എന്റെ അടിമയല്ല ഏട്ടന്‍! ഈ അവസ്ഥയില്‍ എത്താന്‍ കുറേ പാടുപെട്ടു! ഉറക്കം പോലുമില്ല! മാസ് റിപ്ലേയുമായി നന്ദന

ഉപ്പും മുളകും ലൈറ്റ് ഫാമിലിയിലെ രണ്ടാമത്തെ മകളാണ് നന്ദന. പ്രണയ വിവാഹത്തോടെയായിരുന്നു നന്ദനയും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. വീട്ടുകാരുമായുള്ള പിണക്കത്തെക്കുറിച്ചും, ഇറങ്ങിപ്പോവേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം നന്ദന സംസാരിച്ചിരുന്നു. ഭര്‍ത്താവ് ഗോകുലിനൊപ്പമായി വ്‌ളോഗുമായി സജീവമാണ്. ഇപ്പോഴിതാ നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ഇവര്‍. ചിലതൊക്കെ കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതെയിരിക്കാനാവുന്നില്ല ഞങ്ങള്‍ക്ക്.

എന്റെ ചിരിയെക്കുറിച്ച് പറഞ്ഞുള്ള കമന്റുകളുമുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ എങ്ങനെയാണ് ചിരിക്കാതെ നടക്കുന്നത് എന്നെനിക്ക് അറിയില്ല. വീട്ടിലായിരുന്നപ്പോഴും ഞാന്‍ എന്നും ചിരിച്ചാണ് നടക്കാറുള്ളത്. ഈ ചിരി കാണാനിഷ്ടമില്ലാത്തവരോട് എന്ത് പറയാനാണ്. എന്തായാലും എന്റെ വീഡിയോയില്‍ ചിരിയുണ്ടാവും. അത് വന്ന് പോവുന്നതാണ്. എത്ര ശ്രമിച്ചാലും മാറ്റാനാവില്ല. ഒരു വീഡിയോ എടുക്കുമ്പോള്‍ ഗൗരവത്തോടെ നിന്നാല്‍ ആര്‍ക്കും കാണാനിഷ്ടമുണ്ടാവില്ല. അങ്ങനെ വന്നാല്‍ ചോദിക്കും കുഞ്ഞനെന്താണ് മുഖം വീര്‍പ്പിച്ചിരിക്കുന്നത് എന്ന്. എന്റെ ചിരി എന്തായാലും എനിക്കിഷ്ടമാണ്. ഏട്ടനും അത് ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.

Nandana reveals more about their happy life
Photo Credit: Nandana/ Instagram

അതുപോലെ എപ്പോഴും മുടി തൊടുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ട്. അത് സ്വഭാവികമായി ചെയ്ത് പോവുന്നതാണ്. മുടിയൊക്കെ മുന്നിലേക്ക് വീഴുന്നത് ഞാന്‍ ഒതുക്കി വെക്കുന്നതാണ്. ഏട്ടനും അങ്ങനെയൊരു ശീലമുണ്ട്. അത് അങ്ങനെ ചെയ്യുന്നതാണ്. കല്യാണാലോചന വന്ന സമയത്ത് മൂന്ന് ഫോട്ടോ തന്നിരുന്നു. മൂന്നിലും മൂന്ന് ഹെയര്‍സ്‌റ്റൈലായിരുന്നു. അതുപോലെ കള്ളി ഷര്‍ട്ടൊക്കെ ഇട്ട് മുതിയൊക്കെ പതിപ്പിച്ച് വെച്ചായിരുന്നു പെണ്ണ് കാണാന്‍ വന്നത്. ആ ഫോട്ടോ കാണിക്കാന്‍ സമ്മതതിക്കുന്നില്ല. അല്ലെങ്കില്‍ ഞാന്‍ കാണിച്ചേനെ.

