പണ്ട് ഇഷ്ടക്കുറവ് മാത്രം ഇന്നത് വെറുപ്പായി, ജയിലിലാണോയെന്ന് അറിയില്ല, 66 ലക്ഷം പോയിട്ടും....; ദിയ കൃഷ്ണ!

ദിയ കൃഷ്ണയും ഭർത്താവ് അശ്വിനും മകൻ ഓമിയുമിപ്പോൾ ദുബായിൽ അവധി ആഘോഷത്തിലാണ്. കഴിഞ്ഞ ദിവസമാണ് എല്ലാ ബിസിനസ് തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് റിലാക്സ് ചെയ്യാനായി മൂവരും ദുബായിലേക്ക് പറന്ന് എത്തിയത്. ഇപ്പോഴിതാ ദുബായിലെ ഒരു പെട്രോൾ പമ്പിൽ നിന്നും സോഫ്റ്റ് ഡ്രിങ്ക്സ് വാങ്ങിയ രസകരമായ കഥ വീ‌ഡിയോയായി പങ്കിട്ടിരിക്കുകയാണ് താരപുത്രി.

ദുബായിലെ ഒരു പെട്രോൾ പമ്പിൽ കയറിയപ്പോഴാണ് സോഫ്റ്റ് ഡ്രിങ്ക്സിന്റെ ചെറിയ കാനിൽ വിവിധ പേരുകൾ എഴുതി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടത്. റിയ, കുമാർ, സിദ്ധ്, വിരാട് എന്നിങ്ങനെയാണ് കാനിലുള്ള പേരുകൾ. എന്തിന് നായരെന്ന് വരെ എഴുതിയ കാനുകളുണ്ട്. നായർ വരെ ഉണ്ടായിട്ടും ദിയ എന്ന് എഴുതിയ കാൻ കണ്ടില്ല.

Diya Krishna
Photo Credit: Diya Krishna / Instagram

ആകെ കിട്ടിയത് ദിവ്യ എന്ന് എഴുതിയ കാനാണ്. സ്കൂളിൽ പഠിക്കുന്ന സമയം മുതൽ ​​ദിവ്യ എന്ന പേര് എനിക്ക് ഇഷ്ടമല്ല. ദിയ എന്ന പേര് തെറ്റിച്ച് പലരും എന്നെ ദിവ്യ എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. ആ പേരിനോട് വലിയ എതിർപ്പൊന്നും പക്ഷെ അന്ന് ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ ആ പേരിനോട് എനിക്ക് വെറുപ്പുണ്ട്.

കാരണം എന്നെ പറ്റിച്ച മൂന്ന് ക്രിമിനൽസിൽ ഒരുത്തിയുടെ പേര് ദിവ്യ എന്നായിരുന്നു. ദിവ്യ ഫ്രാങ്ക്ലിൻ... അതുകൊണ്ട് തന്നെ ഈ പേര് എവിടെ കണ്ടാലും ദേഷ്യമുണ്ട്. മാത്രമല്ല ഇഷാനിയൊക്കെ എന്നെ കളിയാക്കി വിളിക്കുന്നതും ദിവ്യ എന്നാണ്. അതുകൊണ്ട് മാത്രം ​ദിവ്യ എന്ന് പ്രിന്റ് ചെയ്തിരിക്കുന്ന കാൻ ഞാൻ എടുത്തു. ഇത് മറ്റവളുടെ ഓർമയ്ക്കായി നമുക്ക് കുടിക്കാം.

അവളിപ്പോൾ ജയിലിലാണോ കാട്ടിലാണോ എന്നൊന്നും അറിയില്ലെന്ന് പറഞ്ഞാണ് ദിയ വീഡിയോ അവസാനിപ്പിച്ചത്. അ‍ഞ്ചെട്ട് മാസം മുമ്പാണ് ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ വലിയൊരു സാമ്പത്തിക തട്ടിപ്പ് നടന്നത്. സ്ഥാപനത്തിൽ സെയിൽ ​ഗേൾസായി ജോലി ചെയ്തിരുന്ന മൂന്ന് യുവതികളാണ് തട്ടിപ്പ് നടത്തിയത്. ക്യുആർ കോഡ് വഴിയാണ് മൂവരും പണം തട്ടിയത്.

ഏകദേശം അറുപത് ലക്ഷത്തിന് മുകളിൽ ദിയയ്ക്ക് ഈ തട്ടിപ്പിലൂടെ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ദിയ പോലീസിൽ പരാതി നൽകിയിരുന്നു. ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് കേസിലെ പ്രതികൾ. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ജീവനക്കാർ അത് പങ്കിട്ടെടുത്ത് വിവിധ കാര്യങ്ങൾക്ക് ഉപയോ​ഗിക്കുകയാണ് ചെയ്തത്.

Diya Krishna
Photo Credit: Diya Krishna / Instagram

കുറച്ച് പണം മാത്രമാണ് ദിയയ്ക്ക് തിരികെ ലഭിച്ചത്. ബാക്കിയുള്ളവ തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് പുരോ​ഗമിക്കുകയാണ്. ദിയയുടെ പുതിയ വീഡിയോ വൈറലായതോടെ നിരവധി പേരാണ് താരപുത്രിയെ പ്രശംസിച്ച് എത്തിയത്. ഇതുപോലുള്ള മോശം അനുഭവങ്ങൾ രസകരമായ രീതിയിൽ ഷെയർ ചെയ്യാൻ ദിയയ്ക്ക് മാത്രമെ കഴിയൂ.

ഒരു കാഴ്ചക്കാരൻ എന്ന നിലയിൽ ഞങ്ങൾക്ക് ഇത് എളുപ്പത്തിൽ കാണാനും ആസ്വദിക്കാനും കഴിയും. പക്ഷെ ഈ അനുഭവത്തിലൂടെ കടന്നുപോയ വ്യക്തി എന്ന നിലയിൽ ദിയയ്ക്ക് ഇതെല്ലാം മറക്കാനും ഉൾക്കൊള്ളാനും വളരെ ബുദ്ധിമുട്ടാണെന്ന് അറിയാം എന്നായിരുന്നു ഒരാൾ കുറിച്ചത്. അവരോടുള്ള ദേഷ്യം കുടിച്ച് തീർക്കാനാണ് മറ്റ് ചിലർ രസകരമായി കുറിച്ചത്.

ഇത്തരം കമന്റുകൾക്കൊപ്പം അച്ഛൻ കൃഷ്ണകുമാറുമായി ദിയയ്ക്ക് ശരീരഭാഷയിലും സംസാരത്തിലുമുള്ള സാമ്യതയേയും കുറിച്ചും ചിലർ കമന്റുകൾ എഴുതിയിട്ടുണ്ട്. ദിയ സംസാരിക്കുമ്പോഴുള്ള സ്വാ​ഗിൽ പോലും കൃഷ്ണ കുമാറിനെയാണ് കാണാൻ കഴിയുന്നതെന്നും കമന്റുകളുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X