ഇഷ്ടം പോലെ കറങ്ങണം, ആയിക്കോയെന്ന് ജീവനക്കാരികൾ; അഹാനയുടെ വാക്കും 66 ലക്ഷം പോയ വഴിയും
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാർ നടത്തിയ തട്ടിപ്പിൽ കഴിഞ്ഞ ദിവസമാണ് ക്രെെം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 66 ലക്ഷം രൂപയാണ് ഇവർ തട്ടിയതെന്ന് ക്രെെം ബ്രാഞ്ച് പറയുന്നു. സ്ഥാപനത്തിൽ ജോലി ചെയ്ത മൂന്ന് സ്ത്രീകളെയും ഇവരിൽ ഒരാളുടെ ഭർത്താവിനെയും പ്രതി ചേർത്താണ് കുറ്റപത്രം. രണ്ട് വർഷം കൊണ്ടാണ് പ്രതികൾ 66 ലക്ഷം രൂപ കെെക്കലാക്കിയത്. ഈ പണം ഉപയോഗിച്ച് ഇവർ സ്വർണവും കാറും വാങ്ങിയെന്നും ആഡംബര ജീവിതം നയിച്ചെന്നും കുറ്റപത്രത്തിലുണ്ട്.
രണ്ട് വർഷം കൊണ്ട് 66 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടും ദിയ എന്തുകൊണ്ട് ഇത് ശ്രദ്ധിച്ചില്ലെന്ന ചോദ്യം പലർക്കുമുണ്ട്. സ്വർണമല്ലാത്ത ആഭരണങ്ങളും വസ്ത്രങ്ങളുമാണ് ദിയയുടെ ഓ ബെെ ഓസി എന്ന ദിയയുടെ സ്ഥാപനത്തിൽ വിൽക്കുന്നത്. സോഷ്യൽ മീഡിയ വഴി വലിയ പ്രചാരം ഈ ബിസിനസ് സംരഭത്തിന് ലഭിച്ചു. ദിയയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇത്രയും വലിയ തട്ടിപ്പിന് ഇടവരുത്തിയതെന്ന് ദിയയുടെ കുടുംബവും സമ്മതിക്കുന്നുണ്ട്.

താൻ ഗർഭിണിയായ സമയമായിരുന്നതിനാൽ ശ്രദ്ധിക്കാൻ പറ്റിയില്ലെന്ന് ദിയ പറയുന്നുണ്ട്. എന്നാൽ രണ്ട് വർഷമായി തട്ടിപ്പ് നടക്കുന്നുണ്ടായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദിയയുടെ അശ്രദ്ധയ്ക്ക് കൊടുക്കേണ്ടി വന്ന വില 66 ലക്ഷം രൂപയാണ്. ഗൗരവത്തോടെയല്ല ദിയ പല കാര്യങ്ങളെയും സമീപിക്കാറെന്ന് വീട്ടുകാർ പറയാറുണ്ട്. സോഷ്യൽ മീഡിയയിൽ ദിയയുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടുന്നവർ ഏറെയാണ് ദിയ നല്ല ബിസിനസുകാരിയേ അല്ലെന്ന് ഇവർ പറയുന്നു. ഇതിനിടെ ദിയയുടെ ചേച്ചി അഹാന കൃഷ്ണ കഴിഞ്ഞ ദിവസം നടത്തിയ പരാമർശവും ഈ വാദത്തിന് ആക്കം കൂട്ടി. ദിയയുടെ സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആശംസയറിയിച്ച് പോസ്റ്റിട്ടതായിരുന്നു അഹാന.
ആശംസയുടെ കൂട്ടത്തിൽ അഹാന ഒരു പരാമർശം നടത്തി. നാല് വർഷം മുമ്പ് അമ്മയുടെയും അച്ഛന്റെയും ശകാരമില്ലാതെ എത്ര നേരം വേണമെങ്കിലും വീട്ടിൽ നിന്ന് വീട്ടിൽ നിന്ന് പുറത്ത് നിൽക്കാൻ വേണ്ടി തുടങ്ങിയ സംരഭം ഇന്ന് വളരെയധികം ആളുകൾക്ക് തൊഴിൽ അവസരങ്ങൾ നൽകുന്ന വിജയകരമായ സംരഭമായി വളർന്നിരിക്കുന്നു എന്നാണ് അഹാന പറഞ്ഞത്. ദിയയുടെ നേരം പോക്കിനപ്പുറം ഈ ബിസിനസ് വളരുമെന്ന് വീട്ടിലാരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാണ്.
ഇന്ന് കൃഷ്ണകുമാർ കുടുംബത്തിലെ ഏറ്റവും ധനിക ദിയയായിരിക്കും. യൂട്യൂബ് ചാനൽ, ബിസിനസ്, കൊളാബറേഷൻ എന്നിവയെല്ലാം ദിയയുടെ വരുമാനശ്രോതസുകളാണ്. മിക്കപ്പോഴും യാത്രകളിലായിരുന്നു ദിയ. ഭർത്താവ് അശ്വിനും ഒപ്പമുണ്ടാകും. അല്ലെങ്കിൽ അശ്വിന് ജോലിത്തിരക്കുണ്ടാകും. സ്ഥാപനത്തിൽ ശ്രദ്ധിക്കാൻ ആരുമില്ലെന്ന് തോന്നിയതോടെയാണ് ജീവനക്കാരികൾ തട്ടിപ്പ് തുടങ്ങിയത്. ഇപ്പോൾ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും ഓ ബെെ ഓസിയുടെ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്നുണ്ട്.


Click it and Unblock the Notifications











