ഞങ്ങള്‍ ജീവിച്ച് തുടങ്ങിയിട്ടേയുള്ളൂ! അനുഗ്രഹത്തിന് പകരം ശാപവാക്കുകള്‍! എന്നും ഞാനായി തുടരുമെന്ന് ഇച്ചാപ്പി
വിവാഹ ജീവിതത്തിലെ വിശേഷങ്ങളാണ് ഇച്ചാപ്പി പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. കല്യാണം തീരുമാനിച്ചതും, ഒരുക്കങ്ങളും, വിവാഹവും, അതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം വ്‌ളോഗിലൂടെയായി ഇച്ചാപ്പി പങ്കുവെച്ചിരുന്നു. സ്വന്തമായി വീടെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇച്ചാപ്പി വിവാഹിതയായത്. അറേഞ്ച്ഡ് മാര്യേജിലൂടെയാണ് അപ്പു ഇച്ചാപ്പിയെ സ്വന്തമാക്കിയത്. ഞങ്ങള്‍ ആഗ്രഹിച്ചത് പോലെയൊരു മകളെയാണ് കിട്ടിയത് എന്നായിരുന്നു അപ്പുവിന്റെ അമ്മ പറഞ്ഞത്. വിവാഹ ശേഷം ജീവിതത്തില്‍ അങ്ങനെ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പെട്ടെന്ന് തന്നെ അവിടവുമായി സെറ്റായി. ഇപ്പോഴിതാ കല്യാണത്തിന് കിട്ടിയ സമ്മാനപ്പൊതികളുടെ വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗില്‍.
പൊതുവെ എല്ലാ സമ്മാനങ്ങളും സൂക്ഷിച്ച് വെക്കാറുണ്ട് ഞാന്‍. അത് പൊതിഞ്ഞ കവര്‍ വരെ സൂക്ഷിക്കുന്ന ശീലമുണ്ട് എനിക്ക്. അതൊക്കെ അപ്പുവിനെ കാണിച്ചിരുന്നു ഇച്ചാപ്പി. ക്ലോക്ക്, ലൈറ്റ്, ഫോട്ടോ ഫ്രെയിം, ഡ്രസ്, തുടങ്ങിയ സമ്മാനങ്ങളായിരുന്നു ഇത്തവണ ലഭിച്ചത്്. റിസപക്ഷന്‍ നടത്തിയ സമയത്ത് ആരോ വന്ന് എന്റെ കൈപിടിച്ച് ഹാപ്പി ബര്‍ത്ത് ഡേ പറഞ്ഞിരുന്നു. ഇനി എന്നെ കളിയാക്കിയതാണോ എന്ന് എനിക്കറിയില്ലെന്നും ഇച്ചാപ്പി പറഞ്ഞിരുന്നു. അങ്ങനെയും സംഭവിച്ചോ എന്നായിരുന്നു അപ്പുവിന്റെ ചോദ്യം. പതിവുപോലെ നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി ഇച്ചാപ്പിയോടുള്ള സ്‌നേഹം അറിയിച്ചെത്തിയത്.

മനസിലുള്ള കുട്ടിത്തം വിട്ട് മാറാത്ത ചെക്കനും, അണ്ണാൻ കുഞ്ഞിനെ കൊഞ്ചിച്ചു നടന്ന, കല്യാണം കഴിഞ്ഞു എന്ന് പോലും ഓർമ്മയിൽ ഇല്ലാതെ കൊഞ്ചുന്ന പണ്ടത്തെ ഇച്ചാപ്പിയും. രണ്ടാളും അടിപൊളി എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. എല്ലായിപ്പോഴും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ. ഇതുപോലെ സന്തോഷം നിറഞ്ഞ അവസരങ്ങൾ ദൈവം ധാരാളം ധാരാളം ധാരാളം നൽകി അനുഗ്രഹിക്കട്ടെ. അവിടേയും ഇവിടേയും ആയി സന്തോഷമായിരിക്കുക. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. നിങ്ങൾ അടിപൊളിയാണ്. ഇനിയുള്ള വിശേഷങ്ങളും വ്‌ളോഗിലൂടെയായി പങ്കുവെക്കണം എന്നുമായിരുന്നു ഇച്ചാപ്പിയെ ഇഷ്ടപ്പെടുന്നവരുടെ പ്രതികരണങ്ങൾ. തനിക്കെതിരെയുള്ള മോശം കമന്റുകളൊക്കെ കാണുന്നുണ്ടെന്നും, ചിലതിനൊക്കെ മറുപടി കൊടുത്തിട്ടുണ്ടെന്നും ഇച്ചാപ്പി വ്യക്തമാക്കിയിരുന്നു.
ഞാനോ എന്റെ വീട്ടുകാരോ ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. പിന്നെ എന്തിനാണ് നെഗറ്റീവ് പറയുന്നതെന്ന് അറിയില്ല. ഇത്രനാളും അച്ഛനും അമ്മയുമായിരുന്നു എന്റെ ലോകം. ഇപ്പോൾ എന്റെ അപ്പുവും കുടുംബവുമായി അതൊരു വലിയ ലോകമായി മാറിയിരിക്കുന്നു. ഞങ്ങൾ ഞങ്ങളായി നിൽക്കുന്നു. നിങ്ങൾക്ക് ചെറുതായി തോന്നുന്ന പല കാര്യങ്ങളും എനിക്ക് വലിയ കാര്യങ്ങളാണ്. ഞാനതിൽ സന്തോഷം കണ്ടെത്തുന്നു. ഒരുപാട് നാള് വിഷമിച്ചിരുന്നതല്ലേ ചേട്ടാ. ഇടയ്ക്കെപ്പഴോ ആ പഴയ എന്നെ എനിക്ക് നഷ്ട്ടപ്പെട്ടിരുന്നു. പക്ഷേ, കളിച്ചുചിരിച്ചു സന്തോഷത്തോടെ നടക്കുന്ന ആ പഴയ എന്നെ എന്റെ അപ്പു വന്നതിൽ പിന്നെ എനിക്ക് തിരിച്ചുകിട്ടി. അവനിലൂടെ സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു കുടുംബത്തെയും എനിക്ക് കിട്ടി. ഇപ്പൊ എന്റെ സന്തോഷം നിങ്ങളോട് കൂടി പങ്കുവെക്കുന്നു. അതിൽ നെഗറ്റീവ് പറയുന്നവർ പറയട്ടെ.
സാരമില്ല. മറ്റുള്ളവരുടെ ജീവിതം കണ്ടിട്ട് നമ്മളും അതേപോലെ തന്നെയാകുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞങ്ങൾ ഞങ്ങളുടെ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. അതിന് മുൻപ് ആശിർവദിക്കുന്നതിനു പകരം ശാപവാക്കുകളും മറ്റുമാണ് ഓരോരുത്തർ പറയുന്നത്. അന്യന്റെ പതനം ആഗ്രഹിക്കുന്നവർക്കൊക്കെ സ്വന്തം കുടുംബത്തിൽ അങ്ങനെയൊന്നും ഉണ്ടാവാതിരിക്കട്ടെ. പിന്നെ ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും അവരുടെ ഇഷ്ട്ടത്തിനനുസരിച്ചു മാറാൻ എനിക്ക് സാധ്യമല്ല. ഇനി അങ്ങോട്ടും ഞാൻ ഞാനായി തന്നെ തുടരും എന്നായിരുന്നു ഇച്ചാപ്പി വ്യക്തമാക്കിയത്.


Click it and Unblock the Notifications











