അഞ്ച് മക്കളുണ്ടായി! അതിലൊരു കുറ്റബോധവുമില്ല! അവരാണ് സൗഭാഗ്യം! എല്ലാം അവര്‍ക്ക് വേണ്ടിയെന്നും സിലു
വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞതോടെയായിരുന്നു സല്‍ഹ ചര്‍ച്ചകളില്‍ നിറഞ്ഞത്. സിലു ടോക്‌സ് സല്‍ഹയിലൂടെയായിരുന്നു അവര്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. 20 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു, ഞാനും മക്കളും വേറൊരു വീട്ടിലാണ് താമസിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. സിംഗിള്‍ പേരന്റിംഗ് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് സല്‍ഹ പറയുന്നു. പുതിയ വീഡിയോയിലൂടെയായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒന്നിച്ച് ഭക്ഷണം കൊടുക്കുന്നതും, ടേബിളില്‍ എല്ലാം സെറ്റാക്കി വെക്കുന്നതും മക്കള്‍ക്ക് ഇഷ്ടമാണ്. വീഡിയോയില്‍ കാണുമ്പോള്‍ എല്ലാം സ്മൂത്തായിട്ട് തോന്നും. എന്നാല്‍ അത്ര എളുപ്പമല്ല ഒന്നും. ചില സമയത്ത് ചക്രശ്വാസം വലിച്ച് പോവും ഞാന്‍. പുറത്തേക്കൊന്നും പോവാനുള്ളൊരു മാനസിക സ്ഥിതിയയായിരുന്നില്ല എനിക്ക്. ഇപ്പോള്‍ അതില്‍ നിന്നും മാറാനുള്ള ശ്രമത്തിലാണ്.
എല്ലാ മക്കളെയും ഒരുപോലെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ തന്നെയല്ലേ അവരെ പ്രസവിച്ചതും, കഷ്ടപ്പെട്ട് വളര്‍ത്തുന്നതും. അവരുടെ ഇഷ്ടങ്ങള്‍ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. മക്കള്‍ സ്‌കൂളിലേക്ക് പോവുന്നതും, അവരുടെ ലഞ്ച് ബോക്‌സ് തയ്യാറാക്കുന്നതുമൊക്കെയായിരുന്നു വീഡിയോയില്‍. ദൈവം ഒരാളെ പരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവരെ പെണ്ണായി ജനിപ്പിക്കുമെന്ന് തോന്നുന്നു. അങ്ങനെയാണ് എനിക്ക് തോന്നുന്നതെന്നും സല്‍ഹ പറഞ്ഞിരുന്നു. ദൈവത്തിന്റെ പല പരീക്ഷണങ്ങളും ഉണ്ടാവും. സിലുവിന് അതെല്ലാം തരണം ചെയ്യാന്‍ കഴിയും. എന്നും ഈ വേദന കാണില്ല. ഒരു രാത്രിക്ക് ഒരു പകല്‍ എന്നല്ലേ ഈ അവസ്ഥ മാറിക്കോളും. ഇതെല്ലാം ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങളാണെന്ന് കരുതി മുന്നോട്ട് പോവുക. നിരവധി പേരായിരുന്നു സിലുവിന് പിന്തുണ അറിയിച്ചെത്തിയത്.

സിംഗിള്‍ പേരന്റ്, ആര്‍ക്കും ഇഷ്ടമല്ലാത്ത വാക്കാണ്. ചിലപ്പോള്‍ അത് നല്ല തീരുമാനമാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ടോക്‌സിക് പേരന്റിംഗിനേക്കാളും നല്ലത് സിംഗിള്‍ പേരന്റിംഗ് തന്നെയാണ്. കുട്ടികളുള്ള വീട് കുഞ്ഞുസ്വര്‍ഗമാണെന്ന് പലര്‍ക്കും മനസിലായത് നിങ്ങളുടെ വീഡിയോയിലൂടെയായിരുന്നു. നിങ്ങള്‍ പിരിഞ്ഞത് സാധാരണക്കാര്‍ക്ക് ഷോക്ക് തന്നെയാണ്. നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് മാത്രമേ അറിയൂ. ഇത്രയും ടെന്‍ഷനിലും ആ മക്കളെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോവുന്നുണ്ടല്ലോ. അതിനാണ് പിന്തുണ. ഒരേപോലെയുള്ള രണ്ട് ടൂത്ത് ബ്രഷുകള്‍ കണ്ടു, അതെങ്ങനെയാണ് മക്കള്‍ തിരിച്ചറിയുന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അതില്‍ ഒന്നില്‍ പൂച്ചയും, എലിയുമുണ്ട്. മറ്റേതില്‍ പൂച്ച മാത്രം എന്നായിരുന്നു സിലുവിന്‍രെ മറുപടി.
ഓരോരുത്തര്‍ക്കും അവരവരുടെ വേദനകളാണ് വലുത്. എന്റെ പ്രശ്‌നങ്ങളായിരിക്കില്ല വേറൊരാള്‍ക്ക്. ഞാന്‍ കഷ്ടപ്പെടുന്നു എന്നതല്ല എന്റെ പ്രശ്‌നം. എന്നിട്ടും പഴി കേള്‍ക്കുന്നു എന്നതാണ് എന്നായിരുന്നു വേറൊരാളോട് സിലു പറഞ്ഞത്. എന്തിനാണ് വീടും, ബെഡ്‌റൂമും എല്ലാം കാണിക്കുന്നത്, കുക്കിംഗ് ചാനലില്‍ കുക്കിംഗ് കാണിച്ചാല്‍ പോരെയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വേറെ എന്തെങ്കിലും കുറ്റം ഇന്ന് പറയാന്‍ കീട്ടീലെ. എത്ര നല്ല മനസാണ്, നമിച്ചു. ബെഡ് കാണിക്കല്‍ ഹറാമാണോ, കുക്കിംഗ് ചാനലാണെന്ന് ഞാന്‍ എവിടെയും മെന്‍ഷന്‍ ചെയ്തില്ല സഹോദരി എന്നായിരുന്നു സിലുവിന്റെ റിപ്ലേ.
കുട്ടികള്‍ ഇത്ര വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ വിചാരിക്കുന്നുണ്ടോയെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്. എന്റെ ഈ ജീവിതത്തില്‍ എനിക്ക് ആകെ കിട്ടിയ സൗഭാഗ്യം എന്റെ പൊന്നുമക്കളാണ്. അവര്‍ എന്നും എനിക്ക് വിലപ്പെട്ടതാണ്. ആര്‍ക്ക് വേണ്ടെങ്കിലും എന്റെ അവസാന ശ്വാസം വരെ അവര്‍ക്ക് വേണ്ടിയും, ഇനി എനിക്ക് വേണ്ടിയും ജീവിക്കും, ഒരുനിമിഷം പോലും എനിക്ക് റിഗ്രറ്റ് തോന്നിയിട്ടില്ല. എന്നായിരുന്നു സിലു വിശദീകരിച്ചത്.


Click it and Unblock the Notifications