കല്യാണം കഴിഞ്ഞ് ആറാം മാസം മുതല്‍ പ്രശ്‌നങ്ങള്‍! നന്നാവുമെന്ന് കരുതി! എല്ലാം വഷളായത് ആ സംഭവത്തോടെയെന്ന് വിദ്യ

പുത്തന്‍ വീഡിയോയിലൂടെയായി തന്റെ ജീവിതകഥ പങ്കുവെച്ചിരിക്കുകയാണ് വിദ്യ. ഒരുപാട് പേര്‍ എന്നോട് എന്റെ സ്‌റ്റോറിയെക്കുറിച്ച് ചോദിച്ചിരുന്നു. എന്റെ സ്റ്റോറി കേട്ടിട്ട് ആര്‍ക്കെങ്കിലും ഒരു മോട്ടിവേഷന്‍ കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ എന്ന് കരുതി. 2014 ലായിരുന്നു എന്റെ ആദ്യ വിവാഹം. അത്ര സുഖകരമായിരുന്നില്ല ആ ജീവിതം. ബിഎഡ് ചെയ്‌തോണ്ടിരിക്കുന്ന സമയത്തായിരുന്നു കല്യാണം. ആദ്യ നാളുകളില്‍ വളരെയധികം സന്തോഷത്തോടെയാണ് പോയത്. ആറ് മാസമൊക്കെ ആയപ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ തുടങ്ങി.

ഒരുപാട് ആഗ്രഹിച്ചാണ് ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പ്രശ്‌നങ്ങളൊക്കെയായിരുന്നുവെങ്കിലും വീട്ടിലേക്ക് തിരിച്ച് പോയിരുന്നില്ല. നേരത്തെ അങ്ങനെയൊരു തീരുമാനമെടുത്തിരുന്നുവെങ്കില്‍ നാഥു എനിക്കൊപ്പം ഉണ്ടാവില്ലായിരുന്നു. രണ്ടുമൂന്ന് വര്‍ഷത്തോളം അവിടെയുണ്ടായിരുന്നു. പ്രഗ്നന്റായ സമയത്ത് കൃത്യമായ ഭക്ഷണം പോലും കിട്ടുന്നില്ലായിരുന്നു.

Vidya reveals her life story
Photo Credit: Vidya/ Facebook

ഞാന്‍ ബിഎഡ് ഫസ്റ്റ് ക്ലാസോടെയാണ് ജയിച്ചത്. എത്ര ബുദ്ധിമുട്ടിലാണെങ്കിലും നമ്മുടെ കഴിവ് തിരിച്ചറിഞ്ഞ് അതില്‍ മാക്‌സിമം എഫേര്‍ട്ട് എടുക്കാന്‍ തീരുമാനിച്ചത് ആ സമയത്താണ്. പഠിച്ചില്ലെങ്കില്‍ സീറോ ആയിപ്പോവും എന്നെനിക്ക് അറിയാമായിരുന്നു. ബിഎഡിന് ശേഷമായി ഞാന്‍ പിജിക്ക് ചേര്‍ന്നു. ഫീസൊന്നും തരുന്നില്ലായിരുന്നു. എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് പിജിയും ഫസ്റ്റ് ക്ലാസോടെ പാസായി.

മാനസികമായും, ശാരീരികമായും തീരെ വയ്യാത്ത അവസ്ഥയായിരുന്നു. മോള്‍ക്ക് ഒരു വയസും മൂന്ന് മാസവും ആയപ്പോള്‍ അവിടെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്റെ അവസ്ഥയെക്കുറിച്ച് ഞാന്‍ പറയുമ്പോള്‍ എല്ലാവര്‍ക്കും ഒരു സ്‌റ്റോറി മാത്രമായിരുന്നു. അടുത്തുള്ളൊരു കപ്പിള്‍സ് വഴക്കിട്ട് ഭര്‍ത്താവ് ഭാര്യയുടെ പല്ല് അടിച്ച് കൊഴിച്ചിട്ടും അവരൊന്നിച്ചാണ് നില്‍ക്കുന്നത്. നിനക്കെന്ത് കൊണ്ട് പറ്റുന്നില്ലെന്നായിരുന്നു അവരുടെ ചോദ്യം.

അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോഴാണ് ഞാന്‍ അച്ഛനെയും അമ്മയെയും വിളിച്ചത്. എന്താണ് എടുക്കാനുള്ളത്, എടുത്തിട്ട് വാ എന്ന് പറഞ്ഞ് അച്ഛന്‍ എന്നെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. സഹോദരിയുടെ കല്യാണ സമയമായിരുന്നു അത്. മോളെ അമ്മയെ ഏല്‍പ്പിച്ച് ഞാന്‍ ജോലിക്ക് പോവുകയായിരുന്നു. അതോടെയായിരുന്നു എനിക്ക് കുറേ മാറ്റങ്ങള്‍ വന്നത്. സാമ്പത്തികമായി നല്ല ബുദ്ധിമുട്ടിലായിരുന്നു ഞാന്‍.

ഒറ്റയ്ക്കാണ് ഞാന്‍ മോളെ വളര്‍ത്തിയത്. അത് എനിക്ക് അഭിമാനത്തോടെ പറയാനാവും. എനിക്ക് വിദ്യാഭ്യാസമുള്ളത് കൊണ്ടാണ് ആരുടെ മുന്നിലും തല താഴ്ത്താതെ ജീവിക്കാന്‍ കഴിഞ്ഞത്. എന്നെപ്പറ്റി നെഗറ്റീവ് പറയുന്നവരൊക്കെയുണ്ട്, അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു. വിഷമം വരുമ്പോള്‍ കരയാറുണ്ട്. നീ കഴിച്ചോ, നിനക്ക് ഇടാന്‍ തുണിയുണ്ടോ എന്നുപോലും ചോദിക്കാന്‍ ആരുമില്ലായിരുന്നു. സിംഗിള്‍ പേരന്റ് എന്ന നിലയില്‍ കുറേ കാര്യങ്ങള്‍ ഞാന്‍ സഫര്‍ ചെയ്തിട്ടുണ്ട്.

കൊവിഡ് വന്ന് ഒരുമാസത്തോളം ഞാന്‍ വെന്റിലേറ്ററിലായിരുന്നു. അച്ഛന്‍ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്നു. അമ്മയ്ക്ക് ഇയര്‍ ബാലന്‍സ് പ്രശ്‌നങ്ങളായിരുന്നു. എന്റെ ചേട്ടന്റെ ഫ്രണ്ടിന്റെ വീട്ടിലായിരുന്നു ആ സമയത്ത് നാഥു. തന്നെ ഭക്ഷണം കഴിക്കാനോ, സ്വന്തം കാര്യങ്ങള്‍ ചെയ്യാനോ പോലും അറിയാത്ത കുഞ്ഞായിരുന്നു. അവള്‍ എങ്ങനെ അവിടെ ജീവിച്ചു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

അമ്മ തിരിച്ചുവരാന്‍ സാധ്യത കുറവാണെന്നൊക്കെ അങ്കിള്‍ പറയുന്നത് കേട്ടിട്ടുണ്ട്, അമ്മയെ തിരികെ തരണേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു എന്നായിരുന്നു നാഥു പറഞ്ഞത്. എനിക്ക് പാപ്പം കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ട ആള്‍ അതന്വേഷിച്ചില്ല. അമ്മ ഇനി കഴുത്തില്‍ താലി ഇടരുതെന്ന് അവള്‍ എന്നോട് പറഞ്ഞിരുന്നു. എന്നോട് അത്രയും മോശം കാര്യങ്ങള്‍ ചെയ്തിട്ടും ഞാന്‍ അദ്ദേഹത്തെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല. അവളായിട്ട് എല്ലാം മനസിലാക്കട്ടെ എന്ന് കരുതി. അങ്ങനെ കുറേ അവസരങ്ങളും വന്നു.ഇന്ന് ശരിയാവും, നാളെ ശരിയാവും എന്ന് കരുതി ഞാന്‍ അവിടെ നിന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. ശാരീരികമായി അത്രയേറെ ഉപദ്രവമായിരുന്നു.അടുത്തൊരു തലമുറ ഉണ്ടാക്കാനായി നല്ലൊരു കുട്ടിയെ വേണമായിരുന്നു അദ്ദേഹത്തിന്. കുട്ടിയായാല്‍ കാര്യങ്ങളെല്ലാം അവള്‍ നോക്കിക്കോളും എന്നായിരുന്നുധാരണയെന്നും വിദ്യ പറയുന്നു. സൗഭാഗ്യ വെങ്കിടേഷടക്കം നിരവധി പേരായിരുന്നു വീഡിയോയുടെ താഴെ സ്‌നേഹം അറിയിച്ചെത്തിയത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X