ആ വീടുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അയ്യായിരമോ രണ്ടായിരമോ കൊടുത്ത് വാടകയ്ക്ക് പോകാൻ കഴിയാത്തതുകൊണ്ടല്ല!
കൊല്ലം സുധിയുടെ മക്കൾക്കായി ദാനം നൽകിയ സ്ഥലത്തിന്റെ ആധാരം റദ്ദാക്കാൻ ബിഷപ്പ് നോബിൾ ഫിലിപ്പ് തയ്യാറെടുക്കുകയാണ്. സുധിയുടെ ഭാര്യ സോഷ്യൽമീഡിയ വഴ അപമാനിക്കുന്നത് സ്ഥിരമായതോടെയാണ് ബിഷപ്പിന്റെ തീരുമാനം. ചുരുങ്ങിയ കാലാവധിയാണ് അപമാനിച്ചും പരിഹസിച്ചും ഇറക്കിയ വീഡിയോകൾ നീക്കം ചെയ്യാൻ രേണുവിന് ബിഷപ്പ് അനുവദിച്ചിരിക്കുന്നത്. വിഷയം ചർച്ചയായതോടെ പ്രതികരിച്ചിരിക്കുകയാണ് രേണു.
തനിക്ക് ആരും ഒന്നും എഴുതി തന്നിട്ടില്ലെന്നും ആ വീടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും രേണു പറയുന്നു. ഒരു ഗിഫ്റ്റ് നമ്മൾ കൊടുത്താൽ അല്ലെങ്കിൽ ഇഷ്ട ദാനമോ എന്തുമാകട്ടെ... അച്ഛൻ മരിച്ച പിള്ളേർക്ക് ഗിഫ്റ്റ് കൊടുത്തെന്ന് കരുതൂ... ദൈവത്തിന്റെ പ്രതിപുരുഷനാണ് അങ്ങനൊരു ഗിഫ്റ്റ് കൊടുത്തതെങ്കിൽ പിന്നീട് അത് തിരിച്ച് മേടിക്കണമെങ്കിൽ അയാളുടെ മാനസീകാവസ്ഥ അതായിരിക്കും. എനിക്ക് ആരും ഒന്നും തന്നിട്ടില്ല.

ഒരു അവകാശവും എഴുതി തന്നിട്ടില്ല. വീടാണെങ്കിലും സ്ഥലമാണെങ്കിലും എന്റെ പേരിൽ അല്ല. സാക്ഷിയായിപ്പോലും ഞാൻ ഒപ്പിട്ടിട്ടില്ല. പിന്നെ എന്തിനാണ് എന്നോട് പറയുന്നത്. രേണു പെട്ടു എന്നൊക്കെ ചിലർ പറയുന്നത് കേട്ടു. എന്റെ പേരിൽ എഴുതി തന്ന വസ്തുവിനെ കുറിച്ചാണ് പറയുന്നതെങ്കിൽ ഞാൻ പെട്ടു എന്ന് പറയുന്നത് ശരിയാണ്. വീട്ടിൽ ഒറിജിനൽ ആധാരം ഇരിപ്പുണ്ട്. അതിൽ എന്റെ പേരില്ല.
പിന്നെ ഞാൻ പെട്ടുവെന്ന് എന്തിന് പറയുന്നു. എന്റെ പേരിൽ അല്ല വീടും സ്ഥലവും പിന്നെ എനിക്ക് എന്ത് പണികിട്ടാനാണ്. കൊടുത്ത വീട് കുഞ്ഞുങ്ങളുടെ കയ്യിൽ നിന്നും തിരികെ മേടിക്കുകയാണെങ്കിൽ അവരെ ദൈവം അനുഗ്രഹിക്കട്ടെ. ഇറക്കി വിട്ടാൽ കുഞ്ഞുങ്ങളേയും കൊണ്ട് കടതിണ്ണയിൽ കിടക്കാൻ പറ്റില്ലല്ലോ. വാടകയ്ക്ക് വീടെടുത്ത് താമസിക്കും.
അവർ ഇറക്കിവിടട്ടേ... മൂത്തമകനും ഇളയ മകനും അവകാശമുള്ള വീടല്ലേ അത്. ഞാനും ആ വീടും തമ്മിൽ യാതൊരു വിധ ബന്ധവുമില്ല. ആകെ ബന്ധം മക്കളുടെ അമ്മ എന്നതാണ്. അയ്യായിരമോ രണ്ടായിരമോ കൊടുത്ത് വാടകയ്ക്ക് പോകാൻ കഴിയാത്തതുകൊണ്ടല്ല... ആ പിള്ളേർക്ക് അവകാശപ്പെട്ട വീടായതുകൊണ്ടാണ് രേണു പറഞ്ഞു.
മൂത്ത മകൻ കിച്ചുവിനെ കുറിച്ചും വിദേശ യാത്രകളെ കുറിച്ച് വരുന്ന നെഗറ്റീവ് കമന്റുകൾക്ക് എതിരേയും രേണു പ്രതികരിച്ചു. ഞാൻ ഇന്നേവരെ കിച്ചുവിന്റെ ഫോൺ മേടിച്ച് നോക്കിയിട്ടില്ല. ആരോടാണ് അവൻ സംസാരിക്കുന്നതെന്നും നോക്കിയിട്ടില്ല. എന്റെ ഫോണിലെ ചാറ്റ് അവനും നോക്കിയിട്ടില്ല. അവന്റെ അമ്മയാണെങ്കിൽ പോലും ഞാനും അവനും രണ്ട് വ്യക്തികളാണ്. പിന്നെ അവന്റെ പേഴ്സണൽ കാര്യങ്ങൾ ഞാൻ എന്തിന് തിരക്കണം?.

