ജീവിതത്തിൽ ആദ്യം... ഇത്രയധികം സന്തോഷിച്ചൊരു പിറന്നാളുണ്ടായിട്ടില്ല; എനിക്ക് കിട്ടിയ ഏറ്റവും മനോഹരമായ സമ്മാനം!

ഇച്ചാപ്പി ദി വേൾഡ് എന്ന യുട്യൂബ് ചാനലിലൂടെ ആരാധ‌കരെ സമ്പാദിച്ച ഇൻഫ്ലൂവൻസറാണ് ശ്രീലക്ഷ്മി എന്ന പെൺകുട്ടി. ഇപ്പോൾ ഒരു മില്യണിൽ‌ അധികം സബ്സ്ക്രൈബേഴ്സ് ശ്രീലക്ഷ്മിയുടെ യുട്യൂബ് ചാനലിനുണ്ട്. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ പിറന്നാൾ ദിവസം ഭർത്താവ് സൗരവ് ആഘോഷമാക്കിയതിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇരുവരുടേയും വിവാഹം കഴിഞ്ഞശേഷമുള്ള ശ്രീലക്ഷ്മിയുടെ ആദ്യത്തെ പിറന്നാളാണ്. അതിനാൽ തന്നെ സൗരവ് അത് ആഘോഷമാക്കി.

പ്രണയത്തിലായിരുന്ന കാലം മുതൽ ഞാൻ കൊടുത്ത ഓരോ ചെറിയ സമ്മാനം പോലും അത്രമേൽ ഭദ്രമായി സൂക്ഷിച്ച് വെച്ചിട്ടുണ്ട് ഇച്ചാപ്പി. ഞാൻ കൊടുത്ത ഒരു കല്ല് പോലും അവളുടെ കയ്യിൽ ഭദ്രമായിട്ടുണ്ട്. അവൾക്കിഷ്ടമുള്ള ചില കാര്യങ്ങളുണ്ട്. അവ വാങ്ങി കൊടുത്ത് സർപ്രൈസ് ചെയ്യാമെന്ന് കരുതുന്നു.

Ichappee Sreelakshmi

എന്റെ ഇച്ചാപ്പിയുടെ പിറന്നാൾ ആകുമ്പോൾ അത് അടിപൊളിയാക്കണ്ടേ എന്ന് ചോദിച്ചുകൊണ്ടാണ് സൗരവ് വ്ലോ​ഗിൽ സംസാരിച്ച് തുടങ്ങിയത്. കുടുംബക്ഷേത്രത്തിൽ പോകാനായി തയ്യാറെടുക്കുകയായിരുന്നു ഇച്ചാപ്പി. ജിമ്മിൽ പോവുകയാണെന്ന് പറഞ്ഞ് വെളുപ്പിന് നിന്നും പോയ സൗരവ് തിരികെ എത്താൻ വൈകിയതുകൊണ്ട് തന്നെ തനിക്ക് വേണ്ടി എന്തെങ്കിലും സർപ്രൈസ് കരുതി കാണുമെന്ന് ശ്രീലക്ഷ്മി ഊ​ഹിച്ചു.

അതുകൊണ്ട് തന്നെ സർപ്രൈസ് ചെയ്യിക്കണമെന്ന സൗരവിന്റെ ആ​ഗ്രഹം ആദ്യം തന്നെ പാളി. ഏറെ പ്രിയപ്പെട്ട വെളുത്ത റോസാപൂക്കളും ഡയറി മിൽക്കും മുല്ലുപ്പൂവും കണ്ടതോടെ സന്തോഷത്താൽ മതി മറന്നു ശ്രീലക്ഷ്മി. ഞാൻ‌ അടങ്ങിയിരുന്നോളാം. ഇനി ഞാൻ ഇൻവസ്റ്റി​​ഗേഷൻ നടത്തുന്നില്ലെന്നാണ് സർപ്രൈസ് ചെയ്യാൻ കഴിയാതെ പോയ പ്രിയതമന്റെ വിഷമം കണ്ട് ശ്രീലക്ഷ്മി പറഞ്ഞത്.

