For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയെ കെട്ടിപ്പിടിച്ചതും ഉമ്മ വെച്ചതുമൊന്നും തെറ്റായി തോന്നുന്നില്ല, അദ്ദേഹത്തോട് കടുത്ത പ്രണയമാണ്

  |

  തെന്നിന്ത്യന്‍ താരമായ ആര്യ ഇപ്പോഴൊരു വിവാദ പുരുഷനാണ്. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റി ഷോയാണ് താരത്തിന് തിരിച്ചടിയായത്. രാഖി സാവന്ത് നടത്തിയ സ്വയംവരത്തിന്റെ ക്ലൈമാക്‌സ് തന്നെയായിരിക്കും ഈ പരിപാടിയുടേതുമെന്ന് വിമര്‍ശകര്‍ ആദ്യം തന്നെ വിലയിരുത്തിയിരുന്നു. അത് തന്നെയാണ് പിന്നീട് സംഭവിച്ചതും. ആരെയായിരിക്കും താരം വധുവായി തിരഞ്ഞെടുക്കുന്നതെന്നറിയാനായി കാത്തിരുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനവുമായാണ് അദ്ദേഹം എത്തിയത്. റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും അതേ പോലെ തുടരുകയാണ്.

  'മഹാനടി'ക്കായി ദുല്‍ഖര്‍ ഉപേക്ഷിച്ച സിനിമകളെത്രയെന്നറിയുമോ? ടൊവിനോ തോമസിനാണ് ശരിക്കും കോളടിച്ചത്!

  16 പേരുമായാണ് എങ്ക വീട്ടു മാപ്പിളൈ ആരംഭിച്ചത്. ഇടയ്ക്കിടയ്ക്ക് നടത്തിയ എലിമിനേഷനിലൂടെ ഓരോരുത്തരായി പിരിഞ്ഞുപോയപ്പോള്‍ അവസാനം മൂന്നുപേരിലേക്ക് പരിപാടി ചുരുങ്ങി. സീതാലക്ഷ്മി, അഗത, സൂസന്‍ ഇവരിലായിരിക്കും ആര്യയുടെ ഭാര്യ, ഇതായിരുന്നു പിന്നീട് നടന്ന ചര്‍ച്ച. ഫിനാലെയില്‍ ആര്യ ആരെ തിരഞ്ഞെടുക്കുമെന്ന ചര്‍ച്ച കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് താരം തന്റെ തീരുമാനം അറിയിച്ചത്.

  വില്ലത്തരത്തിന്റെ മൂര്‍ത്തീരൂപം കലാശാല ബാബു വിടവാങ്ങി, പ്രിയ നടന്റെ വിയോഗത്തില്‍ തേങ്ങലോടെ ആരാധകലോകം

  ഇപ്പോള്‍ വധുവിനെ തിരഞ്ഞെടുക്കാനാവില്ലെന്നും ഇവരില്‍ നിന്നുമൊരാളെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റ് രണ്ട് പേരെയും അത് നെഗറ്റീവായി ബാധിക്കുമെന്നുമായിരുന്നു താരം അറിയിച്ചത്. ഇതേക്കുറിച്ച് ചിന്തിക്കാനായി തനിക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും താരം വ്യക്തമാക്കിയിരുന്നു. പരിപാടി കഴിഞ്ഞെങ്കിലും ആര്യയല്ലാതെ മറ്റൊരു പങ്കാളിയെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നാണ് അബര്‍നദി പറയുന്നത്. അബര്‍നദിയുടെ ലേറ്റസ്റ്റ് അഭിമുഖത്തിലൂടെ തുടര്‍ന്നുവായിക്കൂ.

  മോഹന്‍ലാലിനൊപ്പം ബിഗ് ബോസില്‍ കയറിപ്പറ്റാനായി താരങ്ങളുടെ ശ്രമം, എല്ലാവരും ലക്ഷ്യമിടുന്നത് ഇക്കാര്യം

   അബര്‍നദിയുടെ ആര്യ

  അബര്‍നദിയുടെ ആര്യ

  പരിപാടിയിലെ മത്സരാര്‍ത്ഥികളില്‍ തുടക്കം മുതല്‍ത്തന്നെ ആര്യയുടെ പേരിനൊപ്പം ചേര്‍ത്ത് കേട്ടിരുന്ന പേരായിരുന്നു അബര്‍നദിയുടേത്. ആര്യയോട് അബര്‍നദി ഇടപഴകുന്ന രീതിയേ ശരിയല്ലെന്ന് ഇടയ്ക്ക് അവതാരകയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിപാടിയെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇതൊരു വിഷയമേ ആയിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. പരിപാടിക്കിടയിലെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് അബര്‍നദിയും സജീവമായിരുന്നു.

