വളരെ സത്യസന്ധതയുള്ള വ്യക്തി തന്നെയാണ് ഞാനും: ഗായത്രി അരുണ്‍
സിനിമാ താരങ്ങളെക്കാള്‍ കുടുംബപ്രേക്ഷകര്‍ക്കിപ്പോള്‍ കാര്യം സീരിയല്‍ താരങ്ങളെയാണ്. സ്വന്തം വീട്ടിലെ കുട്ടിയെന്ന ഇമേജാണ്, സ്ഥിരം അവരുടെ സ്വീകരണമുറിയിലെത്തുന്ന താരങ്ങള്‍ക്ക് നല്‍കുന്നത്. അങ്ങനെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയായിരിക്കുകയാണ് 'പരസ്പര'ത്തിലെ ദീപ്തിയും. ഗായത്രി അരുണ്‍ എന്നാണ് ദീപ്തിയുടെ യഥാര്‍ത്ഥ പേര്.
സ്ത്രീകള്‍ക്ക് മാതൃകയാണ് ഗായത്രി അവതരിപ്പിക്കുന്ന ദീപ്തി എന്ന കഥാപാത്രം. ആരും കൊതിക്കുന്ന സ്‌നേഹം, കുടുംബത്തിനകത്തെ പ്രസരിപ്പ് അങ്ങനെ ദീപ്തിയെ പ്രശംസിക്കാന്‍ പ്രേക്ഷകര്‍ക്ക് കാരണങ്ങള്‍ ഒരുപാടാണ്. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ ദീപ്തിയും ഗായത്രിയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ.

ഉണ്ടെന്നാണ് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി പറഞ്ഞത്. ദീപ്തിയുമായി ഒരുപാട് കാര്യങ്ങളില്‍ തനിക്ക് സാമ്യമുണ്ടെന്ന് ഗായത്രി പറഞ്ഞു. വളരെ സത്യസന്ധതയുള്ള വ്യക്തി തന്നെയാണ് ഞാന്‍ ജീവിതത്തിലും. ആരേയും ദ്രോഹിക്കണമെന്നില്ലെന്നും ഞാന്‍ കാരണം ആരും വിഷമിക്കരുതെന്നൊക്കെ നിര്‍ബന്ധമുള്ള ആളു കൂടിയാണെന്നും ഗായത്രി പറയുന്നു.
ദീപ്തിയുടെ അത്ര ബോള്‍ഡല്ല. എന്നാല്‍ തീരെ പാവവുമല്ല. പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ നന്നായി തന്നെ പ്രതികരിക്കാറുണ്ട്. എന്നാലും ദീപ്തിയെ പോല എല്ലാ കാര്യത്തിലും റിയാക്ട് ചെയ്യാനൊന്നും പറ്റില്ല. പക്ഷേ, ഞാനും ദീപ്തിയും തമ്മില്‍ എന്തൊക്കെയോ ആയി ഒരുപാട് സാമ്യങ്ങളുണ്ട്- ഗായത്രി വ്യക്തമാക്കി


Click it and Unblock the Notifications