»   » പ്രണവ് ബുദ്ധിശാലിയാണ്; മകന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു

പ്രണവ് ബുദ്ധിശാലിയാണ്; മകന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി മലയാള സിനിമയില്‍ എത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം.

'പ്രണവിനെ വച്ച് ഞങ്ങളൊരു തകര്‍പ്പന്‍ സിനിമ എടുക്കും, ലാല്‍ സാറിനോടുള്ള നന്ദി ആണത്'

പ്രണവിന്റെ അരങ്ങേറ്റത്തെ കുറിച്ച് അച്ഛന്‍ മോഹന്‍ലാലിന് എന്താണ് പറയാനുള്ളത് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ എത്തിയപ്പോള്‍ ചോദ്യത്തോട് മോഹന്‍ലാല്‍ പ്രതികരിക്കുകയുണ്ടായി.

ഇതേ കുറിച്ചുള്ള സംഭാഷണം

പ്രണവ് സിനിമാഭിനയത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും മോഹന്‍ലാല്‍ പറഞ്ഞുകൊടുത്തോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അത്തരത്തില്‍ ഒരു സംഭാഷണം ഞങ്ങള്‍ക്കിടയില്‍ നടന്നിട്ടില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ബുദ്ധിശാലിയാണ്

ഞാന്‍ കൂടെയുള്ള സിനിമാ മേഖലയിലേക്കല്ലേ അയാള്‍ വരുന്നത്. അടിസ്ഥാനപരമായി ബുദ്ധിശാലിയായിട്ടുള്ള ആളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തെങ്കിലും ധാരാണ പിശക് ഉണ്ടെങ്കില്‍ എന്നോട് ചോദിയ്ക്കും എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു

മക്കളെല്ലാം ഡീസന്റാണ്

മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസന്‍, ജയറാം തുടങ്ങി എനിക്ക് നേരിട്ട് പരിചയമുള്ള മലയാളത്തിലെ പ്രമുഖ താരങ്ങളുടെയെല്ലാം മക്കള്‍ സിനിമയില്‍ വന്നു കഴിഞ്ഞു. സുരേഷ് ഗോപിയുടെ മകന്റെ സിനിമാ അരങ്ങേറ്റത്തിന് ക്ലാപ്പ് അടിച്ചത് ഞാനാണ്. അന്ന് എന്നോട് അവിടെ സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, അച്ഛന്മാരെ അപേക്ഷിച്ച് മക്കളെല്ലാം വളരെ ഡീസന്റാണ്- എന്ന് മുകേഷ് പറഞ്ഞപ്പോള്‍ ഇത് തന്നെ ഞാന്‍ പ്രണവിനോടും പറയാം എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം

വീഡിയോ കാണാം

മകന്റെ അരങ്ങേറ്റത്തെ കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്ന ബഡായി ബംഗ്ലാവിന്റെ വീഡിയോ കാണാം

പ്രണവിന്റെ ഫോട്ടോസിനായി

English summary
I think Pranav is an intelligent person says Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam