India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രതീക്ഷിച്ചത് ‌ഇരുപത് പേരെ'; തിരക്കിനിടയിലും കാണാൻ എത്തിയവർക്ക് നന്ദി പറഞ്ഞ് പേർളിയും കുടുംബവും!

  |

  ഇന്ന് മലയാളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. അവതാരകയായിട്ടാണ് പേർളി ആദ്യം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പിന്നാലെ സംവിധാനം, അഭിനയം, നിർമാണം, പിന്നണി ​ഗായിക, മോട്ടിവേഷൻ സ്പീക്കർ തുടങ്ങി ‌വിവിധ മേഖലകളിൽ പേർ‌ളി ശോഭിക്കുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്. ഏത് സാഹചര്യവും മനോഹരമായി കൈകാര്യം ചെയ്യുന്ന പേർളിക്ക് ലോകത്തെമ്പാടുമായി നിരവധി ആരാധകരുണ്ട്. ഇപ്പോൾ മനോഹരമായ കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ് പേർളി മാണി. ബി​ഗ് ബോസിൽ വെച്ചാണ് തന്റെ ജീവിത പങ്കാളിയെ പേർളി കണ്ടെത്തിയത്.

  Also Read: 'പ്രണയ സാഫല്യം', നടി റെബ മോണിക്ക ജോൺ വിവാഹിതയായി

  സീരിയലുകളിലൂടെ ശ്രദ്ധേയനായ ശ്രീനിഷ് ബി​ഗ് ബോസ് ആദ്യ സീസണിൽ മത്സരാർഥിയായിരുന്നു. പേർളിയും ആ സീസണിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ചാണ് ശ്രീനിഷിനെ പേർളി കാണുന്നതും പരിചയപ്പെടുന്നതും അദ്ദേഹത്തോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കുന്നതും. ബി​ഗ് ബോസിനുള്ളിൽ ആയിരിക്കുമ്പോൾ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർഥികളിൽ ഒരാളും പേർളിയായിരുന്നു. ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് സാബുമോൻ കിരീടം സ്വന്തമാക്കിയത്. പേർളി റണ്ണറപ്പായിരുന്നു.

  Also Read: 'കണ്ടുമുട്ടിയത് ആശുപത്രിയിൽവെച്ച്, എങ്ങനെ വിശ്വസിക്കുമെന്ന് ചിന്തിച്ചിരുന്നു'; അനൂപിന്റെ പ്രണയം ഇങ്ങനെ!

  ശ്രീനിഷുമായുള്ള പേർളിയുടെ പ്രണയം നുണയാണെന്നും ഷോയിൽ പിടിച്ച് നിൽക്കാനുള്ള അടവാണെന്നുമുള്ള തരത്തിൽ നിരവധി അന്ന് വീടിനുള്ളിൽ ഉണ്ടായിരുന്ന ചില മത്സരാർഥികൾ തന്നെ പറഞ്ഞിരുന്നു. എന്നാൽ എല്ലാ ആരോപണങ്ങളേയും കാറ്റിൽ പറ‍ത്തി ശ്രീനിഷും പേർളിയും ഷോ കഴിഞ്ഞ് പുറത്തിറങ്ങി വീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്ചയം നടത്തി. ആ ഇടയ്ക്ക് ഇരുവരും ചേർന്ന് പാട്ടുകളും സീരിസുകളുമെല്ലാം തയ്യാറാക്കി പേർളി മാണി യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. മുപ്പത്തിരണ്ടുകാരിയായ പേർളിയുടെ വിവാഹം 2019ൽ ആയിരുന്നു നടന്നത്. ക്രിസ്ത്യൻ, ഹിന്ദു ആചാരപ്രകാരം ആഘോഷമായിട്ടാണ് വിവാഹം നടന്നത്.

  ഈ താര ജോഡി ആരാധകർക്കിടയിൽ പേർളിഷ് എന്നാണ് അറിയപ്പെടുന്നത്. 2021 മാർച്ചിലായിരുന്നു ഇരുവർക്കും ആദ്യത്തെ കൺമണി പിറന്നത്. നില എന്നാണ് ഇരുവരും മകൾക്ക് പേരിട്ടിരിക്കുന്നത്. മകൾക്ക് ചുറ്റുമാണ് ഇപ്പോൾ‌ പേർളിയുടേയും ശ്രീനിഷിന്റേയും ലോകം. നിലയും ഇപ്പോൾ അച്ഛനേയും അമ്മയേയും പോലെ ഒരു കൊച്ചു സെലിബ്രിറ്റിയാണ്. ​ഗർഭിണിയായ ശേഷം പേർളി പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മകൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാൽ ശ്രീനിഷും ഇപ്പോൾ സീരിയൽ അഭിനയം നിർ‌ത്തിവെച്ചിരിക്കുകയാണ്. മലയാളത്തിലും തെലുങ്കിലുമെല്ലാം നിരവധി സീരിയലുകളിൽ ശ്രീനിഷ് അഭിനയിക്കുന്നുണ്ടായിരുന്നു. ഇരുവരും ഇപ്പോൾ യുട്യൂബ് ചാനലിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ ദുബായ് യാത്രയുടെ വിശേഷങ്ങൾ അടങ്ങിയ വീഡിയോകളാണ് ഇരുവരും പങ്കുവെക്കുന്നത്.

  പേർളിയുടെയും ശ്രീനിഷിന്റെയും രണ്ടാം ഹണിമൂൺ ദുബായിൽ..തകർത്താഘോഷം

  അവധി ​ആഘോഷിക്കാനാണ് ഡിസംബറിൽ പേർളി-ശ്രീനിഷ് കുടുംബം ദുബായ് യാത്ര നടത്തിയത്. ദുബായിലെ പേർളിഷ് ആരാധകർക്ക് വേണ്ടി ഒരു മീറ്റ് അപ്പും പേർളിഷ് സംഘടിപ്പിച്ചിരുന്നു. മീറ്റ് അപ്പിന്റെ വീഡിയോയിലെ ചെറിയ ഭാ​ഗങ്ങൾ ഇരുവരുടേയും ആരാധകർ നേരത്ത സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ആരാധകരെ ആദ്യമായി ഒരുമിച്ച് കണ്ടതിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് പേർളിയും ശ്രീനിഷും. ഇരുപത് പേരെങ്കിലും വന്നാൽ ആയി എന്ന് കരുതിയാണ് മീറ്റ് അപ്പ് വെച്ചതെന്നും എന്നാൽ വലിയ പ്രതികരണം തങ്ങളെ ഇഷ്ടപ്പെടുന്നവരിൽ നിന്നും ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പേർളിയും ശ്രീനിഷും പറയുന്നതും വീഡിയോയിൽ കാണാം. പേർളിയുടെ കുടുംബവും മകൾ നിലയുമെല്ലാം മീറ്റ് അപ്പിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കേക്ക് മുറിച്ച് ആഘോഷമായാണ് മീറ്റ് അപ്പ് താരകുടുംബം നടത്തിയത്. ആരാധകരുടെ സ്നേഹം കണ്ട് കരയുന്ന പേർളിയേയും വീഡിയോയിൽ കാണാം.

  Read more about: pearle maaney srinish aravind
  English summary
  'i expected around 20 people only', Pearle Maaney and Srinish Aravind shared Dubai Meet and Greet video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X