എല്ലാവരും കരയിപ്പിക്കുമ്പോൾ പേളിയെചേർത്ത് പിടിച്ച് ശ്രീനി!! പേളിയെ ഇഷ്ടപ്പെടാൻ കാരണം ആ സ്വഭാവം,

പ്രശ്നങ്ങൾ ഉണ്ടായാലും അതു മനസ്സിൽവെച്ച് പെരുമാറാത്ത പേളിയുടെ സ്വഭാവമാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടമെന്ന് ശ്രീനീഷ് പറഞ്ഞു

Recommended Video

എല്ലാവരും കരയിപ്പിക്കുമ്പോൾ പേളിയെചേർത്ത് പിടിച്ച് ശ്രീനി

മലയാളം ബിഗ് ബോസ് 66ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി കുറച്ചു ദിവസങ്ങൾ കൂടി മാത്രമേ മത്സരാർഥികൾക്ക് ബിഗ് ബോസിൽ തുടരാൻ സാധിക്കുകയുള്ളൂ. റിയാലിറ്റി ഷോ എന്ന് മനസ്സിലാക്കിയിട്ടാണ് ബിഗ് ബോസിലേയ്ക്ക് മത്സരാർഥികൾ വന്നത്. എന്നാൽ ചില സമയങ്ങളിൽ ഇവർ ആ സത്യം മറന്ന് പ്രവർത്തിക്കുന്നതായി തോന്നാറുണ്ട്. സമൂഹവുമായി ഒരു ബന്ധവുമില്ലാതെ 100 ദിവസം ഒരു വീട്ടിൽ പൂട്ടിയിടുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ബിഗ്ബോസ് ഹൗസിൽ നടക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ആക്ടീവായി പ്രവർത്തിക്കുന്ന ആളുകളെയാണ് ഒരു വീട്ടിൽ തളച്ചിട്ടേക്കുന്നതെന്നത് ശ്രദ്ധേയം..

പ്രണയവും, പിണക്കവും ഇണക്കവുമെല്ലാം ഒരു മനുഷ്യനുണ്ടാകുന്ന വികാരങ്ങൾ തന്നെയാണ്. ഇത് തന്നെയാണ് ബിഗ് ബോസിൽ സംഭവിച്ചതും. ബിഗ്ബോസ് ഹൗസിലെ പ്രണയ ജോഡികളാണ് പേളിമാണി, ശ്രീനീഷും. ഇവർ തങ്ങളുടെ ഇഷ്ടം പബ്ലിക്കായി തുറന്നു പറയുകയും ചെയ്തിരുന്നു. ആദ്യമൊക്കെ ബിഗ്ബോസ് അംഗങ്ങൾ കളിയുടെ ഭാഗമാണ് ഇവരുടെ അടുപ്പമെന്നെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ഇവർ തന്നെ പബ്ലിക്കായി പറഞ്ഞപ്പോൾ കഥ മാറിമറിഞ്ഞു. എങ്കിൽ തന്നെയും ഇവരുടെ പ്രണയത്തെ അംഗീകരിക്കാൻ ഇപ്പോഴും കുടുംബാംഗങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

  ശ്രീനീഷിനെ പറ്റിക്കുന്നു

ശ്രീനീഷിനെ പറ്റിക്കുന്നു

പേളി ശ്രീനീഷിനെ പറ്റിക്കുകയാണെന്നാണ് പെതുവിൽ ഉള്ള സംസാരം. കൂടാതെ ശ്രീനീഷിനെ പോലുള്ള ഒരു പയ്യൻ എങ്ങനെ പേളിയെ സഹിക്കുമെന്നും ഇവർ പരസ്പരം ചോദിക്കുന്നുണ്ട്. ബിഗ് ബോസിലെ പുരുഷന്മാരാണ് ഈ ചർച്ചയിൽ ഏർപ്പെട്ടത്. പേളി ശ്രീനീഷിനെ കൊണ്ട് പറയിച്ചതാണെന്നായിരുന്നു ഇവരുടെ അഭിപ്രായം. അത്രയ്ക്ക് സീരിയസായ ഒരു റിലേഷൻ ശ്രീനിക്ക് ഉണ്ടായിരുന്നെന്നും ഇവർ പറയുന്നുണ്ട്. പേളി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ശ്രീനിയ്ക്ക് സമ്മതിക്കാൻ മാത്രമേ വഴിയുണ്ടായിരുന്നുള്ളൂവെന്നും അത് അവന്റെ മുഖവും നിൽപ്പും കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുമെന്നും സാബു, അനൂപ്, ബഷീർ, സുരേഷ് എന്നിവരുടെ സംസാരത്തിലായിരുന്നു ഇത് കടന്നു വന്നത്.