വെളുപ്പിന് ആറ് മണിക്ക് ജിമ്മിൽ പോവുകയാണെന്ന് പറഞ്ഞ് പോയതാണ് അപ്പു (സൗരവ്). പോയിട്ട് തിരിച്ച് വന്നപ്പോൾ വെളുത്ത റോസാപ്പൂവിന്റെ ബൊക്കെയും ഡയറി മിൽക്കും തലയിൽ ചൂടാനായി കുറച്ച് മുല്ലപ്പൂവും എല്ലാം കൊണ്ട് വന്ന് തന്നു. ഉച്ചയ്ക്ക് ബിരിയാണിയും ചിക്കൻ കറിയുമായിരുന്നു. അപ്പു തന്നെയാണ് ഉണ്ടാക്കിയത്. ഞാൻ ആ സമയത്ത് ഉറക്കമായിരുന്നു.

അമ്മയുടെ ഹെൽപ്പും അപ്പുവിന് കിട്ടിയിരുന്നു. ബെർത്ത് ഡെയ്ക്ക് ഫുൾ കുക്ക് ചെയ്ത് ഭക്ഷണം തരുന്നത് താനാകുമെന്ന് അപ്പു നേരത്തെ തന്നെ പറഞ്ഞിരുന്നു. നല്ല കറികളൊക്കെ ഉണ്ടാക്കും. എന്നിരുന്നാലും കൂടുതലും കുക്ക് ചെയ്യുന്നത് ഞാനാണ്. അപ്പുവിന്റെ അമ്മയും അടിപൊളിയായി ഭക്ഷണം ഉണ്ടാക്കും. വെളുപ്പിന് മുതൽ എനിക്ക് സർപ്രൈസുകൾ കിട്ടികൊണ്ടിരിക്കുകയാണ്. എന്റെ ലൈഫിൽ ആദ്യമായാണ് ഇങ്ങനൊക്കെ എന്നും ശ്രീലക്ഷ്മി പറഞ്ഞു.

Ichappee Sreelakshmi

അമ്മയുടേയും ഭർത്താവിന്റെ സാന്നിധ്യത്തിൽ പിറന്നാൾ കേക്ക് മുറിച്ചതിന്റെ വീഡിയോയും വ്ലോ​ഗിൽ ശ്രീലക്ഷ്മി ഉൾപ്പെടുത്തിയിട്ടുണ്ട്. പിറന്നാൾ ദിവസം ഭർത്താവ് മനോഹരമാക്കിയതിനെ കുറിച്ച് സോഷ്യൽമീഡിയയിൽ ശ്രീലക്ഷ്മി പങ്കിട്ട പോസ്റ്റും ശ്രദ്ധ നേടി. എന്റെ ജീവിതത്തിൽ ഞാൻ ഇത്രയധികം സന്തോഷിച്ചൊരു പിറന്നാൾ ദിവസമുണ്ടാകില്ല.

വെളുപ്പിനെ എഴുന്നേറ്റപ്പോൾ മുതൽ എന്റെ അപ്പു ഓരോരോ സർപ്രൈസുകളുമായി എന്നെ സന്തോഷിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് അവൻ തന്നെ പാകം ചെയ്തുണ്ടാക്കിയ ഭക്ഷണം വിളമ്പി തന്നു. വൈകുന്നേരം കേക്ക് മുറിച്ചു. ഇനി എന്തൊക്കെയോ ഉണ്ടെന്നൊക്കെ പറഞ്ഞു. അമ്മയുടെ കൂടെ പുറത്തേക്ക് പോയി. എനിക്ക് വേണ്ടി ഇത്രയും എഫേർട്ട് എടുത്ത് എന്നെ സന്തോഷിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവനേ... നിനക്ക് ഒരുപാട് നന്ദി.

എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും മനോഹരമായ സമ്മാനം നീ തന്നെയാണ് കുഞ്ഞാ... എന്നായിരുന്നു ശ്രീലക്ഷ്മിയുടെ കുറിപ്പ്. റോസാപ്പൂവിലും ഡയറി മിൽക്കിലും ഒതുക്കാതെ മറ്റൊരു വലിയ സർപ്രൈസ് കൂടി പങ്കാളി തന്നുവെന്നും അതിന്റെ വിശേഷം താൻ ഉടനെ പങ്കിടുമെന്നും അറിയിച്ചാണ് ശ്രീലക്ഷ്മിയുടെ വ്ലോ​ഗ് അവസാനിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X