അര്‍ജ്ജുനെ പോലൊരു ഭര്‍ത്താവിനെ എനിക്ക് വേണ്ട; അമൃത പറയുന്നു

By Rohini

ടെലിവിഷന്‍ പ്രേമികളോട് എത്തരത്തിലുള്ള മരുമകളെ വേണമെന്ന് ചോദിച്ചാല്‍ മറുത്തൊന്ന് ആലോചിക്കാതെ പറയും അമൃതയെ പോലെ ഒരാളെ മതിയെന്ന്. ചന്ദനമഴയിലെ അമൃതയ്ക്ക് അത്രയേറെ ജനപ്രീതിയുണ്ട്. മരുമകനോ എന്ന് ചോദിച്ചാല്‍ അര്‍ജ്ജുനെ പോലെ വേണ്ട എന്ന പക്ഷക്കാരുണ്ടാവും.

അമൃതയെ അവതരിപ്പിയ്ക്കുന്ന മേഘ്‌ന വിന്‍സെന്റിനും അര്‍ജ്ജുനെ പോലൊരു ഭര്‍ത്താവിനെ വേണ്ട എന്ന അഭിപ്രായം തന്നെയാണ്. അത്രയും പണക്കാരായ കുടുംബത്തിലേക്ക് എനിക്ക് പോകുകയും വേണ്ട. എന്നെ ഞാനായി അംഗീകരിക്കുന്ന ഒരു കുടുംബത്തിലെ മരുമകളാകാനാണ് എനിക്കിഷ്ടം- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മേഘ്‌ന സംസാരിക്കുന്നു.

അഭിനയത്തിലേക്ക്?

അര്‍ജ്ജുനെ പോലൊരു ഭര്‍ത്താവിനെ എനിക്ക് വേണ്ട; അമൃത പറയുന്നു

ഡാന്‍സിലൂടെയാണ് ഞാന്‍ അഭിനയ രംഗത്തെത്തുന്നത്. ഒരു ക്ലാസിക്കല്‍ ഡാന്‍സറാണ്. അമ്മ നിമ്മി ഒരു ആര്‍ട്ടിസ്റ്റായിരുന്നു. ഒപ്പം ഡാന്‍സറും. അമ്മ കുട്ടികള്‍ക്ക് ഡാന്‍സ് ക്ലാസ് എടുക്കുന്നത് കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നത്. ബാലതാരമായിട്ടാണ് സീരിയലിലെത്തിയത്. പത്താം ക്ലാസ് വരെ സീരിയലില്‍ സജീവമായിരുന്നു. പിന്നെ പഠനത്തിന് വേണ്ടി ബ്രേക്കെടുത്തു. സ്വാമിയെ ശരണമയ്യപ്പാ എന്ന സീരിയലില്‍ അഭിനയിച്ചതിന് ശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

അമൃതയാണോ പ്രശസ്തയാക്കിയത്?

അര്‍ജ്ജുനെ പോലൊരു ഭര്‍ത്താവിനെ എനിക്ക് വേണ്ട; അമൃത പറയുന്നു

സ്വര്‍ഗ്ഗവാതില്‍, മോഹക്കടല്‍, ഇന്ദിര, ചക്രവാകം തുടങ്ങിയ സീരിയലില്‍ അഭിനയിച്ച ശേഷമാണ് ചന്ദനമഴയില്‍ എത്തിയത്. അമൃത എന്ന കഥാപാത്രത്തോട് മലയാളികള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. എവിടെപ്പോയാലും മോളേ അമൃതേ എന്നാണ് എല്ലാവരും വിളിക്കുന്നത്. ചന്ദനമഴയുടെ തമിഴ് ദൈവം തന്ത വീടിലും ഞാന്‍ അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് തമിഴ്‌നാട്ടുകാര്‍ക്കും ഇപ്പോഴെന്നെ ഇഷ്ടമാണ്.

സീതയെയോ അമൃതയെയോ ഇഷ്ടം?

