എനിക്ക് അബോർഷനായിട്ടുണ്ട്, സുധിച്ചേട്ടനും കിച്ചുവും പൊ‌ട്ടിക്കരഞ്ഞു; ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല: രേണു

മലയാളികള്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്ന കലാകാരന്‍മാരിലൊരാളാണ് കൊല്ലം സുധി. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലുണ്ടായ അപകടത്തിലായിരുന്നു സുധി മരിച്ചത്. സുധിയുടെ ഭാര്യ രേണു സുധി ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ്. ആല്‍ബങ്ങളും, സിനിമയും, ഉദ്ഘാടനങ്ങളും, യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് രേണു. ആരേയും ബുദ്ധിമുട്ടിക്കാതെയ, സ്വന്തമായി ജോലി ചെയ്താണ് ഞാന്‍ ജീവിക്കുന്നത്. മക്കളുടെ കാര്യങ്ങളും നോക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് സീസണ്‍ 7ലും രേണു മത്സരിച്ചിരുന്നു. സുധിച്ചേട്ടനുണ്ടായിരുന്ന കാലത്ത് അഭിനയിക്കാനുള്ള അവസരങ്ങളൊക്കെ വന്നിരുന്നു. നീ ചെയ്യ് എന്ന് അദ്ദേഹം പറയാറുമുണ്ടായിരുന്നു. എന്തോ അന്ന് അതൊന്നും സ്വീകരിച്ചിരുന്നില്ല. ഇന്നിപ്പോള്‍ അതേ മേഖലയില്‍ തന്നെ എത്തിയിരിക്കുന്നു ഞാന്‍ എന്ന് രേണു പറഞ്ഞിരുന്നു.

വീടുമായി ബന്ധപ്പെട്ടും, പുതിയ മാല മേടിച്ചപ്പോഴും, കാര്‍ വാങ്ങിയപ്പോഴുമെല്ലാം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്ത് ചെയ്താലും ചിലരൊക്കെ നെഗറ്റീവ് പറയും. ഇപ്പോള്‍ തനിക്ക് കേട്ട് ശീലമായി. അതൊന്നും തന്നെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നും രേണു വ്യക്തമാക്കിയിരുന്നു. വിവാഹത്തെക്കുറിച്ചും, അബോര്‍ഷനെക്കുറിച്ചുമൊക്കെയുള്ള വിമര്‍ശനങ്ങളായിരുന്നു ഇടക്കാലത്ത് ഉയര്‍ന്നത്. വീണ്ടും വിവാഹിതയാവുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നും പറയാനാവില്ല. ഇനിയൊരു വിവാഹം വേണമെന്ന് തോന്നുമോയെന്ന് അറിയില്ല. ഇപ്പോള്‍ എന്തായാലും അങ്ങനെയൊരു പ്ലാനില്ല. കല്യാണം നടക്കുകയാണെങ്കില്‍ മകന്റെ പേരിലുള്ള ഈ വീട്ടിലേക്ക് അദ്ദേഹത്തെ ഞാന്‍ കൊണ്ടുവരില്ലെന്നും രേണു പറഞ്ഞിരുന്നു. ഇടക്കാലത്ത് രേണു പ്രണയത്തിലായിരുന്നുവെന്നും, അബോര്‍ഷന്‍ നടത്തിയിരുന്നു എന്നുള്ള ആരോപണങ്ങളുമായും ചിലര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രേണു.

