ആ ചോദ്യത്തിന് ഉത്തരം ഐ ലവ് യു എന്നായിരുന്നു, സുജോയുമായുളള പ്രണയത്തെ കുറിച്ച് സഞ്ജന

ബിഗ് ബോസ് അംഗങ്ങളെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. താരങ്ങളുടെ ബിഗ് ബോസ് ഹൗസിലെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ ഇവരെ വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബോസ് ഹൗസിന് പുറത്തുളള ഒരാളെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതാദ്യമായിട്ടാണ് ഹൗസിന് പുറത്തുള്ള ഓരാൾ ബിഗ് ബോസിൽ ചർച്ച വിഷയമാകുന്നത്.

ബിഗ് ബോസ് ഹൗസിലേയ്ക്ക് പവൻ വന്നതോടെയാണ് സുജോയുടെ പെൺസുഹൃത്ത് സഞ്ജന ചർച്ച വിഷയമാകുന്നത്. സുജോയുടെ കാമുകിയാണ് സഞ്ജനയെന്ന് പവന്‍ പറയുകയും അതിനെ ചെറുത്ത് സുജോ രംഗത്തുവരികയും ചെയ്തു. ഇതിന് പിന്നാലെ വലിയ തർക്കങ്ങൾക്കാണ് ഹൗസ് വേദിയായത്. വിഷയം ചർച്ച വിഷയമായതിന് പിന്നാലെ പ്രതികരണവുമായി സഞ്ജന രഗത്തെത്തിയിരുന്നു. താനും സുജോയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് സഞ്ജന തുറന്നു പറയുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    അടുപ്പത്തിലാണ്

ഞാനും സുജോയും തമ്മില്‍ എട്ട് മാസമായി അടുത്ത ബന്ധത്തിലാണ്. ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാം അത് അറിയാവുന്നതാണ്. ഞങ്ങള്‍ ഭാവിയില്‍ വിവാഹം ചെയ്യാൻ വരെ തീരുമാനിച്ചിരുന്നു. ബിഗ് ബോസ് ഹൗസിൽ പോകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒരുമിച്ചാണ് ന്യൂ ഇയർ ആഘോഷിച്ചത്.

 വഞ്ചിക്കപ്പെട്ടു

താൻ അപമാനിക്കപ്പെട്ടതായും വഞ്ചിക്കപ്പെട്ടതായും ഇപ്പോൾ തോന്നുണ്ട്. ഷോയിൽ കാമുകിയാണോ അല്ലയോ എന്ന് പറയേണ്ടത് സുജോയുടെ കാര്യമാണ്. പക്ഷെ, ആരാണ് സഞ്ജന എന്ന് ചോദിച്ച് അലസാന്‍ഡ്രയെ കെട്ടിപ്പിടിച്ചത് കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. അപ്പോള്‍ എനിക്ക് ഞാന്‍ വഞ്ചിക്കപ്പെട്ടതായും അപമാനിക്കപ്പെട്ടതായും തോന്നുന്നുവെന്നും സഞ്ജന പറയുന്നു.

അലസാൻഡ്ര  സുജോ  പ്രണയം


അലസാൻഡ്രയും സുജോയും പ്രണയത്തിലായെങ്കിൽ തനിയ്ക്ക് ഒരു പ്രശ്നവും ഇല്ല. പക്ഷെ, എന്തിനാണ് എന്‍റെ വിശ്വാസ്യതയെയും ഇഷ്ടത്തെയും തകര്‍ത്തുകൊണ്ട് അത് ചെയ്യുന്നത് . ഷോയിൽ നിന്ന് പുറത്തു വന്നാൽ താൻ ഇതിനെ കുറിച്ച് ഉറപ്പായും ചോദിക്കുമെന്നും സഞ്ജന പറയുന്നു. ഷോയിൽ പോകുന്നതിനു മുൻപ് തന്നെ വരാൻ സാധ്യതയുളള വാർത്തകളെ കുറിച്ച് ചോദിച്ചിരുന്നു. എന്നേക്കാള്‍ ചേര്‍ച്ചയുള്ള ഒരു മലയാളി ക്രിസ്ത്യന്‍ കുട്ടിയെ കിട്ടിയാല്‍ എങ്ങനെയിരിക്കും?, ചോദ്യത്തിന് ഐ ലവ് യു എന്നാണ് മറുപടി നൽകിയത്.

വ്യാജ പ്രചരണം

ബിഗ് ബോസ് ഹൗസിൽ സഞ്ജനയുടെ പേര് ചർച്ച വിഷയമായപ്പോൾ തന്നെ, ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. പവൻ തന്റെ അടുത്ത സുഹൃത്താണെന്നും സഞ്ജന പറഞ്ഞു. കൂടാതെ സോഷ്യൽ മീഡിയയിലും തന്റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. പിന്നാലെ തന്‍റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകളെ കുറിച്ചും വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും സഞ്ജന പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X