For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റേടം ഉണ്ടായിരുന്നെങ്കിൽ ‌പരാജയം സംഭവിക്കില്ലായിരുന്നു, പ്രതിസന്ധിയെ കുറിച്ച് സീമ ജി നായർ

  |

  മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. ബിഗ് സ്ക്രീൻ പ്രേക്ഷകരക്കാളും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിലാണ് നടി കൂടുതൽ അറിയപ്പെടുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ നടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച സീമ ഇന്നും കരിയറിൽ എവിടെയെങ്കിലും എത്തിപ്പെടാനുളള കഠിന പ്രയത്നത്തിലാണ്. സീരിയലുകളിൽ കാണുന്നത് പോലെ താൻ അത്ര തന്റേടി അല്ല എന്നാണ് സീമ പറയുന്നത്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

  കുഞ്ഞിരാമായണത്തിലെയും അലമാരയിലെയുമൊക്കെ കഥാപാത്രങ്ങള്‍ക്കും നല്ല തന്റേടത്തിന്റെ ലക്ഷണങ്ങളുണ്ട്. പക്ഷേ ഇതുപോലുള്ള തന്റേടമൊന്നും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് സീമ ജി നായർ പറയുന്നു അധികം പ്രേക്ഷകർക്ക് അറിയാത്ത തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറയുകയാണ് താരം.

  തന്റേടിയാണെന്ന് മറ്റുളളവർക്ക് തോന്നുമെങ്കിലും ഞാൻ അങ്ങനെയൊരു ആളല്ല. എന്റെ തന്റേടമില്ലായ്മയാണ് ജീവിത്തിൽ പല പ്രശ്നങ്ങൾക്കും കാരണമായതെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.കുറച്ച് തന്റേടവും തണ്ടുമൊക്കെ ഉണ്ടായിരുന്ന പെണ്ണായിരുന്നു എങ്കില്‍ ഒരു കാരണവശാലും എന്റെ ജീവിതത്തില്‍ പരാജയം സംഭവിക്കില്ലായിരുന്നു. ഒരുപക്ഷേ അങ്ങനെയൊരു ഘട്ടമെത്തുമ്പോള്‍ എനിക്കത് അവിടെ വെച്ച് തന്നെ ഒടിക്കാന്‍ കഴിഞ്ഞേനെ. പലപ്പോഴും അങ്ങനെയൊരു ഘട്ടത്തിൽ ചെറിയ പെൺകുട്ടികൾ വരെ തന്റേടത്തോടെ പെരുമാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അങ്ങനെ പ്രതികരിക്കാനൊന്നും എനിക്ക് പറ്റിയിട്ടില്ല . സീമ ജീ നായർ പറയുന്നു.

  എന്നെ അറിയാവുന്നവരൊക്കെ പറയാറുണ്ട് നിങ്ങളൊരു പൊട്ടി പെണ്ണാണെന്ന്. അതുകേൾക്കുമ്പോൾ അൽപം തന്റേടമൊക്കെ കാണിക്കാമെന്ന് വയ്ക്കും. അപ്പോൾ മറ്റ് ചിലർ പറയും , ഇനിയിപ്പോ ഈ പ്രായത്തില്‍ നിങ്ങള് വലിയ തന്റേടിയായിട്ടൊന്നും കാര്യമില്ല, നന്നാവാന്‍ പോണില്ല എന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തും.അതോടെ രണ്ടുദിവസം കഴിയുമ്പോള്‍ തന്റേടിയായ ഞാന്‍ പഴയതുപോലെയായിട്ടുണ്ടാവും. ഇങ്ങനെയുള്ളവരെയാണ് എല്ലാവരും തോല്‍പ്പിക്കുന്നത്. തകര്‍ക്കുന്നതും. ഇങ്ങനെയുള്ള പരാജയങ്ങളൊന്നും എനിക്ക് പെട്ടെന്ന് മറക്കാന്‍ പറ്റത്തില്ല. മറ്റുള്ളവര്‍ നമ്മളെല്ലാം മറന്നെന്നും അതിജീവിച്ചെന്നും വിചാരിക്കും. പക്ഷേ ഞാന്‍ സംഭവിച്ചതെല്ലാം ഓര്‍ത്തോര്‍ത്ത് വിഷമിച്ചുകൊണ്ടിരിക്കും- സീമ പറയുന്നു.

  Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

  ക്രോണിക്കൽ ബാച്ചിലർ സിനിമയിൽ അഭിനയിക്കുമ്പോൾ സിദ്ദിഖ് സാർ പറഞ്ഞു. ഇനി സീമയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല എന്ന്. അത്രയ്ക്ക് ശക്തമായ കഥാപാത്രമാണിത്. അപ്പോഴാണ് തനിക്കൊരു സിനിമ നടിയാകണമെന്ന് അൽപമെങ്കിലും തോന്നി തുടങ്ങിയത്.മറ്റേതൊരു താരത്തിനും ഇതുപോലൊരു സിനിമയില്‍ അഭിനയിക്കുന്നതോടെ മുന്നിലൊരു വാതില്‍ തുറന്നുകിട്ടുമെന്ന് ഉറപ്പാണ്. പക്ഷേ എനിക്കത് ഉണ്ടായില്ല. ഒരു പക്ഷെ ഇതിന് കാരണം തനിക്ക് സിനിമയിൽ ഗോഡ്ഫാദർ ഇല്ലാത്തത് കൊണ്ടായിരിക്കണം. ഒരുപാട് അഭിനേതാക്കള്‍ വന്നത് ഒരു ഗോഡ്ഫാദറിന്റെ പിന്തുണയിലാണ്. കഴിവൊന്നും ഒന്നിനും ആധാരമല്ല- നടി പറയുന്നു.

  ഒരു കഴിവും ഇല്ലാത്തവര്‍ എന്തൊക്കെയോ ആയിത്തീരുന്നത് കാണുമ്പോള്‍ നമുക്ക് ഉളളിന്റെ ഉള്ളില്‍ ചില വിഷമങ്ങളൊക്കെ തോന്നും. ഈ സന്ദർഭം നോക്കി ചില ആളുകൾ നമ്മളെ വിഷമിപ്പിക്കാനുംവരും. . സീമയ്ക്ക് എന്താണ് പറ്റിയത്, എന്തുകൊണ്ടാണ് പിന്തള്ളപ്പെട്ടു പോയതെന്നൊക്കെയാണ് അത്തരക്കാര്‍ ചോദിക്കുക. അത് കേള്‍ക്കുമ്പോള്‍ വീണ്ടും വിഷമം തോന്നും.അതോടെ ഞാന്‍ വിചാരിച്ചു, ആഗ്രഹവും ഇഷ്ടങ്ങളുമൊക്കെ മാറ്റിവെക്കാം, വരുന്നത് ചെയ്യാമെന്ന്. അതോടെ സമാധാനം കിട്ടിയെന്നും നടി അഭിമുഖത്തിൽ പറയുന്നു.

  Read more about: seema g nair സീമ
  English summary
  Iam Not a Bold Woman; Vanambadi Actress Seema G Nair Open Up About Her Career Struggle
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X