിഗ് ബോസ് അണിയറക്കാർ സംവദിച്ച് പ്രാരംഭ ചർച്ചകൾ നടന്നു കഴിഞ്ഞു. പുതിയ സീസണിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

  ഇത്തവണ  ചെറിയ വ്യത്യാസം

സെലിബ്രിറ്റികളാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർഥികളായി എത്തുന്നത്. എന്നാൽ ഇത്തവണ ഷോയിൽ ചെറിയ മാറ്റമുണ്ട്. സാധാരണക്കാരേയും ഷോയിൽ ഉൾപ്പെടുത്തുന്നുണ്ടത്ര. താരങ്ങളെക്കാൾ ഇത്തവണ പ്രാമുഖ്യം സാധാരണക്കാർക്കാകുമെന്നാണ് സൂചന. സിദ്ധാർഥ് ശുക്ല, റഷാമി ദേശായി, ദേവോലീന ഭട്ടാചാർജി എന്നിങ്ങനെ സീസൺ 13ന്റെ ഭാഗമായുള്ള മത്സരാർത്ഥികളെ വീണ്ടും സമീപിച്ചേക്കും.കരൺ കുന്ദ്ര, അലീഷ പൻവാർ, ജാസ്മിൻ ഭാസിൻ എന്നിവർ അടുത്ത സീസണിൽ ഉണ്ടായേക്കും

 അവതാരകൻ

അതേ സമയം അവതാരകനായി സൽമാൻ എത്തുമോ എന്നുള്ള കാര്യത്തിലും തീരുമാനമായിട്ടില്ല. ബിഗ് ബോസ് ഷോ അവതരിപ്പാിക്കാൻ താൽപര്യമില്ലെനന് താരം നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ഷൂട്ടിങ്ങ് തിരക്കുകളുമായി താരം തിരക്കിലാകാനും സാധ്യതയുണ്ട്. എന്നാൽ പുതിയ അവതാരകൻ/ അവതാരക ആരെന്നുള്ള കാര്യത്തിൽ തീരുമാനമായിട്ടില്ലയ. അതേ സമയം കോളേജ് ലൈഫ് അല്ലെങ്കിൽ വനാന്തരീക്ഷമാവും ബിഗ് ബോസ് ഹൗസ് സീസൺ 14 ന്റെ തീം എന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X