എല്ലാം ചെയ്തിരുന്നത് ഒറ്റയ്ക്ക്, അനുഭവിച്ചവർക്കെ മനസിലാകൂ, അവർ വന്നപ്പോൾ ആശ്വാസം കിട്ടി; ശ്രീലക്ഷ്മി പറയുന്നു!
അടുത്തിടെയായിരുന്നു ഇച്ചാപ്പി ദി വേൾഡ് എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ യുട്യൂബർ ശ്രീലക്ഷ്മിയുടെ വിവാഹം. സുഹൃത്തായ സൗരവിനെയാണ് ശ്രീലക്ഷ്മി വിവാഹം ചെയ്തത്. വിവാഹത്തിന്റെയും അതിനുശേഷം ഭർത്താവിന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചപ്പോഴുള്ള അനുഭവങ്ങളും എല്ലാം ശ്രീലക്ഷ്മി വ്ലോഗായി പങ്കുവെച്ചിരുന്നു. എന്നാൽ ശ്രീലക്ഷ്മിയും അമ്മായിയമ്മയും സ്നേഹം അഭിനയിക്കുകയാണെന്ന തരത്തിൽ വിമർശനം ഉയർന്നിരുന്നു.
ഇപ്പോഴിതാ പുതിയ വ്ലോഗിലൂടെ എല്ലാ വിമർശനങ്ങൾക്കും മറുപടി പറയുകയാണ് താരം. ഞാൻ ഭയങ്കര ഹാപ്പിയാണ്. എന്ത് പറയണമെന്ന് അറിയില്ല. ഞങ്ങൾ എല്ലാവരും ഇപ്പോൾ ഭയങ്കര ഹാപ്പിയാണ്. അമ്മയ്ക്കും അച്ഛനും ഒരു മോനെ കൂടി കിട്ടിയതുപോലെയാണ് അപ്പു വന്നശേഷം.

രണ്ട് വർഷം മുമ്പൊക്കെ അമ്മയ്ക്ക് നല്ല ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ അപ്പു വന്നതോടെ അമ്മ നല്ല ഹാപ്പിയായി. ഇവിടെ ഫുൾ ഹാപ്പി വൈബായി. അപ്പുവിന് എന്റെ വീടാണ് ഏറെ ഇഷ്ടം എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി സംസാരിച്ച് തുടങ്ങിയത്. എന്റെ മോനാണ് അപ്പു. എനിക്ക് എന്റെ സ്വന്തം മോൻ തന്നെയാണ്. മോൻ ഇനി പോകേണ്ട.
വല്ലപ്പോഴും ഒന്ന് പോയാൽ മതി. പോകണമെന്ന് തോന്നുമ്പോൾ അപ്പുവിന്റെ വീട്ടിലേക്ക് മോള് പൊയ്ക്കൊള്ളും എന്നാണ് മരുമകനോടുള്ള സ്നേഹം പ്രകടമാക്കി ശ്രീലക്ഷ്മിയുടെ അമ്മ പറഞ്ഞത്. എനിക്ക് ഒരു അച്ഛനേയും അമ്മയേയും കൂടി കിട്ടി എന്ന് സൗരവും പറഞ്ഞു. ഞാൻ അപ്പുവിന്റെ വീട്ടിൽ ചെന്നശേഷമുള്ള ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.
വീട്ടിൽ കിട്ടുന്നതിനേക്കാൾ സന്തോഷം അപ്പുവിന്റെ കുടുംബത്തോടൊപ്പം ആയിരിക്കുമ്പോൾ കിട്ടുന്നുണ്ടെന്ന്. അത് ചില ആൾക്കാർക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ അങ്ങനെ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ? എന്നാണ് ശ്രീലക്ഷ്മി അമ്മയുടെ അഭിപ്രായം ആരാഞ്ഞ് ചോദിച്ചത്. ഒരു പെണ്ണിനെ കെട്ടിച്ച് കഴിഞ്ഞാൽ ചെറുക്കന്റെ വീട്ടുകാരെ ആ പെൺകുട്ടി സ്നേഹിക്കണം.
ആ വീടാണ് പിന്നീട് അങ്ങോട്ട് സ്വന്തം വീട്. അവിടുത്തെ ആൾക്കാരുടെ സ്നേഹവും സഹകരണവും കൊണ്ടാണ് മോൾക്ക് അവിടെ ചെന്നപ്പോൾ സന്തോഷം തോന്നിയത്. നല്ല സ്നേഹവും ആത്മാർത്ഥയുമുള്ള മനുഷ്യരാണ് അവർ എന്നും അമ്മ പറഞ്ഞു. എന്റെ വീട്ടിൽ ഞാൻ ഒറ്റയ്ക്കായിരുന്നു എല്ലാം കിടന്ന് ചെയ്തിരുന്നത്. അനുഭവിക്കുന്നവർക്ക് മാത്രമെ അറിയൂ എത്രത്തോളം ഞാൻ സ്ട്രഗിൾ ചെയ്യുന്നുണ്ടെന്ന്.