അര്‍ജ്ജുനെ പോലൊരു ഭര്‍ത്താവിനെ എനിക്ക് വേണ്ട; അമൃത പറയുന്നു

സീതയും (ചന്ദനമഴുയുടെ തമിഴ് പതിപ്പിലെ കഥാപാത്രം) അമൃതയും എനിക്ക് എന്റെ കണ്ണിലെ കൃഷ്ണമണികളെ പോലെയാണ്. കഥ ഒന്നാണെങ്കിലും അമൃത കുറച്ചുകൂടെ ബോള്‍ഡാണ്. സീത തീരെ ബോള്‍ഡല്ലാത്ത, ഒട്ടും വിദ്യാഭ്യാസമില്ലാത്ത ഒരു പാവം പെണ്‍കുട്ടിയാണ്.

മേഘ്‌ന സീതയോ അമൃതയോ?

അര്‍ജ്ജുനെ പോലൊരു ഭര്‍ത്താവിനെ എനിക്ക് വേണ്ട; അമൃത പറയുന്നു

മേഘ്‌നയ്ക്ക് മേഘ്‌നയുടേതായ വ്യക്തിത്വമുണ്ട്. ഈ കഥാപാത്രങ്ങളെ പോലെ പാവമേ അല്ല. നല്ല ബോള്‍ഡാണ്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയും. എനിക്ക് എന്റേതായ ഇഷ്ടങ്ങളും താത്പര്യങ്ങളുമുണ്ട്.

അമൃതയ്ക്ക് കിട്ടുന്ന പ്രതികരണം?

അര്‍ജ്ജുനെ പോലൊരു ഭര്‍ത്താവിനെ എനിക്ക് വേണ്ട; അമൃത പറയുന്നു

അമൃതയോടുള്ള സ്‌നേഹം കാരണം എനിക്കൊരുപാട് വിവാഹ ആലോചനകള്‍ വരുന്നുണ്ട്. അമൃതയെ പോലെ ഒരു പെണ്‍കുട്ടിയെ വേണം മരുമകളായി കിട്ടാനെന്നാണ് പലരും പറയുന്നത്.

അര്‍ജ്ജുനാണോ മേഘ്‌നയുടെ സങ്കല്‍പം?

അര്‍ജ്ജുനെ പോലൊരു ഭര്‍ത്താവിനെ എനിക്ക് വേണ്ട; അമൃത പറയുന്നു

എനിക്ക് അര്‍ജ്ജുനെ പോലൊരു ഭര്‍ത്താവിനെ വേണ്ട. അര്‍ജ്ജുന്‍ അത്ര നല്ല ഭര്‍ത്താവൊന്നും ആയിരുന്നില്ലല്ലോ. ഇപ്പോഴാണ് നന്നായത്. അത്രയും പണക്കാരായ കുടുംബത്തിലൊന്നും എനിക്ക് മരുമകളായി പോകേണ്ട. എന്നെ ഞാനായിട്ട് അംഗീകരിക്കുന്ന ഒരു കുടുംബത്തിലെ മരുമകളായാല്‍ മതി.

ആരുമായാണ് അടുപ്പം?

അര്‍ജ്ജുനെ പോലൊരു ഭര്‍ത്താവിനെ എനിക്ക് വേണ്ട; അമൃത പറയുന്നു

ഞാനും ശാലുവും (ശാലു കുര്യാന്‍) ചാരുവും നല്ല സുഹൃത്തുക്കളാണ്. പക്ഷെ എനിക്ക് ഏറ്റവും അടുപ്പം രൂപശ്രീ ചേച്ചിയുമായിട്ടാണ്. അച്ഛനും അമ്മയും കഴിഞ്ഞാല്‍ എനിക്ക് എന്തും തുറന്നു പറയാനുള്ള അടുപ്പം ചേച്ചിയുമായിട്ടുണ്ട്. രണ്ടര വര്‍ഷമായി ഞങ്ങള്‍ അമ്മായി അമ്മയും മരുമകളുമായി അഭിനയിക്കുന്നു. ഞങ്ങളുടെ കോംബിനേഷന്‍ ആളുകള്‍ക്ക് ഇഷ്ടമാകുന്നത് വ്യക്തിപരമായ അടുപ്പം ഉള്ളതുകൊണ്ടാണ്- മേഘ്‌ന പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X