റെനെ മെഡിസിറ്റിയിൽ ബോട്ടം സർജറിയില്ല, സ്ത്രീയായി മാറിയെന്ന് പറഞ്ഞത് എന്തിന്?; ജാസിയുടെ കള്ളങ്ങൾ പൊളിയുന്നു?
'അവനിൽ നിന്ന് അവളിലേക്ക്' എന്ന് കുറിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും ട്രാൻസ്പേഴ്സണുമായ ജാസിൽ ജാസി ശസ്ത്രക്രിയ കഴിഞ്ഞതിന്റെ വീഡിയോ പങ്കുവെച്ചത്. പുരുഷനിൽ നിന്നും സ്ത്രീയായി മാറാൻ ആഗ്രഹിക്കുന്നവർ ഏറ്റവും പ്രധാന്യം നൽകി ചെയ്യുന്നതാണ് ബോട്ടം സർജറി. ആ സർജറി താൻ ചെയ്തുവെന്ന് പറയാതെ പറയുന്നത് പോലെയായിരുന്നു ജാസിയുടെ വീഡിയോ.
ശസ്ത്രക്രിയ ചെയ്ത് പൂർണമായും സ്ത്രീയായി മാറാൻ ജാസി താൽപര്യപ്പെടാത്തതിനെ വിമർശിച്ച് കമ്യൂണിറ്റിയിലുള്ളവർ തന്നെ രംഗത്തെത്തിയപ്പോഴാണ് ശസ്ത്രക്രിയ കഴിഞ്ഞുവെന്ന വീഡിയോയുമായി ജാസി എത്തിയത്. എന്നാൽ ജാസിയെ ചികിത്സിച്ച ആശുപത്രി അധികൃതർ തന്നെ ജാസിയുടെ കള്ളങ്ങൾ പൊളിക്കുന്ന തരത്തിൽ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

ജാസി ബോട്ടം സർജറി ചെയ്തിട്ടില്ലെന്നത് ആശുപത്രി അധികൃതരുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. ബൈജു എന്ന യുട്യൂബറാണ് ആശുപത്രി അധികൃതരുടെ പ്രതികരണം പുറത്ത് വിട്ടത്. റെനെ മെഡിസിറ്റിയിലേക്ക് ഇന്ന് എനിക്ക് വിളിക്കേണ്ടി വന്നു. ജാസി കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. ജാസി മാനിപ്പുലേറ്റ് ചെയ്ത് ഒരുപാട് കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു.
അത് ജനങ്ങൾക്ക് അരോചകമായി തോന്നിയപ്പോൾ അവർ അതിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചു. ജാസിയെ വിമർശിച്ച് ചെയ്ത വീഡിയോകൾക്ക് താഴെ ഒരു പത്ത് ശതമാനം ആളുകൾ ചില കമന്റുകൾ കുറിച്ച് കണ്ടു. എന്തിനാണ് ഇവരുടെ ജീവിതത്തിലേക്ക് ഇടപെടുന്നത്..? അവരുടെ വ്യക്തി ജീവിതമല്ലേ അത് എന്നായിരുന്നു ചോദ്യം. ജാസിയും ആഷിയും അവരുടെ വ്യക്തി ജീവിതം തുറന്ന് കാട്ടുന്നത് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലാണ്.
പബ്ലിക്കായി ഇത്തരത്തിൽ ഓരോ കാര്യങ്ങൾ വന്ന് പറഞ്ഞാൽ സോഷ്യലി കമ്മിറ്റഡാണെന്ന് കരുതുന്ന ആളുകൾ വിശകലനം ചെയ്യും തുറന്ന് പറയും. അവരുടെ വീഡിയോ സോഷ്യൽമീഡിയയിലൂടെ കാണുന്ന നമ്മളെ എല്ലാവരേയും അവർ പറ്റിക്കുകയായിരുന്നു. റെനെ മെഡിസിറ്റിയിലേക്ക് ഞാൻ വിളിച്ചിരുന്നു. അവിടെ നിന്ന് എനിക്ക് കിട്ടിയ വിവരം ഇതായിരുന്നു... ജാസിയുടെ സർജറി ഡീറ്റെയ്ൽസ് അറിയില്ല.
പക്ഷെ ഇവിടെ ട്രാൻസ്ജെന്റേഴ്സിനുള്ള ബോട്ടം സർജറിയില്ല എന്നാണ് ആശുപത്രിയിലെ ജീവനക്കാരി പറഞ്ഞത്. ഇനി ഇത് കഴിയുമ്പോൾ ജാസി വന്ന് നമ്മളോട് പറയും ഞാൻ പറഞ്ഞിട്ടില്ലല്ലോ ബോട്ടം സർജറിയാണ് കഴിഞ്ഞതെന്ന്. പക്ഷെ ജനങ്ങളെ ഓരോ മൊമന്റിലും തെറ്റിദ്ധരിപ്പിക്കുകയാണ് ജാസി. ബോട്ടം സർജറി ജാസി ചെയ്തിട്ടില്ല. ബ്രെസ്റ്റ് ഇംപ്ലാന്റേഷനാണ് ചെയ്തത്. അത് ഏത് സമയത്ത് വേണമെങ്കിലും ശരീരത്തിൽ നിന്നും ഒഴിവാക്കാം.

അതൊരിക്കലും ജാസി പറഞ്ഞതുപോലെ പൂർണ്ണമായും സ്ത്രീയിലേക്കുള്ള മാറ്റമല്ല. വജൈനൽ ട്രീറ്റ്മെന്റ്സ് ഒന്നും ജാസി എടുത്തിട്ടില്ല. കമ്യൂണിറ്റിക്ക് പോലും പേരുദോഷം സൃഷ്ടിക്കുന്ന തരത്തിലാണ് ജാസിയുടെ പെരുമാറ്റം. ഗർഭിണിയാണെന്ന് പറഞ്ഞ് ജാസി കാണിച്ച കോപ്രായം എല്ലാവരും കണ്ടതാണല്ലോ എന്നാണ് ബൈജു ജാസിയുടെ സർജറിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പ്രതികരിച്ച് പറഞ്ഞത്.
ഒട്ടനവധി ശസ്ത്രക്രിയകളും മരുന്നുകളും ലേസർ ചികിത്സയുമെല്ലാം ട്രാൻസ് വുമണായി മാറാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ചെയ്യേണ്ടി വരും. ലേസർ ചികിത്സ, മരുന്നുകൾ എന്നിവ ജാസി ചെയ്യാറുണ്ടെങ്കിലും ശസ്ത്രക്രിയ ആലോചിച്ച് മാത്രമെ ചെയ്യൂവെന്ന് പല ആവർത്തി ജാസി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാണ് ഒരു സുപ്രഭാതത്തിൽ സർജറി കഴിഞ്ഞുവെന്ന വീഡിയോയുമായി ജാസി എത്തിയപ്പോൾ ആളുകളിൽ സംശയം ജനിച്ചത്.
ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തൽ വന്നതോടെ സ്ത്രീയായി മാറിയെന്ന് ജാസി അവകാശപ്പെട്ടത് എന്തിനാണ് എന്നുള്ള ചോദ്യങ്ങളാണ് ആളുകളിൽ നിന്നും ഉയരുന്നത്. ആശുപത്രിയിലും ജാസിക്ക് കൂട്ടായിരുന്നത് പങ്കാളിയായ ആഷിയായിരുന്നു.


Click it and Unblock the Notifications