 പേളിയെ ഇഷ്ടമാണ്

പേളിയെ ഇഷ്ടമാണ്

പേളിയെ ബിഗ്ബോസിലെ മറ്റ് അംഗങ്ങൾ കുറ്റപ്പെടുത്തുമ്പോഴും ശ്രീനീഷ് തന്റെ ഇഷ്ടത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. പേളിയുടെ സ്വഭാനം ഇഷ്ടമായതു കൊണ്ടാണ് താൻ തന്റെ ജീവിതത്തിലേയ്ക്ക് കൂട്ടാൻ തീരുമാനിച്ചതെന്നും ബിഗ്ബോസ് ഹൗസിൽ ശ്രീനീ പല ആവർത്തി പറഞ്ഞിട്ടുണ്ട്. പേളിയെ സ്വാഭാവം മനസ്സിലാക്കാൻ സാധിക്കുന്നില്ല. റിയൽ ക്യാരക്ടർ അല്ലയെന്നു മറ്റുള്ളവർ പറയുമ്പോൾ പേളിയിൽ തനിയ്ക്ക് ഇഷ്ടപ്പെട്ട സ്വഭാവത്തെ കുറിച്ച് ശ്രീനീഷ് തുറന്നു പറയുകയാണ്.

 ആ സ്വഭാവം തനിയ്ക്ക് ഇഷ്ടം

ആ സ്വഭാവം തനിയ്ക്ക് ഇഷ്ടം

പ്രശ്നങ്ങൾ ഉണ്ടായാലും അതു മനസ്സിൽവെച്ച് പെരുമാറാത്ത പേളിയുടെ സ്വഭാവമാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടമെന്ന് ശ്രീനീഷ് പറഞ്ഞു . ആരോടു വഴക്കുണ്ടാക്കിയാലും അങ്ങോട്ട് പോയി മിണ്ടി പ്രശ്നം പരിഹരിക്കുന്ന പേളിയുടെ സ്വഭാവം തന്നെ അകർഷിച്ചെന്നും ശ്രീനീഷ് ഷിയാസിനോട് പറഞ്ഞ്. അർച്ചന അവളെ കുറിച്ച് ഓരോന്ന് പറഞ്ഞപ്പോഴും അവൾക്ക് ഒരു പ്രശ്നമുണ്ടായപ്പോൾ പേളി പോയിരുന്നു സംസാരിച്ചിരുന്നു. ഇതെക്കെയാമ് പ്ളിയുടെ സ്വഭാവത്തിൽ തനിയ്ക്ക് ഇഷ്ടമായതെന്ന് ശ്രീനീഷ് ഷിയാസിനോട് പറഞ്ഞു.

 ഫുൾസപ്പോർട്ട്

ഫുൾസപ്പോർട്ട്

പേളിയ്ക്കും ശ്രീനീഷിനു ഫുൾ സപ്പോർട്ട് കൊടുത്തു ഇവരുടെ കൂടെ നിൽക്കുന്നത് ഷിയാസ് മാത്രമാണ്. ആദ്യം ബഷീറും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ പിന്നീട് ബഷീർ ഇവരുടെ ഇടയിൽ നിന്ന് മാറി പോകുകയായിരുന്നു. എങ്കിലും ഷിയാസ് ഇവർക്കൊപ്പം തന്നെയുണ്ട്, പേളി നല്ല കുട്ടിയാണെന്നും കല്യാണ കഴിച്ച് ഒരുമിച്ച് ജീവിക്കണമെന്നും ഷിയാസ് ഇവരോട് പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X