»   » വേണിയുടെ അതേ സ്വഭാവമാണ് സോനുവിനും,പെട്ടെന്ന് ദേഷ്യപ്പെടും,ഗോസിപ്പുകളെ ഭയപ്പെടില്ല

വേണിയുടെ അതേ സ്വഭാവമാണ് സോനുവിനും,പെട്ടെന്ന് ദേഷ്യപ്പെടും,ഗോസിപ്പുകളെ ഭയപ്പെടില്ല

Posted By:
Subscribe to Filmibeat Malayalam

എനിക്ക് ആരേയും ഭയക്കേണ്ട കാര്യമില്ലെന്നും, ഗോസിപ്പുകളെ പേടിക്കുന്നില്ലെന്നും ടെലിവിഷന്‍ താരം സോനു പറയുന്നു. സോനു എന്നു പറയുന്നതിനെക്കാള്‍ നല്ലത് വേണി പറഞ്ഞു എന്നു പറയുന്നതാകും. കുടുംബപ്രേക്ഷകര്‍ക്ക് ഏഷ്യാനെറ്റിലെ സ്ത്രീധനം സീരിയല്‍ വേണിയെയാകും കൂടുതല്‍ പരിചയം. സ്ത്രീധനത്തിലെ വേണി എന്ന കഥാപാത്രത്തിന്റെ സ്വഭാവം പോലെ തന്നെയാണ് സോനുവിന്റെ സ്വഭാവവും എന്നാണ് പറഞ്ഞുവരുന്നത്.

എന്നാല്‍, കുശുബിയോ വാശിക്കാരിയോ അല്ല സോനു. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണെന്നാണ് സോനു പറയുന്നത്. അടുത്ത സുഹൃത്തുക്കള്‍ തന്നെ ആംഗ്രി ബേര്‍ഡ്‌സ് എന്നാണ് വിളിക്കാറെന്നും സോനു പറയുന്നു. പെട്ടെന്ന് ദേഷ്യപ്പെടുമ്പോള്‍ അമ്മ പറയും ദേഹത്ത് സ്ത്രീധനത്തിലെ വേണി കയറിയതാണെന്ന്.

sonuactress

നെഗറ്റീവ് കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ വേണിയെ പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്ന് സോനു പറയുന്നു. അമ്മയാണ് എല്ലാകാര്യത്തിനും കൂട്ടെന്നും സോനു പറയുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സോനു ചില പരിപാടികളിലൂടെ ടെലിവിഷന്‍ രംഗത്തുവന്നിരുന്നു. സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു സോനു.

സിനിമകളില്‍ പല ചാന്‍സുകളും സോനുവിനെ തേടി വന്നിട്ടുണ്ട്. എന്നാല്‍ ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ഇതുവരെ വന്നിട്ടില്ലെന്നാണ് സോനു പറയുന്നത്. അതുകൊണ്ടാണ് സിനിമ ചെയ്യാത്തതെന്നും സോനു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ അവാര്‍ഡും സോനുവിനു ലഭിച്ചിരുന്നു.

sonu

മികച്ച നെഗറ്റീവ് റോളിലാണ് അവാര്‍ഡ് ലഭിച്ചത്. ഇതൊക്കെ സ്ത്രീധനത്തിലെ വേണിയാണ് കൊണ്ടു തന്നത്. സ്ത്രീധനത്തിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സോനു പറഞ്ഞു.

English summary
television actress sonu satheesh kumar says iam not afraid of gossips

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam