ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇങ്ങനെ ചെയ്താല്‍ മതി! സാധാരണക്കാരനും മത്സരിക്കാം

മലയാളത്തില്‍ വീണ്ടും ബിഗ് ബോസ് തരംഗമാവാന്‍ പോവുകയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ യുടെ ആറാമത്തെ സീസണ്‍ തുടങ്ങാന്‍ പോവുകയാണെന്ന സൂചന പുറത്ത് വന്നിരിക്കുകയാണ്. പരിപാടിയുടെ ലോഗോയും പ്രൊമോ വീഡിയോസും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നു.

മാത്രമല്ല ഇത്തവണയും സാധാരണക്കാര്‍ക്ക് ബിഗ് ബോസില്‍ മത്സരിക്കാന്‍ സാധിക്കുമെന്നുള്ളതാണ് സവിശേഷത. അതിനുള്ള മുന്നൊരുക്കങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയെന്ന് പറയുകയാണ് ബിഗ് ബോസ് നിരൂപകര്‍. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി ഷോ യെ സംബന്ധിക്കുന്ന ഡീറ്റെയില്‍സ് പങ്കുവെച്ചതാണ് ഇപ്പോള്‍ വൈറലാവുന്നത്.

ബിഗ് ബോസിന്റെ ആദ്യ പ്രൊമോ പുറത്ത് വന്നെങ്കിലും അത് വളരെ പെട്ടെന്ന് അപ്രത്യക്ഷിതമായി. മാത്രമല്ല ഇത്തവണയും കോമണേഴ്‌സിന് സാധ്യതയുണ്ടെന്നാണ് പറയുന്നത്. അതിന് ഒരു സൈറ്റ് സന്ദര്‍ശിക്കാനാണ് പ്രൊമോയില്‍ പറഞ്ഞത്. bb6.startv.com എന്ന വെബ്‌സൈറ്റില്‍ കയറിയിട്ടാണ് ഡീറ്റെയില്‍സ് കൊടുക്കേണ്ടത്.

 bb-6

പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്നൊരു ഷോ ആണിത്. അതുകൊണ്ട് എല്ലാവരും റിയലായിട്ട് നില്‍ക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഫേക്ക് ആയി നിന്ന് പ്രേക്ഷകരെ ഇഷ്ടപ്പെടുത്താന്‍ ശ്രമിക്കേണ്ടതില്ല. റിയല്‍ ലൈഫിലും ഇവരെ കാണേണ്ടത് കൊണ്ട് പക്കാ ഫേക്ക് ആയി നില്‍ക്കാതെ മത്സരാര്‍ഥികള്‍ റിയലാവാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

പ്രശസ്തി ലഭിക്കാന്‍ വേണ്ടി എന്തും ചെയ്യാമെന്ന് തീരുമാനിക്കാതെ ഇരിക്കുക. അതിന്റെ ഒന്നും ആവശ്യമില്ല. കോമണേഴ്‌സിന്റെയും അല്ലാതെയുമുള്ള പ്രൊമോ വീഡിയോ ഉടനെ തന്നെ വരും. ഫെബ്രുവരിയില്‍ ഷോ തുടങ്ങിയേക്കുമെന്നാണ് സൂചന. അതുകൊണ്ടാണ് നേരത്തെ തന്നെ പ്രൊമോ ഇട്ടതെന്നാണ് മനസിലാകുന്നത്.

പ്രതീക്ഷിച്ചതിനേക്കാള്‍ മുന്‍പേ മലയാളം സീസണ്‍ 6 ലോഞ്ച് ചെയ്യാന്‍ സാധ്യതയേറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണയും ലൊക്കേഷന്‍ ചെന്നൈ ആണെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. നിലവില്‍ ചെന്നൈ സെറ്റില്‍ നടന്നു കൊണ്ടിരിക്കുന്ന തമിഴ് സീസണ്‍ 7 അവസാനിക്കാന്‍ ആഴ്ചകള്‍ കൂടിയേ അവശേഷിക്കുന്നുള്ളൂ. ജനുവരി പതിനഞ്ച് ഒക്കെ ആകുമ്പോള്‍ തമിഴ് സീസണ്‍ ഫിനാലെ ഉണ്ടാകും.

എന്നാലും വരുന്ന മാസങ്ങളിലെ ലാലേട്ടന്റെ ഷെഡ്യൂള്‍ പ്രകാരം ചെന്നൈയിലേക്ക് ഉള്ള യാത്ര മുംബൈയിലെ സെറ്റിലേക്ക് ഉള്ളതിനേക്കാള്‍ ബുദ്ധിമുട്ടേറിയത് ആണെന്നത് മാത്രമാണ് ഒരു പ്രതിസന്ധി. എന്നാലും ചെന്നൈ തന്നെ ഉറപ്പിച്ച മട്ടാണ് നിലവില്‍. മറ്റ് അണിയറ പ്രവര്‍ത്തനങ്ങള്‍, ഓഡിഷന്‍സ് എല്ലാം അതിവേഗം പുരോഗമിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ കോമണര്‍ എന്‍ട്രി ഉണ്ടെങ്കില്‍ അതിന്റെ അനൗണ്‍സ്‌മെന്റ് ലോഗോ ലോഞ്ച് ഒക്കെ കഴിഞ്ഞ ശേഷമേ ഉണ്ടാകുകയുള്ളൂ എന്ന് പ്രതീക്ഷിക്കാമെന്നുമാണ് ആരാധകര്‍ പറയുന്നത്.

അതേ സമയം ഈ സീസണില്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളുടേതെന്ന പേരില്‍ നിരവധി പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ പുറത്ത് വന്നിരിക്കുകയാണ്. സീരിയല്‍, സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ നിന്നും ശ്രദ്ധേയരായ താരങ്ങളാണ് ഈ ലിസ്റ്റിലുള്ളത്. അടുത്ത ദിവസങ്ങളില്‍ മത്സരാര്‍ഥികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X