ദൂരദർശന് പിന്നാലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര രാമായണം മറ്റൊരു ചാനലിലും , രാത്രി 7.30 ന്

ടെലിവിഷൻ രംഗത്ത് റെക്കോഡുകൾ സൃഷ്ടിച്ച പരമ്പരയായിരുന്നു രാമാനന്ദ സാഗറിന്റെ രാമായണം. ലോക്ക് ഡൗൺ കാലത്ത് പുനഃസംപ്രേക്ഷണം ചെയ്ത പരമ്പര 7.7 കോടി(.ഏപ്രിൽ 16 വരെയുള്ള കണക്ക്) ആളുകളാണ് കണ്ടിരിക്കുന്നത്. ടെലിവിഷൻ രംഗത്ത് ലോക റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് പരമ്പര. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചാനാലും ദൂരദർശനാണ്. ഇപ്പോഴിത മറ്റൊരു ചാനലും രാമായണവുമായി എത്തുകയാണ്.സ്റ്റാര്‍ പ്ലസ് എന്ന സ്വകാര്യ ചാനലിലാണ് സീരിയല്‍ വീണ്ടും പുനഃസംപ്രേഷണത്തിന് എത്തുന്നത്. ചാനലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം 7.30 നാണ് പരമ്പര സംപ്രേക്ഷണം ചെയ്യുക.

ramayanam

എസ്എസ് രൗജമൗലിയോട് രാമയാണം സിനിമയാക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ബാഹുബലി പോലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി രാമായണം ഒരുക്കണമെന്നാണ് ആരാധകരുടെ അഭ്യര്‍ഥന. രാജമൗലി മെയ്ക്ക് രാമയണ്‍ ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശ്രീരാം ആയി ജൂനിയര്‍ എന്‍ടിആര്‍ മതിയെന്നും പ്രേക്ഷകർ പറയുന്നു. നിലവിൽ ആർ ആർ ആർ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം.

1987ലാണ് രാമായണം ആദ്യമായി ദൂരദര്‍ശനിൽ സംപ്രേക്ഷണം ചെയ്യുന്നത്. സംവിധായകന്‍ രാമനന്ദ സാഗര്‍ തന്നെയായിരുന്നു പരമ്പരയുടെ നിര്‍മ്മാതാവ്. 1987 ജനുവരി 25-നായിരുന്നു സീരിയല്‍ ആദ്യം സംപ്രേഷണം ചെയ്തത്. 1988 ജൂലൈ 30-നായിരുന്നു ഓഫ് എയര്‍ ആയത്. 2003 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പുരാണ സീരിയലായി ലിംക ബുക്ക് ഓഫ് റെക്കോഡ് നേടിയിരുന്നു.

ഏപ്രിൽ ആദ്യ വാരത്തോടെ പരമ്പരകളുടെ സംപ്രേക്ഷണം ചാനലുകൾ അവസാനിപ്പിക്കുകയായിരുന്നു.. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സീരിയലുകളുടെ ചിത്രീകരണം മാർച്ച് 31 വരെ നിർത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം. എന്നാൽ മാർച്ച് 17 ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ മുൻകരുതലുകളോടെ മാർച്ച് 19 ഓടെ എല്ലാ ടെലിവിഷൻ പരിപാടികളുടെയും ഷെഡ്യൂളുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നുള്ള തീരുമാനത്തിലാണ് എത്തിയത്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X