പക്കാ അറേഞ്ച്ഡ്! എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ആള്‍! ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുന്നു! ഹാപ്പി ന്യൂസുമായി ഗ്ലാമി ഗംഗ
സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് ഗ്ലാമി ഗംഗ. പ്രതിസന്ധികളെ നേരിട്ട് ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞിരുന്നു. ജീവിതത്തിലെ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി പങ്കുവെക്കാറുണ്ട് അവര്‍. ഇപ്പോഴിതാ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുന്നതിനെക്കുറിച്ചുള്ള വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിലെ പുതിയൊരു ചാപ്റ്ററിനെക്കുറിച്ചാണ് പറയുന്നത്. അധികം വൈകാതെ എന്റെ വിവാഹമുണ്ടാവും. ആരാണ്, എന്താണ്, എങ്ങനെയാണ്, എന്നാണ് വിവാഹം, അങ്ങനെ കുറേ ചോദ്യങ്ങളുണ്ടാവും നിങ്ങള്‍ക്ക്. അതിലേക്കൊക്കെ പോവുന്നതിന് മുന്‍പ് ഞാന്‍ എന്റെ ജീവിതത്തിലെ കുറച്ച് കാര്യങ്ങള്‍ പറയാം. ഞാനും അനിയത്തിയുമാണ് ഇവിടെയുള്ളത്. രണ്ട് തരത്തിലുള്ള ചിന്താഗതിക്കാരാണ് ഞങ്ങള്‍. ഫാമിലി ലൈഫ്, റിലേഷന്‍ഷിപ്പ് എന്നൊക്കെ പറയുമ്പോള്‍ കല്യാണം കഴിക്കണമെന്നും, എന്റേതായിട്ടുള്ളൊരു ലൈഫ് വേണമെന്നും ആഗ്രഹിച്ച ആളാണ് ഞാന്‍.
അവള്‍ക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല. കല്യാണമേ വേണ്ടെന്ന ചിന്താഗതിയാണ്. എന്റെ അച്ഛന്റെയും, അമ്മയുടെയും ജീവിതം കണ്ട് വളര്‍ന്നതിനാല്‍ കല്യാണമേ വേണ്ടെന്ന നിലപാടിലാണ് അവള്‍. അവള്‍ക്കിന്ന് വരെ റിലേഷന്‍ഷിപ്പൊന്നും ഉണ്ടായിട്ടില്ല. എനിക്ക് കല്യാണം വേണം, പക്ഷേ, എന്റെ അച്ഛനെയും അമ്മയേയും പോലെയാവരുത്. നാളെ എനിക്ക് കുട്ടികളുണ്ടായാല്‍ ഞങ്ങള്‍ കടന്നുപോയൊരു അവസ്ഥയിലൂടെ കടന്നുപോവരുത് എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍. 18 വയസുമുതല്‍ എനിക്ക് വിവാഹാലോചനകളൊക്കെ വരുന്നുണ്ടായിരുന്നു. ലവ് മാര്യേജ് മതി എനിക്ക് എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. ഒരു പരിചയവുമില്ലാത്ത ആളെ ഞാന്‍ എങ്ങനെ കല്യാണം കഴിക്കും എന്നായിരുന്നു അന്ന് ചിന്തിച്ചത്.

ഫിനാന്‍ഷ്യലി ഇന്‍ഡിപ്പെന്‍ഡന്റായതിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. കട്ടത്താടിയുള്ള, നെഞ്ചില്‍ നിറയെ രോമങ്ങളുള്ള, കട്ടിമീശയുള്ള, ബുള്ളറ്റുള്ള ഒരാളെയൊക്കെയായിരുന്നു ആ പ്രായത്തില്‍ ചിന്തിച്ചത്. പുറമെയുള്ള കാര്യങ്ങളല്ല നോക്കേണ്ടത് എന്ന് എന്നെ ജീവിതം പഠിപ്പിച്ചു. ബാഹ്യഭംഗിയില്‍ വിശ്വസിക്കുന്നില്ല ഞാന്‍ ഇപ്പോള്‍. പുറമെയുള്ള ഭംഗിയെക്കാളും വേണ്ടത് മാനസികപരമായ ഐക്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഇഷ്ടമുള്ളൊരു ഔട്ട്ഫിറ്റ് ഇടാന്‍ പോലും പേടിച്ചൊരു കാലഘട്ടം എന്റെ ജീവിതത്തിലുണ്ടായിരുന്നു. ശരീരഭാരവും, ഉയരത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് ബോഡി ഷെയ്മിംഗ് ഞാന്‍ നേരിട്ടിരുന്ന കാലമുണ്ടായിരുന്നു.
ബന്ധങ്ങളില്‍ വിശ്വാസം പ്രധാനപ്പെട്ട കാര്യമാണെന്ന് എനിക്കറിയാം. ട്രസ്റ്റ് ഇഷ്യൂസ് ഉള്ള ആളായിരുന്നു ഞാന്‍. എന്നെ പറ്റിക്കാന്‍ ഭയങ്കര എളുപ്പമാണ്. എന്നോടെന്തെങ്കിലും പറഞ്ഞാല്‍ അതെന്താണ് ആലോചിക്കുക പോലും ചെയ്യാതെ ചെയ്ത് കൊടുക്കും. എന്നെ പറ്റിക്കാനും, ചതിക്കാനും ഞാനായിട്ട് നിന്ന് കൊടുക്കുന്ന പ്രകൃതമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അന്നങ്ങനെ നടന്നത് കൊണ്ടാണ് ഇന്ന് ഈ തിരിച്ചറിവുകള്‍ വന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. മെന്റലി, ഫിസിക്കലി ഓക്കെ ആയതിന് ശേഷമാണ് ഞാന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. ലവ് മാര്യേജ് വേണമെന്ന് കരുതിയ ഞാന്‍ ഇപ്പോള്‍ അറേഞ്ച്ഡ് മാര്യേജിനാണ് ഒരുങ്ങുന്നത്. എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് ഞാന്‍ കല്യാണം കഴിക്കുന്നത്. ആദ്യമൊന്നും അത്ര അടുപ്പമില്ലായിരുന്നു. പെട്ടെന്നങ്ങ് സിങ്കായി. ഒരേ വള്ളത്തില്‍ സഞ്ചരിച്ചവരാണ് ഞങ്ങള്‍. ഞങ്ങള്‍ രണ്ടുപേരും പിന്നിട്ടത് സമാനമായ അനുഭവങ്ങളാണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് കണക്റ്റായി.
നല്ലൊരു ഫ്രണ്ട്ഷിപ്പുണ്ടായിരുന്നു ഞങ്ങളുടെ ഇടയില്‍. അത് നിലനിര്‍ത്തിയാണ് ഞങ്ങള്‍ കല്യാണം കഴിക്കാനൊരുങ്ങുന്നത്. പരസ്പരം പേടിയില്ലാതെ, എന്തും തുറന്ന് പറയാന്‍ പറ്റുന്നൊരു വ്യക്തിയാണ്. ഇന്നിപ്പോള്‍ കല്യാണത്തെക്കുറിച്ചുള്ള കണ്‍സെപ്‌റ്റൊക്കെ മാറി. എന്റെ ഫാമിലിക്കൊപ്പം നില്‍ക്കുന്നൊരാളായിരിക്കണം. ഞാന്‍ ആഗ്രഹിച്ചത് പോലെയൊരു ഫാമിലിയിലേക്കാണ് പോവുന്നത്. എനിക്ക് സമാധാനവും പ്രയോറിറ്റിയും തരുന്നൊരാളായിരിക്കണം എന്നുണ്ടായിരുന്നു. അതെല്ലാം ഇതിലുണ്ട്. എല്ലാവരും എന്നെ അനുഗ്രഹിക്കണം. അത്രയേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒരു കൂട്ട് കിട്ടിയ സന്തോഷത്തിലാണ് ഞാന്‍ ഇപ്പോള്‍ എന്നും പറഞ്ഞായിരുന്നു ഗംഗ സംസാരം അവസാനിപ്പിച്ചത്.


Click it and Unblock the Notifications