Renu Sudhi about her abortion incident
Photo Credit: Renu Sudhi/Facebook

പെണ്ണായാല്‍ പ്രഗ്നന്റാവുമെന്നാണ് പറഞ്ഞത്. പെണ്ണുങ്ങളാണല്ലോ പ്രഗ്നന്റാവുന്നത്. അതിന് പെണ്ണായാല്‍ അബോര്‍ഷനൊക്കെയാവും എന്നാക്കി അത്, ഞാനങ്ങനെയല്ല പറഞ്ഞത്. ക്യാപ്ഷന്റെ കുഴപ്പമാണ്. ഞാനങ്ങനെ പറഞ്ഞിട്ടേയില്ല. ഞാനങ്ങനെ പറയുമോ, ഒരമ്മയല്ലേ ഞാനും. റിതപ്പനുണ്ടാവുന്നതിന് മുന്നേ തനിക്ക് സംഭവിച്ച അബോര്‍ഷനെക്കുറിച്ചും രേണു സംസാരിച്ചിരുന്നു. ഫോക്കസ് മീഡിയയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് വിശദീകരിച്ചത്. റിതപ്പനുണ്ടാവുന്നതിനും ആറ് മാസം മുന്നെ എനിക്കൊരു അബോര്‍ഷന്‍ സംഭവിച്ചിരുന്നു. ഹാര്‍ട്ട്ബീറ്റില്ലായിരുന്നു കുഞ്ഞിന്. കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു. സുധിച്ചേട്ടനും കിച്ചുവുമൊക്കെ അന്ന് പൊട്ടിക്കരയുകയായിരുന്നു. തിരുവല്ലയിലെ ഒരു ആശുപത്രിയിലായിരുന്നു ഞങ്ങള്‍ പോയത്. ആശുപത്രിയുടെ പേര് ഞാന്‍ പറയുന്നില്ല.

ലക്ഷ്മി പ്രിയ ചേച്ചിയൊക്കെ അന്ന് എന്നെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. സുധിച്ചേട്ടന്‍ ടമാര്‍ പഠാര്‍ ചെയ്തിരുന്ന സമയമാണ്. മാനസികമായി ഞാന്‍ ഒരുപാട് തളര്‍ന്നുപോയ സമയമായിരുന്നു അത്. എനിക്കും ദോഷം വരുന്നത് കൊണ്ടാണ് അന്നങ്ങനെ ചെയ്തത്. അതിന് ശേഷമാണ് റിതപ്പനുണ്ടായത്. അതിന് എന്തൊക്കെ തെറ്റിദ്ധരിച്ചാണ് കമന്റുകള്‍ വരുന്നത്. ജീവിതത്തില്‍ അങ്ങനെയൊരു കാര്യമുണ്ടായി. അതേക്കുറിച്ച് പ്രതികരിക്കാന്‍ എനിക്ക് സൗകര്യമില്ല. മറ്റേ പുള്ളിക്കാരി പറഞ്ഞതില്‍ നീ എന്താണ് പ്രതികരിക്കാത്തത് എന്ന് കുറേപേര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ എന്തിന് പ്രതികരിക്കണം. എന്റെ മൂത്തമകനും, എന്റെ വീട്ടുകാരും, സുധിച്ചേട്ടന്റെ വീട്ടുകാരും എനിക്കൊപ്പമുണ്ട്. പിന്നെ ഞാന്‍ എന്തിന്, ആരെ പേടിക്കണം.

22 വയസുകാരനെ വെളിപ്പെടുത്താന്‍ എനിക്ക് സൗകര്യമില്ല. അവളങ്ങനെയല്ലേ പറയുന്നത്. കുറേനാളായി ഞാന്‍ എന്താണ് പ്രതികരിക്കാത്തത് എന്ന ചോദ്യം കേള്‍ക്കുന്നു. എനിക്ക് സൗകര്യമില്ല അതേക്കുറിച്ച് പറയാന്‍, കൊണ്ടുപോയി കേസ് കൊടുക്ക്. ഒറ്റയ്ക്ക് താമസിക്കുന്നൊരാള്‍ അനുഭവിക്കുന്നതിന്റെ മാക്‌സിമം ഞാന്‍ അനുഭവിക്കുന്നുണ്ട്. ഏതേലും ഒരുത്തി റീച്ചിന് വേണ്ടി എന്തെങ്കിലും വിളിച്ച് പറയുന്നു. അത് വളച്ചൊടിക്കാന്‍ വേറെ കുറേ ആള്‍ക്കാരും. എനിക്ക് അതിലൊന്നും പ്രതികരിക്കാന്‍ സമയമില്ല. പേടിച്ചിട്ടൊന്നുമല്ല. പെണ്ണായാല്‍ അങ്ങനെയൊക്കെ ആവും അത്രയേ എനിക്ക് പറയാനുള്ളൂ. ഇവരാരും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വരുന്നുണ്ടോ. എന്റെ വായില്‍ നിന്നും എന്തെങ്കിലും കേള്‍ക്കാനായി നോക്കിയിരിക്കുകയാണ്. പെണ്ണായാല്‍ അങ്ങനെയൊക്കെയാവും എന്നും പറഞ്ഞായിരുന്നു രേണു സംസാരം അവസാനിപ്പിച്ചത്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X