ഏട്ടനെ പെണ്ണിന് അടിമ എന്നൊക്കെ ചിലര്‍ വിളിച്ചത് കണ്ടു. നല്ല ആളെക്കുറിച്ചാണ് പറയുന്നത്. ഞാനാണ് ഏട്ടന് അടിമ. ഇന്നത്തെ കാലത്ത് അങ്ങനെയൊരു അടിമ എന്ന പ്രയോഗം കൊള്ളില്ല. ഭാര്യയെ നല്ലരീതിയില്‍ പരിഗണിച്ച്, സ്‌നേഹിച്ച്, കെയര്‍ ചെയ്യുന്നവരെയാണ് അങ്ങനെ പറയുന്നതെന്ന് തോന്നുന്നു. ഞങ്ങള്‍ രണ്ടാളും സംസാരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്തെങ്കിലും ചെയ്തത് ശരിയായില്ലെങ്കില്‍ ഏട്ടന്‍ വഴക്ക് പറയാറൊക്കെയുണ്ട്. എന്തെങ്കിലും വാങ്ങിക്കുകയാണെങ്കില്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കാറുണ്ട്. അനുമതി വാങ്ങുന്നതല്ല, പറഞ്ഞ് ചെയ്യുന്നതാണ്. ഭാര്യയ്ക്കുള്ള പ്രയോറിറ്റി ഭാര്യയ്ക്ക് തന്നെ കൊടുക്കണം. എനിക്കിഷ്ടമല്ലാത്ത കാര്യങ്ങള്‍ ഞാന്‍ സമ്മതിക്കില്ല, ഏട്ടന് താല്‍പര്യമില്ലെങ്കില്‍ ഏട്ടനും അത് തുറന്നുപറയും. എപ്പോഴും ഒന്നിച്ചുള്ളതാണ് ഞങ്ങള്‍ക്കിഷ്ടം.

കല്യാണം കഴിഞ്ഞാല്‍ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരും. പഴയത് പോലെയേ അല്ല എന്റെ ജീവിതം. ഏട്ടനും ഒരുപാട് മാറ്റങ്ങളുണ്ട്. വര്‍ക്കിനൊക്കെ പോവുമ്പോഴും എന്നെ കൂട്ടാറുണ്ട്. കാര്യങ്ങളൊക്കെ പഠിപ്പിച്ച് തരുന്നുമുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഞങ്ങളാണ്. മൂന്നാമതൊരാളുടെ ഇടപെടല്‍ പോത്സാഹിപ്പിക്കാറില്ല. കഷ്ടപ്പെട്ട് കാര്യങ്ങളൊക്കെ ഇവിടെ വരെ എത്തിച്ചത് ഞങ്ങളാണ്. രണ്ടുമൂന്ന് മാസം കൊണ്ട് 10 ലക്ഷം ഉണ്ടാക്കിയത് കഷ്ടപ്പെട്ടാണ്. ഞായറാഴ്ച പോലും ഞങ്ങള്‍ക്ക് ഒഴിവില്ല. പേഴ്‌സണലായുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ വരെ സമയമില്ല. സങ്കടം തോന്നാറുണ്ട്. നാളെ ഷൂട്ടുണ്ടോ, വ്‌ളോഗ് എടുക്കുന്നില്ലേയെന്നൊക്കെയാണ് ചോദിക്കാറുള്ളത്. വീട്ടിലിരുന്ന് വ്‌ളോഗ് എടുക്കുകയല്ലേ, സുഖമല്ലേയെന്നൊക്കെയായിരിക്കും നിങ്ങള്‍ വിചാരിക്കുന്നത്. ഒട്ടും എളുപ്പമല്ല ഇതൊന്നും. ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇപ്പോള്‍ വീഡിയോ എഡിറ്റ് ചെയ്യുന്നത് ഏട്ടനാണ്. ഞാന്‍ ചെയ്താലും ഏട്ടന് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ട് പുള്ളി തന്നെയാണ് ചെയ്യുന്നത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X