എൻ്റെ പേഴ്സണൽ കാര്യങ്ങൾ അവൻ എന്തിന് തിരക്കണം?. അമ്മ-മകൻ എന്ന രീതിയിലുള്ള ബന്ധം ഞങ്ങൾ സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഇടയ്ക്കിടെ ഇനി വിദേശത്ത് പോയി വരേണ്ടി വരും. ഞാൻ ബാച്ചിലേഴ്സിന്റെ ബ്രാന്റ് അംബാസിഡറാണിപ്പോൾ. ഞാൻ യാത്ര ചെയ്യുന്നതിന് അടക്കം കുറ്റം പറയുന്നവർ... നെടുമ്പാശ്ശേരി എയർപോർട്ട് എങ്കിലും പോയി ഒന്ന് കാണൂ.
എന്നിട്ട് എന്നെ കുറ്റം പറയൂ. വിമാനം കണ്ട് പക്ഷി ആണെന്ന് പറഞ്ഞ് കല്ലെറിഞ്ഞവനൊക്കെയാണ് എന്നെ കുറ്റം പറയുന്നത്. രേണു സുധി ദുബായിലൊക്കെ പോയെങ്കിൽ അതൊക്കെ വലിയ കാര്യം തന്നെയാണ്. ഞാൻ വിദേശത്ത് പോകുന്നത് കഷ്ടപ്പെട്ട് ജോലി ചെയ്യാനല്ല. പ്രവാസികളൊക്കെ വിദേശത്ത് പോയി കഷ്ടപ്പെട്ട് ജോലി ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടൊക്കെയാണ് കുടുംബത്തെ കാണാൻ നാട്ടിലേക്ക് വരുന്നത്.
അവർക്ക് വീട്ടുകാരെ കാണണമെന്ന് ആഗ്രഹം വന്നാൽ പോലും നടക്കില്ല. എനിക്ക് അതൊന്നുമില്ലല്ലോ. രേണു സുധിയെ സെലിബ്രിറ്റിയായിട്ട് കൊണ്ടുപോകുന്നു. അവിടെ ചെന്ന് പ്രമോഷൻ ചെയ്യുന്നു... പത്ത് ദിവസം കഴിയുമ്പോൾ തിരിച്ച് വരുന്നു രേണു പരിഹസിക്കുന്നവർക്കുള്ള മറുപടിയായി പറഞ്ഞു.


Click it and Unblock the Notifications