20 വയസില്‍ 10 വയസിന്റെ പക്വത, ഉറങ്ങുന്നവരുടെ മുഖത്തൊക്കെ ചിത്രം വരയ്ക്കും; അപ്‌സരയെക്കുറിച്ച് ആല്‍ബി
രണ്ട് വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് സീരിയല്‍ നടി അപ്‌സര സീരിയല്‍ സംവിധായകനായ ആല്‍ബി ഫ്രാന്‍സിസിനെ വിവാഹം കഴിക്കുന്നത്. അപ്‌സര ബിഗ് ബോസിലെത്തിയതിന് ശേഷമാണ് അപ്‌സരയുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്.
2021ലാണ് അപ്‌സരയും ആല്‍ബിയും വിവാഹിതരാകുന്നത്. സാന്ത്വനം എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് അപ്‌സരയും ആല്‍ബിയും വിവാഹിതരാകുന്നത്. സാന്ത്വനത്തിലെ ജയന്തി എന്ന നെഗറ്റീവ് റോളിലുള്ള കഥാപാത്രത്തെയാണ് അപ്‌സര അഭിനയിച്ചിരുന്നത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അപ്‌സരയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്ത ഒള്ളതു പറഞ്ഞാല്‍ എന്ന കൈരളി ടിവിയിലെ ടെലി സീരിയല്‍ ഡയറക്ട് ചെയ്തതും ആല്‍ബിയായിരുന്നു. ഇപ്പോഴിതാ ആദ്യകാലത്ത് അപ്‌സരയുമായി വര്‍ക്ക് ചെയ്തിരുന്ന സമയത്തെ അനുഭവം പങ്കുവെക്കുകയാണ് ആല്‍ബി ഫ്രാന്‍സിസ്. അന്ന അപ്‌സരയ്ക്ക് പ്രായത്തിനൊത്ത പക്വത വന്നിട്ടില്ലെന്നും ആല്‍ബി പറയുന്നു.
മൈല്‍സ് സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭമുഖത്തിലാണ് ആല്‍ബി ഇക്കാര്യങ്ങള്‍ പറയുന്നത്. ആല്‍ബിയും അപ്‌സരയും ഒരുമിച്ചാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. 20 വയസുള്ള അപ്‌സരയ്ക്ക് 10 വയസുള്ള കുട്ടിയുടെ പക്വതയേ അന്നുണ്ടായിരുന്നുള്ളു എന്നുമാണ് ആല്‍ബി അഭിമുഖത്തില്‍ പറയുന്നത്.
'അപ്‌സരയ്ക്ക് പ്രായത്തിനൊത്ത പക്വത വന്നിട്ടുണ്ടായിരുന്നില്ല. ആറ് ഏഴ് വര്‍ഷം മുമ്പത്തെ കാര്യമാണ്, അന്ന് 20 വയസൊക്കെയേ അപ്‌സരയ്ക്ക് ഉള്ളു. പക്ഷെ 20 വയസുള്ള അപ്‌സരയ്ക്ക് 10 വയസുള്ള കുട്ടിയുടെ പക്വതയേ അന്നുണ്ടായിരുന്നുള്ളു. അന്ന് ആളുകള്‍ ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് കിടന്നുറങ്ങുമ്പോള്‍, പക്ഷെ അപ്‌സര എന്തുചെയ്യും എന്ന് വെച്ചാല്‍, കണ്‍മഷി, ലിപ്‌സിറ്റിക്, നെയില്‍ പൊളിഷ് തുടങ്ങിയവയൊക്കെ എടുത്തിട്ട് അവരുടെ മുഖത്തൊക്കെ ഓരോ പടം വരച്ച് വെക്കും,'ആല്‍ബി പറയുന്നു.
ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വരുന്നവരുടെ ഒക്കെ മുഖത്ത് മീശ ലിപ്സ്റ്റിക് ഒക്കെ ഉണ്ടാകും. അച്ഛന്റെ പ്രായമുള്ള ആള്‍ക്കാര്‍ ആണ് അവര്‍ ഒക്കെ. അപ്‌സരയെ പേടിച്ച് ഡോര്‍ ലോക്ക് ചെയ്ത് ഉറങ്ങാന്‍ തുടങ്ങിയെന്നും ആല്‍ബി പറഞ്ഞു. കല്യാണത്തിന് ശേഷം നോക്കുമ്പോള്‍ ആള്‍ക്ക് പക്വതയൊക്കെ ഉണ്ട്.
ചിലപ്പോള്‍ എന്നെക്കാളും പക്വത ഉണ്ടെന്ന് തോന്നാറുണ്ട്. കല്യാണം കഴിഞ്ഞപ്പോഴാണ് മനസിലായത് എനിക്ക് അത്ര പക്വത ഇല്ലെന്ന്. ലൊക്കേഷനില്‍ നമ്മള്‍ വേറെ ആളും വീട്ടില്‍ വേറെ ആളുമാണല്ലോ. ലൊക്കേഷനില്‍ സ്‌ക്രിപ്റ്റ് അത് ഇത് തുടങ്ങി, കുറേ കാര്യങ്ങള്‍ ആലോചിച്ചിട്ടാണല്ലോ നടക്കുന്നത്. പക്ഷെ വീട്ടില്‍ അങ്ങനെ ആയിരിക്കില്ലെന്നും ആല്‍ബി പറയുന്നു.

അതേസമയം എങ്ങനെയാണ് ആല്‍ബിയോട് ഇഷ്ടം തോന്നിയതെന്ന് അപ്‌സരയും അഭിമുഖത്തില്‍ പറഞ്ഞു. ഒരു ആറ്റിറ്റിയൂഡോ കാര്യങ്ങളോ ഒക്കെയാകാം ഇഷ്ടം തോന്നാനുള്ള കാരണം. നമ്മള്‍ പ്രണയിച്ച് വിവാഹം കഴിക്കുമ്പോള്‍ ഇഷ്ടം തോന്നാന്‍ പല കാരണങ്ങള്‍ ഉണ്ടാകുമായിരിക്കും. പക്ഷെ കല്യാണത്തിന് ശേഷവും അത് നമ്മള്‍ സൂക്ഷിക്കുന്നുണ്ട് എന്നതിലാണ് വിജയമുണ്ടാകുന്നത്.
ഞങ്ങള്‍ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായി. എന്ന് വെച്ച് ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമില്ല, അടിയില്ല എന്നൊന്നുമല്ല, അപ്പോഴും നിലനിര്‍ത്തിക്കൊണ്ടു പോകുന്ന എന്തോ ഒരു കണക്ഷന്‍ നിലനില്‍ക്കുന്നത് കൊണ്ടാണല്ലോ ഇങ്ങനെ പോകുന്നത് എന്നും അപ്‌സര പറഞ്ഞു. തന്നെ സംബന്ധിച്ച് കംഫര്‍ട്ട് അല്ലാത്ത ഒരു സ്ഥലത്ത് പോലും നില്‍ക്കാന്‍ പറ്റരുതേ എന്നാണ് കരുതുന്നതെന്നും അപ്‌സര പറഞ്ഞു.


Click it and Unblock the Notifications