ശ്വാസകോശത്തിൽ ഭക്ഷണം കുടുങ്ങി, പിന്നാലെ കുഴഞ്ഞ് വീണു; ഭയന്ന് പോയ നിമിഷത്തെ കുറിച്ച് കാർത്തിക് സൂര്യ!

ലൈഫ്സ്റ്റൈൽ വ്ലോ​ഗിങ്ങിലൂടെ കേരളത്തിലാകെ തരം​ഗമായി മാറിയ യുട്യൂബറും അവതാരകനുമാണ് കാർത്തിക് സൂര്യ. യുട്യൂബിൽ മാത്രം മുപ്പത് ലക്ഷത്തിന് മുകളിലാണ് താരത്തിന്റെ സബ്സ്ക്രൈബേഴ്സ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് കാർത്തിക്ക് സൂര്യ. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയത് മാത്രമെ ഓർമയുള്ളുവെന്ന് പറഞ്ഞാണ് മരണം മുന്നിൽ കണ്ട നിമിഷത്തെ കുറിച്ച് കാർത്തിക് വിവരിച്ചത്.

ഭാര്യ വർഷ മാത്രമാണ് ആ സമയം കാർത്തിക്കിനൊപ്പം ഉണ്ടായിരുന്നത്. ഇന്ന് ഞാൻ ഷൂട്ടിന് പോകേണ്ടതാണ്. പക്ഷെ ഇന്നലെ രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാൻ ഒന്ന് തുമ്മി. ആ സമയത്ത് ഭക്ഷണം എന്റെ വായിലുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ‌ ഞാൻ കണ്ടത് വർഷ എന്റെ മുതുകിൽ തടവി ഛർദ്ദിപ്പിക്കാൻ ശ്രമിക്കുന്നതാണ്.

Karthik Surya

എന്തുകൊണ്ടാണ് ‍ഞാൻ പെട്ടന്ന് ഛർദ്ദിച്ചതെന്ന് വർഷ പറഞ്ഞ് തരും കാർത്തിക് പറഞ്ഞു. പിന്നീട് സംസാരിച്ചത് ഭാര്യ വർഷയാണ്. ഇന്നലെ ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ കാർത്തിക് ചേട്ടൻ മൂന്ന് വട്ടം തുമ്മി. ഉടനെ എന്നോട് വെള്ളം എടുത്ത് തരാൻ ആവശ്യപ്പെട്ടു. ഞാൻ വെള്ളമെടുത്ത് തിരിച്ച് വന്നപ്പോൾ കണ്ട കാഴ്ച കാർത്തിക് ചേട്ടൻ കുഴഞ്ഞ് വീണ് കിടക്കുന്നതാണ്.

ഞാൻ ആകെ പേടിച്ച് പോയി. ഞാൻ വന്ന് പിടിച്ചപ്പോൾ എന്റെ ദേഹത്തേക്ക് തളർന്ന് വീണു. പിന്നെ അനക്കമൊന്നും ഉണ്ടായിരുന്നില്ല. ഉടനെ ഞാൻ അവിടെയുണ്ടായിരുന്ന രണ്ട് ചേട്ടന്മാരെ വിളിച്ച് വരുത്തി. അവർ വന്നപ്പോഴും തളർന്ന അവസ്ഥയിലായിരുന്നു ചേട്ടൻ. കയ്യൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ആകെ പേടിച്ചു. നെഞ്ചിൽ ഞെക്കിയപ്പോഴാണ് ഛർദ്ദിച്ച് തുടങ്ങിയത്.

കണ്ണ് തുറന്ന് കൊണ്ടൊന്നുമല്ല ഛർദ്ദിക്കുന്നത്. ഒരുപാട് തവണ ഛർദ്ദിച്ചു. ബോധം ഇല്ലായിരുന്നു വർഷ പറഞ്ഞു. ഉടനെ എന്നെ എല്ലാവരും ചേർന്ന് ആശുപത്രിയിലേക്ക് എന്നെ കൊണ്ടുപോയി. കാറിൽ വെച്ചും ഒരുപാട് തവണ ഛർദ്ദിച്ചു. അവിടെ ചെന്നശേഷം ട്രിപ്പിട്ടു. എന്റെ എക്സറേയും എക്കോയുമെല്ലാം എടുത്തു. ബ്ലെഡ് ടെസ്റ്റും ചെയ്തു. തുമ്മുന്നതിന് ഇടയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറി. അതുകൊണ്ട് തന്നെ കുറച്ച് സമയത്തേക്ക് ബ്രെയിനിലേക്കുള്ള ഓക്സിജൻ ഫ്ലോ കട്ടായി.

അത് കാരണമാണ് ഞാൻ ഛർദ്ദിച്ചതും അബോധാവസ്ഥയിലായതും. അവസാനം ഛർദ്ദിച്ചപ്പോഴേക്കും തൊണ്ടപൊട്ടി ബ്ലെഡ് വരെ വന്ന് തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിന് പോകാൻ പറ്റിയില്ല. ഇപ്പോഴാണ് ഞാൻ ഒന്ന് ഓക്കെയായത്. അങ്ങനൊരു സിറ്റുവേഷനിലും സ്ട്രോങ്ങായി നിന്ന് എല്ലാവരേയും വിളിച്ച് വരുത്തിയതും കാര്യങ്ങൾ എല്ലാം ചെയ്തതും വർഷയാണ്.

Karthik Surya

അവളുടെ ധൈര്യം സമ്മതിക്കാതെ വയ്യ. വളരെ വ്യത്യസ്തമായ ദിവസമായിരുന്നു. ഛർദ്ദിച്ചതിന്റെ ക്ഷീണം ഇപ്പോഴുമുണ്ട്. ടെൻഷനുള്ള അവസ്ഥയായിട്ടും വർഷ എല്ലാം നന്നായി കൈകാര്യം ചെയ്തു. ആശുപത്രിയിലേക്ക് എന്നേയും കൊണ്ട് വണ്ടി ഓടിച്ച് വന്നു എന്നും പേടിപ്പെടുത്തിയ അനുഭവം പങ്കിട്ട് കാർത്തിക് സൂര്യ പറഞ്ഞു.

ഇപ്പോഴും ആ സമയങ്ങൾ ഓർക്കാൻ ഭയമാണെന്നും കാർത്തിക് പറഞ്ഞു. വർഷയുടെ സമയോചിതമായ പ്രവൃത്തിയെ അഭിനന്ദിച്ചാണ് കമന്റുകൾ ഏറെയും. വർഷ അല്ലെങ്കിലും പ്രായത്തെക്കാൾ നല്ല പക്വത ഉള്ള കുട്ടി ആണ്. സിറ്റുവേഷൻ അനുസരിച്ച് പെരുമാറാൻ അറിയുക, അത് ഹാന്റിൽ ചെയ്യുക എന്നത് തന്നെ ആണ് ഏറ്റവും വലുത്, വർഷക്ക് അഭിനന്ദനങ്ങൾ. ധൈര്യം കൈവിടാതെ തക്ക സമയത്ത് വേണ്ടുന്ന കാര്യങ്ങൾ ചെയ്തതിന്.

ഫുഡ് സാവധാനം കഴിക്കാൻ ശ്രമിക്കണം. പരമാവധി സംസാരിക്കാതെ ഇരിക്കാൻ ശ്രമിക്കുകയെന്നും കമന്റിൽ ആളുകൾ കുറിച്ചു. തിരുവനന്തപുരം സ്വദേശിയാണ് കാർത്തിക്. കഴിഞ്ഞ വർഷമായിരുന്നു കാർത്തിക്കിന്റെ വിവാഹം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X