»   » ഷോയിലേക്ക് തിരിച്ചു വിളിച്ചില്ലെങ്കില്‍ സല്‍മാനെ തല്ലുമെന്ന് ഓം സ്വാമി;നടനെ കൊല്ലില്ല,പീഡിപ്പിക്കണം

ഷോയിലേക്ക് തിരിച്ചു വിളിച്ചില്ലെങ്കില്‍ സല്‍മാനെ തല്ലുമെന്ന് ഓം സ്വാമി;നടനെ കൊല്ലില്ല,പീഡിപ്പിക്കണം

By: Pratheeksha
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്‍ അവതാരകനായ കളേഴ്‌സ് ടിവിയിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ വിവാദങ്ങളൊടുങ്ങുന്നേയില്ല. ആള്‍ ദൈവം ഓം സ്വാമിയാണ് റിയാലിറ്റി ഷോയ്ക്കകത്തും പുറത്തുമുളള വിവാദ നായകന്‍.ഒട്ടേറെ സംഭവ വികാസങ്ങള്‍ക്കു ശേഷമാണ് ഓം സ്വാമിയെ ഷോയില്‍ നിന്നു പുറത്താക്കിയത്.

എന്നാല്‍ തന്നെ തിരിച്ചു വിളിച്ചില്ലെങ്കില്‍ സല്‍മാന്‍ ഖാനെ ഒരു ലക്ഷം ആളെ കൂട്ടിക്കൊണ്ടു വന്ന് തല്ലിക്കുമെന്നാണ് സ്വാമി പറയുന്നത്. പിന്നെയുമുണ്ട് ആള്‍ ദൈവത്തിന്റെ ഭീഷണികള്‍..

ബിഗ് ബോസ് എന്ന ഹിറ്റ് റിയാലിറ്റിഷോ

ബിഗ് ബോസ് എന്ന ഹിറ്റ് റിയാലിറ്റിഷോ
ഒട്ടേറെ വിവാദങ്ങള്‍ കൊണ്ടു കൂടിയാണ് ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായത്. റിയാലിറ്റി ഷോയിലെ ഏക പുരുഷ മത്സരാര്‍ത്ഥിയായ ഓം സ്വാമിയെ സ്ത്രീകളോട് അപ മര്യാദയായി പെരുമാറുന്നു എന്ന കാരണത്താല്‍ ഒട്ടേറെ തവണ വിലക്കിയിരുന്നു. മറ്റൊരു ചാനല്‍ ചര്‍ച്ചക്കിടെ പങ്കെടുക്കാനെത്തിയ സ്ത്രീയെ അടിച്ചെന്ന കാരണത്താലും സ്വാമി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.

ഒട്ടേറെ വിവാദങ്ങള്‍ കൊണ്ടു കൂടിയാണ് ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായത്. റിയാലിറ്റി ഷോയിലെ ഏക പുരുഷ മത്സരാര്‍ത്ഥിയായ ഓം സ്വാമിയെ സ്ത്രീകളോട് അപ മര്യാദയായി പെരുമാറുന്നു എന്ന കാരണത്താല്‍ ഒട്ടേറെ തവണ വിലക്കിയിരുന്നു. മറ്റൊരു ചാനല്‍ ചര്‍ച്ചക്കിടെ പങ്കെടുക്കാനെത്തിയ സ്ത്രീയെ അടിച്ചെന്ന കാരണത്താലും സ്വാമി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.

സണ്ണി ലിയോണിനോട് അപ മര്യാദയായി പെരുമാറി

ഷോയില്‍ മത്സരാര്‍ത്ഥിയായെത്തിയ മുന്‍ പോണ്‍താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിനെ കയറിപ്പിടിച്ചു എന്ന കാരണത്താലും മറ്റു മത്സരാര്‍ത്ഥികളില്‍ നിന്നും ഓം സ്വാമിയ്ക്ക് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സണ്ണി ലിയോണ്‍ പിന്നീട് ഷോ വിട്ടു പോവുകയായിരുന്നു. അത്തരം പെരുമാറ്റങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ വണ്ടും ഷോയില്‍ കയറിപ്പറ്റുകയായിരുന്നു.

തനി സ്വഭാവം ആവര്‍ത്തിച്ച് സ്വാമി

വീണ്ടും ഷോയിലെത്തിയെങ്കിലും സ്വാമി വീണ്ടും തന്റെ സ്വഭാവം ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് പുറത്താക്കിയത്.

സല്‍മാന്‍ ഖാന്‍ ഐഎസ് ഐ ഏജന്റ

പുറത്തായതില്‍ കുപിതനായ സ്വാമി സല്‍മാന്‍ ഖാന്‍ ഐ എസ് ഐ ഏജന്റാണെന്നു നടന്‍ തന്നെ നിര്‍ബന്ധിച്ച് മാംസാഹാരം കഴിപ്പിച്ചെന്നുമൊക്ക കഴിഞ്ഞ ദിവസങ്ങളിലായി സ്വാമി പറഞ്ഞിരുന്നു. സല്‍മാനെ വക വരുത്താന്‍ താന്‍ അധോലോക നായകന്മാരുടെ സഹായം തേടുമെന്നും ഇയാള്‍ പറഞ്ഞു. തന്നെ ഷോയിലേക്കു തിരിച്ചു വിളിച്ചില്ലെങ്കില്‍ ഒരു ലക്ഷം പേരെ കൂട്ടിക്കൊണ്ടുവന്ന് സല്‍മാന്‍ ഖാനെ അടിക്കുമെന്നാണ് സ്വാമി പറയുന്നത്. കൂടാതെ തന്റെ കാല്‍ക്കല്‍ വീണ് സല്‍മാന്‍ മാപ്പും പറയണം സ്വാമിയെ പുറത്താക്കിയതില്‍ സല്‍മാനെ പ്രകീര്‍ത്തിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു
തിരിച്ചു വിളിച്ചില്ലെങ്കില്‍ സല്‍മാനെ അടിക്കും.

കൊല്ലില്ല പീഡിപ്പിക്കണം

സല്‍മാന്‍ ഖാനെ കൊല്ലില്ലെന്നും തനിക്ക് പീഡിപ്പിക്കണമെന്നും ഒം സ്വാമി പറയുന്നു

English summary
In a series of shocking statements, after being thrown out from Bigg Boss 10, the self proclaimed godman has claimed that the show’s host and the Dabangg of Bollywood is ‘pleading’ him to come back

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam