'അഹാന നോട്ടെഴുതി വെക്കും, സിന്ധുവിന്റേത് മറ്റൊരു രീതി'; അഞ്ച് പേരും ലക്ഷങ്ങൾ സമ്പാദിക്കുന്നതിങ്ങനെ
മാസം ലക്ഷങ്ങൾ വരുമാനമുള്ളവരാണ് കൃഷ്ണകുമാർ കുടുംബം. സോഷ്യൽ മീഡിയയാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെയും നാല് മക്കളുടെയും പ്രധാന വരുമാന മാർഗം. അഞ്ച് പേരുടെയും വ്ലോഗുകൾ ഓരോ തരത്തിലാണ്. എല്ലാവർക്കും ലക്ഷക്കണക്കിന് പേർ വ്യൂവേർസ് ആയുണ്ട്. ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത് സോഷ്യൽ മീഡിയയാണ്. എങ്ങനെയാണ് അഞ്ച് പേരും വ്ലോഗുകൾ തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
സിന്ധു വ്ലോഗിന് വേണ്ടി സമയം ചെലവഴിക്കാറില്ല. കാരണം അതിന് പറ്റുന്നില്ല. സർവ വ്യാപി പോലെയാണ്. പക്ഷെ ഭയങ്കര സത്യസന്ധയാണ്. ദിയക്ക് പ്രശ്നമുണ്ടെങ്കിൽ അവിടെ കാണും. അമ്മുവിന് ഷൂട്ടിംഗ് ഉണ്ടെങ്കിൽ അവിടെ കാണും. ഇഷാനിക്ക് എറണാകുളത്ത് ഷൂട്ടിംഗ് ഉണ്ടെങ്കിൽ അവിടെ കാണും. ഇത് കഴിഞ്ഞ് ഓമിയെ കുളിപ്പിക്കാൻ നോക്കുമ്പോൾ അവിടെയും സിന്ധുവുണ്ട്. സിന്ധു എല്ലായിടത്തും കാണും. അതിന്റേതായ ടെൻഷനുമുണ്ടാകും. വിച്ചു ഇങ്ങനെ എപ്പോഴും വിളിക്കല്ലേ, ഞാൻ ഓമിയെ കുളിപ്പിച്ച് കൊണ്ടിരിക്കുകയാണ് എന്നൊക്കെ പറയും. പക്ഷെ സിന്ധു ഈ തിരക്കുകൾക്കിടയിൽ എപ്പോഴൊക്കെയോ ക്യാമറ ഓൺ ചെയ്യും.

എന്നിട്ട് ചുമ്മാ എന്തെങ്കിലുമൊക്കെ എടുക്കും. ഇപ്പോൾ നമ്മൾ വീട്ടിൽ ഇരിക്കുകയാണെങ്കിൽ അതൊക്കെ ഷൂട്ട് ചെയ്യും. ഇതാണ് സിന്ധുവിന്റെ വ്ലോഗ്. ഇനി എന്നെ വിളിക്കല്ലേ എനിക്കിത് എഡിറ്റ് ചെയ്ത് തീർക്കാനുണ്ട് കേട്ടോ എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കി എങ്ങനെയെങ്കിലും ഒരു വ്ലോഗ് ഉണ്ടാക്കും.
അമ്മു (അഹാന കൃഷ്ണ) അങ്ങനെയല്ല. കുറേ ഇരുന്ന് ആലോചിക്കും. എന്തൊക്കെയോ നോട്ട് എഴുതി വെക്കും. അവൾക്ക് തോന്നുന്ന സമയത്ത് അവളൊരു വ്ലോഗ് ഉണ്ടാക്കും. അതിനൊരു ഭംഗിയായിരിക്കും. പ്രൊഫഷണൽ സിനിമയുടെ ലുക്ക് വരും. ഓസിക്ക് (ദിയ കൃഷ്ണ) പിന്നെ അങ്ങനെയൊന്നും വേണ്ട. ചുമ്മ വീട്ടിൽ ഇരിക്കുമ്പോൾ അടുക്കളയിലുള്ള മാങ്ങ എടുത്ത് കൊണ്ട് പോയി അത് മുറിച്ച് ഉപ്പും മുളകും വിതറിയിട്ട് ക്യാമറ ഓൺ ചെയ്ത്, ഉപ്പും മുളകിനും പുറമെ കുറച്ച് കായപ്പൊടിയും കുറച്ച് ഉലുവാപ്പൊടിയും കുറച്ച് പപ്പടവും പൊടിച്ചിട്ട് വെളിച്ചെണ്ണയിൽ മുക്കി കഴിച്ചാൽ ഭയങ്കര ഡിഫറന്റ് ആയിരിക്കും എന്ന് പറയും. അതൊരു വ്ലോഗായി. അതിന് അതിന്റേതായ ഓഡിയൻസുണ്ട്.
ഇഷാനിക്ക് ടെൻഷനാണ്. എല്ലാത്തിനും ടെൻഷനാണ്. അച്ഛനൊന്ന് മിണ്ടാതിരുന്ന് കൂടെ, ഞാൻ വ്ലോഗെടുത്ത് കൊണ്ടിരിക്കുന്നത് അച്ഛന് കണ്ട് കൂടെ എന്നൊക്കെ ചോദിക്കും. അവളുടെ വ്ലോഗിനകത്ത് സത്യസന്ധമായ ഫീൽ കാണും. കാരണം ഉള്ളതേ പറയുന്നുള്ളൂ. ഹൻസിക തീർത്തും വ്യത്യസ്തമായാണ് വ്ലോഗ് ചെയ്യുക. അവൾ അവളുടെ കോളേജിലെ ഗ്യാങുമായെല്ലാം ചേർന്ന് വീഡിയോ എടുക്കുന്നു. ഫ്ലെക്സിബിൾ ആയ ബോഡിയാണ്. അതിനാൽ ഡാൻസ് വീഡിയോകൾ ചെയ്യാറുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.


Click it and Unblock the Notifications











