twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ദുരന്തത്തിൽ എല്ലാം നഷ്ടമായി, അന്ന് ആരോടും പറഞ്ഞില്ല, തുറന്ന് പറഞ്ഞ് ഹൃദയം സ്നേഹസാന്ദ്രം താരം...

    |

    മഴവിൽ മനോര സംപ്രേക്ഷണം ചെയ്ത അമല എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് കെപിഎസി സജി. നാടകത്തിൽ നിന്നാണ് ഇദ്ദേഹം മിനിസ്ക്രീനിൽ എത്തുന്നത്. പിന്നീട് മികച്ച കഥാപാത്രങ്ങൾ നടനെ തേടി എത്തുകയായിരുന്നു. നിലവിൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഹൃദയം സ്നേഹസാന്ദ്രം എന്ന പരമ്പരയിൽ അഭിനയിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇദ്ദേഹം വീണ്ടും മിനിസ്ക്രീനിലേയ്ക്ക് മടങ്ങി എത്തിയിരിക്കുന്നത്.

    നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലാകുന്നു, ചിത്രം കാണാം

    ഇപ്പോഴിത ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരന്തത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സജി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രളയം വിതച്ച നഷ്ടത്തെ കുറിച്ചാണ് നടൻ വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

    വീട് നഷ്ടമായി

    2018 ലെ മഹാപ്രളയം ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ സ്ഥലങ്ങളിലൊന്ന് ചേന്ദമംഗലമാണ്. ഇവിടുത്തെ കൈത്തറി വ്യവസായം ആകെ തകർന്നു. എന്റെ തറവാട് മുഴുവൻ വെള്ളം കയറി തകർന്നു. എന്റെ കാറും വെള്ളത്തിൽ മുങ്ങി. സർക്കാരിൽ നിന്നും നാശനഷ്ടമായി ആകെ കിട്ടിയത് 10000 രൂപയാണ്. അവർക്ക് ഞാൻ സിനിമാനടനാണല്ലോ. എല്ലാ നടന്മാരും വലിയ സമ്പന്നന്മാരാണ് എന്നാണ് അവരുടെ വിചാരം. ഒരു നാശനഷ്ടവും ഉണ്ടാകാത്ത, ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും അടുപ്പക്കാർക്ക് അനർഹമായി ഇതിലും നഷ്ടപരിഹാരം ലഭിച്ചു. ഞാൻ അഭിനേതാക്കളുടെ സംഘടനയിൽ അംഗമാണെങ്കിലും ആരെയും ഒന്നും അറിയിക്കാൻ പോയില്ല.

     മടങ്ങി വരവ്

    ഏറെ ബുദ്ധിമുട്ടി ഒരു ബാങ്ക് ലോൺ സംഘടിപ്പിച്ചു. തറവാട് പൊളിച്ചു ഒരു പുതിയ വീട് പെട്ടെന്ന് തട്ടിക്കൂട്ടി. അത്രയും കാലം വാടകവീട്ടിലും എന്റെ ചേട്ടന്റെ വീട്ടിലും മാറിമാറി താമസിച്ചു. കാർ, സ്ക്രാപ് വിലയിൽ വിറ്റു. ഒരു പുതിയ കാർ വാങ്ങി. അങ്ങനെ കുറച്ച് സാമ്പത്തിക ബാധ്യതകൾ അപ്രതീക്ഷിതമായി വന്നു. അതിൽ നിന്നും കരകയറാനുള്ള ഓട്ടത്തിലാണ് ഇപ്പോഴെന്നും നടൻ പറയുന്നു. ഷിഗയാണ് ഭാര്യ.കൃഷ്ണ, നവനീത് എന്നിവരാണ് എന്നിവരാണ് മക്കൾ.

    അമല പരമ്പര

    മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത അമല എന്ന പരമ്പരയാണ് സജിയുടെ കരിയറിൽ വലിയ വഴിത്തിരിവ് ആയത്. ആ സീരിയൽ സൂപ്പർ ഹിറ്റായി. കുറച്ച് സിനിമകളിലും ഇടക്കാലത്ത് അഭിനയിച്ചിരുന്നു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിലെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം കൂടാതെ തമിഴ് സീരിയലിലും സജി അഭിനയിച്ചിട്ടുണ്ട്. നീണ്ട ഏഴു വർഷത്തിനുശേഷമാണ് ഹൃദയം സ്നേഹസാന്ദ്രം എന്ന പരമ്പരയിൽ അഭിനയിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.

    Recommended Video

    മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam
    നടാകം

    പ്രീഡിഗ്രി കഴിഞ്ഞ സമയത്താണ് എറണാകുളം കലാനിലയം എന്ന നടക ട്രൂപ്പിലേക്ക് അവസരം ലഭിക്കുന്നത്. നായകനായിട്ടായിരുന്നു തുടക്കം. നടൻ സായ് കുമാറിന് പകരക്കാരനായിട്ടാണ് എത്തുന്നത്. പിന്നീട് 12 വർഷത്തോളം പല ട്രൂപ്പുകളിൽ മാറി അഭിനയിച്ചു. കുടുംബവും കുട്ടികളുമായപ്പോൾ പിന്നീട് മിനിസ്‌ക്രീനിൽ അവസരങ്ങൾ നോക്കിത്തുടങ്ങുകയായിരുന്നു.

    Read more about: serial
    English summary
    Hridhayam-Snehasandram Serial Fame Kpac Saji Opens Up His Struggles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X