ഞങ്ങള്‍ പുതിയ വീട്ടിലേക്ക് മാറുകയാണ്! കല്യാണം കഴിഞ്ഞതിന് പിന്നാലെ പുത്തന്‍ സന്തോഷം: ഇച്ചാപ്പി പറയുന്നു
അടുത്തിടെയായിരുന്നു ഇച്ചാപ്പി വിവാഹിതയായത്. ആഗ്രഹിച്ചത് പോലെയൊരു പങ്കാളിയെയാണ് കിട്ടിയതെന്ന് ഇച്ചാപ്പി പറഞ്ഞിരുന്നു. അപ്പുവിന്റെ വീട്ടുകാരും, വീട്ടിലെ വിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെ കാണിച്ചിരുന്നു. പിറന്നാള്‍ സര്‍പ്രൈസായി ആഘോഷിച്ചതിനെക്കുറിച്ചൊക്കെ ഇരുവരും വാചാലരായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമായും ഇവര്‍ വീഡിയോ ചെയ്യാറുണ്ട്. അമ്മയ്ക്ക് ഇടയ്ക്ക് ചില വയ്യായ്മകളൊക്കെ വന്നിരുന്നു.
ആശുപത്രിയിലൊക്കെ കാണിച്ച് മരുന്നുകളൊക്കെ വാങ്ങിച്ച് കൊടുത്ത് പോയതാണ്. മരുന്ന് കഴിച്ചാല്‍ പിന്നെയും ക്ഷീണം വരുമെന്ന് പറഞ്ഞ് ഗുളികയൊന്നും കഴിച്ചില്ല. അങ്ങനെയാണ് ഞാനും അപ്പുവും വീട്ടിലേക്ക് തിരികെ വരുന്നത്. ഇനി കൂടെ നിന്ന് നോക്കാനാണ് തീരുമാനം. അമ്മയ്ക്ക് വയ്യെന്ന് അറിഞ്ഞാല്‍ എനിക്ക് നല്ല ടെന്‍ഷനാവും. ഒന്ന് സെറ്റായി വന്നതാണ്. അതിനിടയിലാണ് വീണ്ടും വയ്യാതെയായത്.

ഇവിടെയാണ് നില്‍ക്കുന്നതെങ്കിലും ഈ വീട്ടിലായിരിക്കില്ല ഞങ്ങള്‍. രണ്ടുമാസം കഴിഞ്ഞാല്‍ നല്ല വെള്ളപ്പൊക്കമായിരിക്കും ഇവിടെ. നമ്മളിവിടെ വന്ന ശേഷം മണ്ണിട്ട് പൊക്കിയെടുത്തിരുന്നു. തൊട്ടപ്പുറത്ത് പറമ്പാണ്, വഴി കുറച്ചേയുള്ളൂ. തൊട്ടടുത്തുള്ളവര്‍ പറമ്പ് നികത്തുകയുമൊക്കെ ചെയ്തപ്പോള്‍ ഞങ്ങളാണ് ബുദ്ധിമുട്ടുന്നത്. ഒരാള്‍ മണ്ണിട്ട് മൂടാന്‍ ശ്രമിക്കുന്നു, വേറെയുള്ളവര്‍ അത് സ്‌റ്റേ ചെയ്യുന്നു. കഴിഞ്ഞതിന്റെ മുന്നത്തെ വര്‍ഷം അമ്മയ്ക്ക് വയ്യാതെയായപ്പോള്‍ കഷ്ടപ്പെട്ടാണ് ആശുപത്രിയിലേക്ക് പോയത്.
ഞങ്ങളുടെ വണ്ടിയും, വീട്ടിലെ സാധനങ്ങളുമെല്ലാം വെള്ളം കയറി കംപ്ലെയ്ന്റായിരുന്നു. എന്റെ നെഞ്ച് വരെ വെള്ളം കയറും. അതിനിടയില്‍ പാല് വാങ്ങണം, മീന്‍ വാങ്ങണം എന്ന് പറഞ്ഞ് അമ്മ പോവും. അതുകൊണ്ട് ഇനി അങ്ങനെയൊരു അവസ്ഥയുണ്ടാവരുതല്ലോ, ഇവിടെ അടുത്ത് വേറെയൊരു വീട് എടുത്തിട്ടുണ്ട്. അമ്മയെ ഒരുപ്രാവശ്യം ആംബുലന്‍സിലാണ് അമ്മയെ കൊണ്ടുപോയത്. റോഡും സൗകര്യങ്ങളുമൊക്കെയുള്ള വീടാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്.
സാധനങ്ങളൊക്കെ അവിടേക്ക് മാറ്റുകയാണ്. കുറച്ച് പണികളൊക്കെ ചെയ്യാനുണ്ട്. ആ വീടും വ്‌ളോഗിലൂടെയായി ഞങ്ങള്‍ കാണിക്കാം. അപ്പുവിനും എനിക്കും വര്‍ക്ക് ചെയ്യാനൊരു സ്‌പേസ് ആവശ്യമായിരുന്നു. അതൊക്കെ പരിഗണിച്ചാണ് വീടുമാറുന്നതെന്നും ഇച്ചാപ്പി പറഞ്ഞിരുന്നു. കുറേ ചെടികളൊക്കെ ഷിഫ്റ്റ് ചെയ്യാനുണ്ട്. അവിടെ പോയിട്ട് വേണം നല്ലൊരു പൂങ്കാവനം ഉണ്ടാക്കാന്‍ എന്നും ഇരുവരും പറയുന്നുണ്ടായിരുന്നു.
അപ്പു ഇത്രയും നല്ലൊരു മോനായതിന് കാരണം അപ്പുവിന്റെ പേരന്‍സാണ്. നല്ലൊരു കുട്ടിയെ വിവാഹം കഴിച്ചു. നല്ലൊരു ഫാമിലിയെ കൂടെ കിട്ടിയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അതേയെന്നായിരുന്നു ഇച്ചാപ്പിയുടെ മറുപടി. ഇച്ചാപ്പി ഒരുപാട് കഷ്ടപ്പെട്ടും ഇതുവരെ എത്താന്‍. മരുന്ന് കഴിച്ചില്ലെങ്കില്‍ ആ കുട്ടി വേണം വീണ്ടും കിടന്നോടാന്‍. ദയവ് ചെയ്ത് അമ്മ അത് മനസിലാക്കണമെന്ന് പറഞ്ഞ ആളോട് ഈ കമന്റ് അമ്മയ്ക്ക് കാണിച്ചുകൊടുക്കാം എന്നായിരുന്നു ഇച്ചാപ്പി പറഞ്ഞത്.
മഴക്കാലത്തെ നിങ്ങളുടെ അവസ്ഥ കണ്ടപ്പോള്‍ ഒരുപാട് വിഷമമായിരുന്നു. എന്തായാലും ഇത് നല്ല തീരുമാനം. കല്യാണം കഴിഞ്ഞ് പോയാലും സമാധാനം കൊടുക്കില്ല അമ്മ. ചെറിയ കുട്ടി ഒന്നും അല്ലല്ലോ. വഴി ഉള്ള വെള്ളം വരാത്ത വീട് അത് നല്ലതാ മോളെ. ഞാനും നോക്കുന്നുണ്ട്. വെള്ളം വരാത്ത വഴി ഉള്ള സ്ഥലം നോക്കുന്നുണ്ടെന്നായിരുന്നു ഒരാൾ പറഞ്ഞത്.


Click it and Unblock the Notifications
















