»   » ഞാന്‍ ഒരു യുവ നടനുമായി പ്രണയത്തിലാണ്; ഹണി റോസ് തന്നെ പറയുന്നു.. കാണൂ

ഞാന്‍ ഒരു യുവ നടനുമായി പ്രണയത്തിലാണ്; ഹണി റോസ് തന്നെ പറയുന്നു.. കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറ്റവും 'ഹോട്ട്' ഗോസിപ്പുകള്‍ വരുന്നത് പലപ്പോഴും ഹണി റോസിന്റെ പേരിലാണ്. ഹണി റോസ് യുവ നടനുമായി പ്രണയത്തില്‍, ഹണി റോസ് ബിക്കിനി ധരിക്കുന്നു എന്നിങ്ങനെയാണ് സമീപകാലത്ത് നടിയെ സംബന്ധിച്ച് വന്ന വാര്‍ത്തകള്‍.

ശരിക്കും ഹണി റോസ് ബിക്കിനി ഇട്ടോ, സത്യം ഈ വീഡിയോ പറയും? ഇങ്ങനെയാണ് ചങ്ക്‌സ് ഉണ്ടായത്!!!

ഇത്തരം വാര്‍ത്തകളോടെല്ലാം ഹണി റോസ് പ്രതികരിക്കുന്നു. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്താണ് തനിക്കെതിരെയുള്ള ഗോസിപ്പിനെ കുറിച്ച് ഹണി പ്രതികരിക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടു.

honey-rose

ചങ്ക്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്നില്‍ ഹണി റോസ് എത്തുന്നത്. ഹണിയ്‌ക്കൊപ്പം ആനന്ദത്തിലെ കുപ്പിയും (വിശാഖ് നായര്‍) മറീന മിഷേലും എത്തുന്നു. ഇരുവരും ചങ്ക്‌സില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.

ഹണിയുടെ പേരിലെ വിവാദങ്ങളും വിശാഖിന്റെ കോമഡിയുമായി ഒന്നും ഒന്നും മൂന്നിന്റെ എപ്പിസോഡ് ശനിയാഴ്ച രാത്രി 9.30 ന് സംപ്രേക്ഷണം ചെയ്യും. ഇപ്പോള്‍ പ്രമോ വീഡിയോ കാണൂ.

English summary
Honey Rose about love gossip on her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam