ഇനി ഞാനെന്റെ സംസാരം കുറയ്ക്കും: റമി ടോമി
റമി ടോമി എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് ഒരേ എനര്‍ജിയോടെ സ്‌റ്റേജില്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടിയെയാണ്. നിര്‍ത്താതെയുള്ള റിമിയുടെ സംസാരം ആരെയും ബോറടിപ്പിക്കില്ലെന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്.
എന്തായാലും റിമി ടോമി ഇനി സംസാരത്തില്‍ അല്പം നിയന്ത്രണം വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സിനിമയിലേക്ക് പോയതിന്റെ അഹങ്കാരമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, കാരണം മറ്റൊന്നാണ്.

റിമി ടോമി അവതരിപ്പിയ്ക്കുന്ന, മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന ചാറ്റ് ഷോയിലെ പ്രത്യേകത തന്നെ ഗായികയുടെ സംസാരമാണ്. എന്നാല്‍ റിമിയുടെ ഈ സംസാരം പരിപാടിയ്ക്ക് നെഗറ്റീവ് ഫീഡ് ബാക്ക് ഉണ്ടാക്കുന്നെന്നാണ് ചിലരുടെ പക്ഷം. ഇക്കാരണത്താലാണ് റിമി തന്റെ സംസാരം കുറയ്ക്കാന്‍ തീരുമാനിയ്ക്കുന്നത്.
പരിപാടിയില്‍ താന്‍ വേണം എന്ന് വച്ച് ചെയ്യുന്നതല്ല. കാലങ്ങളായുള്ള തന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. എന്നിരിക്കിലും അതില്‍ മാറ്റം വരുത്താന്‍ താന്‍ തയ്യാറാണെന്ന് റിമി ടോമി പറഞ്ഞു
ഇപ്പോള്‍ കണ്ണന്‍ താമരക്കുള്ള സംവിധാനം ചെയ്യുന്ന തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് റിമി ടോമി. ജയറാമാണ് ചിത്രത്തിലെ നായകന്‍. നേരത്തെ ആന്തോളജി ചിത്രമായ അഞ്ചു സുന്ദരികളിലെ ഗൗരിയില്‍ ചെറിയൊരു വേഷം റിമി ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











