ആഢംബര പൂർവം വിവാഹം, വീട്ടുകാരുടെ പിന്തുണയില്ല, എവിടെ നിന്നാണ് ട്രാൻസുകൾക്ക് വരുമാനം; മറുപടിയുമായി ഹെയ്ദി

ട്രാൻസ് വിഭാ​ഗത്തിൽപ്പെടുന്നവരെ കേരള സമൂഹം അം​ഗീകരിച്ച് തുടങ്ങിയിട്ട് വളരെ കുറച്ച് വർഷങ്ങളെയായിട്ടുള്ളു. സിനിമയിലും മറ്റ് തൊഴിലിടങ്ങളിലുമെല്ലാം ട്രാൻസ് വിഭാ​ഗത്തിൽപ്പെടുന്നവരുടെ സാന്നിധ്യമുണ്ട് ഇപ്പോൾ. അവരിൽ പലരും ഇതിനോടകം വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാനും തുടങ്ങിയിട്ടുണ്ട്. അടുത്തിടെ ട്രാൻസ് വുമണായ നടാഷ തോമസിന്റെ വിവാഹം ആഢംബരപൂർവം നടന്നിരുന്നു. അറിയപ്പെടുന്ന ആർട്ടിസ്റ്റും മോഡലും ഒക്കെയാണ് അവർ.

സ്വന്തം സമ്പാദ്യത്തിലൂടെ കൊച്ചിയിൽ സ്വന്തമായൊരു വീടും ഈ ചുരുങ്ങിയ സമയം കൊണ്ട് നടാഷ നേടിയിരുന്നു. ബാച്ചിലർ പാർട്ടി മുതൽ വിവാഹം വരെ എല്ലാം ​ഗംഭീരമായി വലിയൊരു ആഘോഷം പോലെയാണ് നടത്തിയത്. അതിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായപ്പോൾ നടാഷ അടക്കമുള്ള ട്രാൻസ്ജെന്ററുകളുടെ സാമ്പത്തിക ശ്രോതസിനെ കുറിച്ച് ഫോളോവേഴ്സിൽ നിന്നും ചോ​ദ്യം ഉയർന്നിരുന്നു.

Heidi Saadiya

കുടുംബത്തിൽ നിന്നും പോലും മിക്കവർക്കും പിന്തുണയോ സഹായമോ ലഭിക്കുന്നില്ല പിന്നെ എങ്ങനെ ട്രാൻസ് വിഭാ​ഗത്തിൽപ്പെടുന്നവർ ആഢംബരപൂർവം വിവാഹം നടത്തുന്നു എന്ന തരത്തിലായിരുന്നു അന്ന് പ്രത്യക്ഷപ്പെട്ട ചോദ്യങ്ങൾ. അതിനുള്ള മറുപടി നൽകുകയാണിപ്പോൾ ട്രാൻസ് വുമണും സോഷ്യൽമീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ​ഹെയ്ദി സാദിയ.

നടാഷ ചേച്ചിയുടെ കല്യാണവുമായി ബന്ധപ്പെട്ട് വീഡിയോകൾ പങ്കുവെക്കുമ്പോൾ പല തരത്തിലുള്ള കമന്റുകൾ കണ്ടിട്ടുണ്ട്. എല്ലാവർക്കും അറിയേണ്ടതും അവർക്ക് ആകാംഷയുള്ളതും ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നത് എന്നതിനെ കുറിച്ചാണ്. സാധാരണ മാർജിനലൈസ്ഡായിട്ടുള്ള ആൾക്കാർ സ്ട്രോങ്ങായി പൈസയുണ്ടാക്കി ജീവിക്കുന്നത് കാണുമ്പോൾ ചിലർക്ക് തോന്നും എങ്ങനെ ഇവർ പൈസക്കാരായിയെന്ന് വിചാരിക്കും.

കളർഫുള്ളായി ഇവർ എങ്ങനെ ജീവിക്കുന്നുവെന്ന് അവർ ആലോചിച്ച് തുടങ്ങും. കാരണം ഇവരൊക്കെ ഞങ്ങളുടെ കമ്യൂണിറ്റിയെ മൊത്തത്തിൽ വേറൊരു രീതിയിലാകും കാണുക. പക്ഷെ കമ്യൂണിറ്റിയിലുള്ളവർ അങ്ങനെയുള്ള ആൾക്കാരെയല്ല. എല്ലാവരും മെയിൻ സ്ട്രീമിൽ വരുന്നു, ജോലി ചെയ്യുന്നു, മീഡിയയിൽ സജീവമായി നിൽക്കുന്നു. കല്യാണം ​ഗംഭീരമായി നടത്തുന്നു. കല്യാണം നടത്താനുള്ള പണം എവിടെ നിന്നാണെന്ന് ചോദിച്ചാൽ ബിസിനസിൽ ഇൻവസ്റ്റ് ചെയ്തിട്ടുണ്ട്.

ജോലി ചെയ്യാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായല്ലോ. ആ പണം ബിസിനസിൽ നിക്ഷേപിച്ച് അതിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ട്. പിന്നെ സോഷ്യൽമീഡിയയിൽ സജീവമാണ്. ഞങ്ങളുടെ ചാനലുകളെല്ലാം മോണിറ്റൈസ്ഡാണ്. കൊളാബുകൾ ചെയ്യുന്നുണ്ട്. അതിൽ നിന്നെല്ലാം പെയ്മെന്റ് കിട്ടുന്നുണ്ടല്ലോ. പക്ഷെ ആളുകൾ ഇതിനെയൊന്നും പരി​ഗണിക്കാതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്.

Heidi Saadiya

ഇതേ ചോദ്യം ഞങ്ങളേക്കാൾ കുറവ് ഫോളോവേഴ്സുള്ള ആഷ്പോഷായി ജീവിക്കുന്ന ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുടെ അടുത്തും യുട്യൂബേഴ്സിന്റെ അടുത്തും സെലബ്രിറ്റീസിന്റെ എടുത്തോ ചോദിക്കുന്നത് കേട്ടിട്ടില്ല കണ്ടിട്ടുമില്ല. എവിടുന്നാണ് ഇത്രയും പണമെന്ന് ചോദിക്കേണ്ട ആവശ്യമില്ല. നമുക്ക് ഒരു അതോറിറ്റിയുണ്ട് പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് ചോദിക്കാൻ. ഇൻകം ടാക്സുകാരാണ് ചോദിക്കുന്നതെങ്കിൽ അതിൽ ഒരു അർത്ഥമുണ്ട്.

ആറ്റുനോറ്റ് കാത്ത് സൂക്ഷിച്ച് വെച്ച പണമാണ് വിവാഹം പോലുള്ളവ വരുമ്പോൾ ഉപയോ​ഗിക്കുന്നത്. അത് നമ്മുടെ ഇഷ്ടം താൽപര്യം. അല്ലാതെ ഞങ്ങൾ ഭയങ്കര കോടീശ്വരന്മാരൊന്നുമല്ല. ഭം​ഗിയായി എല്ലാ കാര്യങ്ങളും നടത്തണമെന്ന ആ​ഗ്രഹമുള്ളവരാണ്. അതിൽ ഒരു സന്തോഷം. വിവേചനം നല്ല രീതിയിലുണ്ട്. കമന്റ് ബോക്സ് മാത്രം നോക്കിയാൽ മതി. പൈസയുണ്ടെങ്കിൽ അത് പല കാര്യങ്ങളേയും മാറ്റുമെന്നല്ലേ പൊതുവിൽ പറയാറുള്ളത്.

ആൾക്കാരുടെ ചിന്താ​ഗതികൾ മാറും പ്രിവിലേജ് കിട്ടും എന്നൊക്കെയാണല്ലോ. പക്ഷെ ഞങ്ങളുടെ കാര്യം വരുമ്പോൾ നിങ്ങൾക്കൊക്കെ എന്തിനാണ് പൈസ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും. എവിടെ നിന്നാണ് പൈസ എന്ന ചോദ്യവും വരും.

ആ ചോദ്യത്തിന്റെ ആഴങ്ങളിലേക്ക് ചെന്നാൽ ഒരു വിഭാ​ഗം ആളുകൾ ചോ​ദിക്കുന്നത് എവിടെ നിന്നാണ് പൈസ എന്നല്ല. നിനക്കൊക്കെ എന്തിനാണ് പൈസ? നീയൊക്കെ എന്തിനാണ് ഇത്ര നന്നായി ജീവിക്കുന്നത് എന്ന തരത്തിലാണ് എന്നും ഹെയ്ദി സാദിയ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X