  എലിമിനേഷനിലൂടെ പുറത്തേക്ക്

  എലിമിനേഷനിലൂടെ പുറത്തേക്ക്

  അവസാനത്തെ അഞ്ചുപേരിലൊരാളായി അബര്‍നദിയും ഇിടംപിടിച്ചപ്പോള്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. ആര്യയോട് അവര്‍ കാണിക്കുന്ന അമിത സ്വാതന്ത്ര്യം പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ആര്യയ്ക്ക് അതൊരു തടസ്സമായി തോന്നാത്തതിനാല്‍ മറ്റുള്ളവരും പ്രതികരിക്കാതിരിക്കുകയായിരുന്നു. എന്നാല്‍ അവസാന ഘട്ട എലിമിനേഷനിലൂടെ അബര്‍നദി പുറത്തായപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. വികാരഭരിതമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്.

  എന്തുകൊണ്ടാണെന്ന് അറിയില്ല

  എന്തുകൊണ്ടാണെന്ന് അറിയില്ല

  എന്തുകൊണ്ടാണ് താന്‍ പുറത്തേക്ക് പോവേണ്ടി വന്നതെന്ന് അറിയില്ലെന്നായിരുന്നു അബര്‍നദി അന്ന് പ്രതികരിച്ചത്. ആര്യയാവട്ടെ ഇതേക്കുറിച്ച് കൃത്യമായി വിശദീകരിച്ചിരുന്നുമില്ല. മുന്‍പ് പുറത്ത് പോയ മത്സരാര്‍ത്ഥികള്‍ വരെ അബര്‍നദിയെ ഓര്‍ത്ത് ആശങ്കപ്പെട്ടിരുന്നു. കേവലമൊരു ഭാഗ്യപരീക്ഷണം എന്ന അര്‍ത്ഥത്തിലായിരുന്നു പലരും ഷോയെ സമീപിച്ചത്. എന്നാല്‍ അബര്‍നദി അതില്‍ നിന്ന് വ്യത്യസ്തയായിരുന്നു. ഇതാണ് തന്റെ ജീവിതമെന്ന് അബര്‍നദി ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ എല്ലാ ധാരണയേയും മാറ്റിമറിച്ച രംഗങ്ങളാണ് എലിമിനേഷനില്‍ നടന്നത്.

  ആര്യയെ മാത്രമേ വിവാഹം കഴിക്കൂ

  ആര്യയെ മാത്രമേ വിവാഹം കഴിക്കൂ

  ആര്യയെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് അബര്‍നദി പറയുന്നത്. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അബര്‍നദി തന്റെ നിലപാട് വ്യക്തമാക്കിയത്. ആര്യയുടെ ആരാധകര്‍ ആകെ ഞെട്ടലിലാണ് ഇപ്പോള്‍. ആര്യ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് ഇവരെ അലട്ടുന്നത്. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ആര്യ നേരിടേണ്ടി വരുന്ന ചോദ്യം കൂടിയാണ് റിയാലിറ്റി ഷോ അനുഭവം.

  വീട്ടുകാരെപ്പോലും അറിയിച്ചില്ല

  വീട്ടുകാരെപ്പോലും അറിയിച്ചില്ല

  ആര്യയുടെ കടുത്ത ആരാധിക കൂടിയാണ് കുംഭകോണം സ്വദേശിയായ അബര്‍നദി. ആര്യ റിയാലിറ്റി ഷോ നടത്തുന്നുവെന്ന് കേട്ടപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് അനിയത്തിയോട് മാത്രമാണ് താന്‍ സൂചിപ്പിച്ചതെന്ന് അവര്‍ വ്യക്തമാക്കുന്നു. അവളുടെ ശക്തമായ പിന്തുണയോടെയാണ് പരിപാടിയിലേക്ക് എത്തിയത്. പിന്നീടാണ് വീട്ടുകാര്‍ പോലും ഇതേക്കുറിച്ച് മനസ്സിലാക്കിയത്.