അപ്പുവിന്റെ (സൗരവ്) വീട്ടിൽ വന്നപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. ഒരു ആശ്വാസമായിരുന്നു. എന്റെ അച്ഛനും അമ്മയും സേഫാണ്. അവർക്കുള്ളതെല്ലാം ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയം മുതൽ കണക്ക് കൂട്ടിയാൽ ഞാനും അപ്പുവും ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിട്ടുള്ളത് എന്റെ വീട്ടിലാണ്. ബാക്കി കുറച്ച് ദിവസമെ തൃശൂർ നിന്നിട്ടുള്ളു.
ആ വീട്ടിൽ കയറി ചെന്നപ്പോൾ വേറൊരു വീട്ടിൽ കയറി ചെന്നതുപോലെ തോന്നിയില്ല. കമന്റ് സെക്ഷൻ അമ്മയെ ഞാൻ കാണിക്കാറില്ല. കാരണം ഹാർട്ട് പേഷ്യന്റാണ്. ഞങ്ങളുടെ വീഡിയോ മാത്രം കണ്ട് അഭിപ്രായം പറയാൻ വരുമ്പോൾ ഞങ്ങൾക്കും മനസുണ്ട് ഇമോഷൻസുണ്ട് എന്നൊക്കെ ഓർത്തിട്ട് മാത്രം ചെയ്യുക. സൗരവിന്റെ കുടുംബത്തെ എനിക്ക് മിസ് ചെയ്യുന്നുണ്ട്. അപ്പുവിന്റെ അമ്മയും മറ്റെല്ലാവരും സപ്പോർട്ടായി എനിക്ക് ചുറ്റും നിൽക്കുകയല്ലേ.
ആൾബലം കൂടിയ ആശ്വാസം അതുകൊണ്ട് എനിക്കുണ്ട്. അതൊക്കെയാണ് ഞാൻ സന്തോഷം തോന്നുന്നു എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ആളുകൾ പക്ഷെ വേറെ രീതിയിലാണ് അതെടുത്തത്. ഞാൻ ഒന്നും മൈന്റ് ചെയ്യുന്നില്ല എന്നുമാണ് ശ്രീലക്ഷ്മി പ്രതികരിച്ച് പറഞ്ഞത്. സ്വന്തം അധ്വാനത്തിൽ നിന്നും സമ്പാദിക്കുന്നതുകൊണ്ട് ചെറിയ പ്രായത്തിൽ തന്നെ അടച്ചുറപ്പുള്ള വീട് മാതാപിതാക്കൾക്കായി പണിത് മാതൃകയായ പെൺകുട്ടി കൂടിയാണ് ശ്രീലക്ഷ്മി.


Click it and Unblock the Notifications