  ഇല്ലെങ്കില്‍ ഒറ്റയ്ക്ക്

  ഇല്ലെങ്കില്‍ ഒറ്റയ്ക്ക്

  ആര്യയ്‌ക്കൊപ്പമുള്ള വിവാഹ ജീവിതം പ്രാവര്‍ത്തികമായില്ലെങ്കില്‍ ഇനിയുള്ള കാലം ഒറ്റയ്ക്ക് കഴിയാനാണ് തന്റെ തീരുമാനമെന്നും അബര്‍നദി പറയുന്നു. വിവാഹത്തിനുള്ള സമയമല്ല ഇപ്പോള്‍, ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള തിരക്കിലാണ് താനെന്നും അവര്‍ പറയുന്നു. ആര്യയോട് അഗാധമായ പ്രണയമൊന്നും ആദ്യമുണ്ടായിരുന്നില്ല. പരിപാടിയില്‍ എത്തിയതിന് ശേഷമാണ് അത് സംഭവിച്ചതെന്നും അബര്‍നദി പറയുന്നു.

  സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തോന്നുന്നു

  സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തോന്നുന്നു

  ആര്യയെ ഇഷ്ടമായിരുന്നു. തുടക്കത്തിലെ നേരിയ ഇഷ്ടമാണ് പിന്നീട് ദൃഢമായി മാറിയത്. ഷോയിലെത്തിയപ്പോഴും ഇഷ്ടം അതേ പോലയായിരുന്നു. ക്രമേണ അത് പ്രണയത്തിലേക്ക് വഴി മാറി. പരിപാടിയില്‍ വന്നതിന് ശേഷം ആര്യയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്. ആളുകള്‍ വിചാരിക്കുന്ന പോലെ ആര്യ അത്രയ്ക്ക് സന്തോഷവാനല്ല ഇപ്പോള്‍. എന്തൊക്കെയോ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുമുണ്ട്.

  കെട്ടിപ്പിടിച്ചതും ഉമ്മ വെച്ചതും

  കെട്ടിപ്പിടിച്ചതും ഉമ്മ വെച്ചതും

  ആര്യയ്‌ക്കൊപ്പം ചെലവിടാന്‍ സമയം ലഭിച്ചിരുന്നു. ഉമ്മ വെച്ചതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റായിരുന്നുവെന്ന തരത്തില്‍ ചിലര്‍ വ്യാഖാനിച്ചിരുന്നു. എന്നാല്‍ തനിക്ക് അതില്‍ തെറ്റൊന്നും തോന്നുന്നില്ലെന്നാണ് അബര്‍നദിയുടെ വാദം. അദ്ദേഹത്തോടുള്ള കടുത്ത പ്രണയവും ഇഷ്ടവുമാണ് താന്‍ പ്രകടിപ്പിച്ചത്. എന്തുകൊണ്ടാണ് ആര്യ തന്നെ അവഗണിച്ചതെന്നതിനെക്കുറിച്ച് ഇപ്പോഴും തനിക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിരുന്നു

  സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിരുന്നു

  പരിപാടിയെ ഇഷ്ടപ്പെടുന്നവര്‍ മാത്രമല്ല ആര്യയുടെ സുഹൃത്തുക്കളും തന്നോട് വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ആര്യ തന്നെ ഇഷ്ടമാണെന്ന് അവരോട് പറഞ്ഞിരുന്നു. തനിക്ക് മാത്രമല്ല വിവാഹത്തെക്കുറിച്ച് തോന്നിയതെന്നും അബര്‍നദി പറയുന്നു. പുറത്ത് പോയ സമയത്ത് നന്നായി സംസാരിച്ചിരുന്നു. ഫോട്ടോയെടുത്ത് തമാശയൊക്കെ പറഞ്ഞാണ് അന്ന് പിരിഞ്ഞത്.

  തിരക്കഥയില്ലായിരുന്നു

  തിരക്കഥയില്ലായിരുന്നു

  എങ്ക വീട്ടു മാപ്പിളൈ പ്രീ പ്ലാന്‍ഡ് പരിപാടിയാണെന്നും തിരക്കഥയ്ക്ക് അനുസൃതമായാണ് പരിപാടി മുന്നേറുന്നതെന്നും വ്യക്തമാക്കി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പുറത്ത് പോയ മത്സരാര്‍ത്ഥികളില്‍ ചിലരും ഇത് ശരി വെച്ചിരുന്നു. എന്നാല്‍ തിരക്കഥയില്ലാതെ സത്യസന്ധമായ കാര്യത്തെക്കുറിച്ചാണ് താന്‍ പറഞ്ഞത്. ചെയ്തതും അങ്ങനെ തന്നെയാണ്. തന്നെക്കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും വിശ്വസിക്കേണ്ട. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതുമായി താന്‍ നേരിട്ടെത്തുമെന്നും അബര്‍നദി വ്യക്തമാക്കി.

  English summary
  Abarnathi about her marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X