അത്രയും ആഗ്രഹിച്ച് നേടിയതാണ്! എക്‌സ്പ്രഷനുണ്ടാവും! അതിലിനി ചൊറിയേണ്ട! ഇച്ചാപ്പിക്ക് പിന്തുണ
മഴക്കാലത്തെ ദുരിതത്തെ അതിജീവിക്കാനായി പുതിയ വീട്ടിലേക്ക് മാറിയിരിക്കുകയാണ് ഇച്ചാപ്പിയും കുടുംബവും. അമ്മയ്ക്ക് വയ്യാതെയൊക്കെ വരുമ്പോള്‍ ആശുപത്രിയിലേക്ക് പോവാനൊക്കെയായി നല്ല ബുദ്ധിമുട്ടായിരുന്നു. തര്‍ക്കമായി നില്‍ക്കുന്ന വഴി പ്രശ്‌നം അതുപോലെ തുടരുകയാണ്. അതൊക്കെ പരിഗണിച്ചാണ് ഇച്ചാപ്പിയും അപ്പുവും അച്ഛനും അമ്മയ്ക്കുമായി പുതിയ വീട് സെറ്റാക്കിയത്. ഇപ്പോഴിതാ ആ വീടിന്റെ പാലുകാച്ചല്‍ വിശേഷങ്ങളാണ് പുതിയ വ്‌ളോഗിലൂടെ പങ്കുവെച്ചത്.
അപ്പുവിന്റ അച്ഛനും, അമ്മയും സഹോദരനും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ അവരും കൊണ്ടുവന്നിരുന്നു. ഇവിടെ കുക്കറില്ലെന്ന് മോള്‍ വിളിക്കുമ്പോള്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് കുക്കര്‍ വാങ്ങിയത്. പിന്നെ കൃഷ്ണനും, മയില്‍പ്പീലിയും, മഞ്ചാടിയുമൊക്കെ എന്തായാലും വേണ്ടതാണല്ലോ. കാര്യങ്ങളറിഞ്ഞ് ചെയ്യുന്ന അച്ഛനും അമ്മയുമാണ് അപ്പുവിന്റേത്.

നിരവധി പേരായിരുന്നു കമന്റുകളിലൂടെയായി ഇച്ചാപ്പിയോടുള്ള സ്‌നേഹം അറിയിച്ചത്. രണ്ട് കുടുംബത്തെയും ചേര്‍ത്തുപിടിച്ച് ഇങ്ങനെ ഹാപ്പിയായി മുന്നോട്ട് പോവാന്‍ കഴിയട്ടെ. എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാവട്ടെ.
ചാനൽ എന്നല്ല ഏതൊരു കാര്യത്തിനിറങ്ങിയാലും അതിൽ ഇച്ചാപ്പി ഇടുന്ന എഫോർട്ടിനൊപ്പം ദൈവവും കൂടെ നിൽക്കുന്നു. അതാണ് സത്യം പിന്നെയിപ്പോ ഒട്ടും പിറകിലേക്കല്ലാതെ മോൾടെ ഒപ്പം നിൽക്കുന്ന ഭർത്താവും വീട്ടുകാരും. എല്ലാ പ്രയത്നങ്ങൾക്കും ദൈവം തമ്പുരാൻ പ്രതിഫലം നൽകുന്നു. ഒപ്പം കട്ട സപ്പോർട്ടുമായി വീഡിയോ കാണുന്ന ഞങ്ങളും. ഇനിയും എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകുമാറാകട്ടെ. പാവം പിടിച്ചൊരു അച്ഛനും അമ്മയും. എപ്പോഴും കൃഷ്ണനെ വിളിക്കുന്ന അമ്മയ്ക്ക് ഭഗവാൻ തന്ന ഗിഫ്റ്റ് ആണ് ഈ മോളു. ഇച്ചാപി ഹാപ്പിയാണ് ഇത് കാണുന്ന ഞങ്ങളും അതിലേറെ ഹാപ്പി. ഇതുപോലെ എന്നും സന്തോഷം നിറഞ്ഞതാവട്ടെ നിങ്ങളുടെ ജീവിതം.
നിങ്ങൾ ഭാഗ്യം ചെയ്തവരാ നല്ല അമ്മമാരും അച്ഛന്മാരും ഉണ്ടല്ലോ. ഇതിൽ കൂടുതൽ എന്തുവേണം. ഒരുപാട് ഇഷ്ടമാണ് എല്ലാവരെയും. കളങ്കമില്ലാത്ത സ്നേഹം അതിലും വലുതായി ഒന്നും ഇല്ല . മോളെ, മോനെ സന്തോഷം കൊണ്ട് എനിക്കും കണ്ണ് നിറഞ്ഞുപോയി,നല്ല മക്കളും നല്ല മാതാപിതകളും ദൈവത്തിന്റെ അനുഗ്രഹമാണ് ,മോള് കുഞ്ഞായിരുന്നപ്പോൾ കഷ്ടപ്പെട്ടിരുന്ന സമയത്ത് വിചാരിച്ചിരുന്നുവോ ഇങ്ങനെയൊക്കെ ജീവിതത്തിൽ ആകാൻ പറ്റുമെന്ന് പുതിയ വീട്ടിൽ സന്തോഷത്തോടെ അടിച്ചുപൊളിച്ചു താമസിക്കുക തുടങ്ങി നിരവധി പേരായിരുന്നു ഇവർക്ക് ആശംസകൾ നേർന്നത്.
ഇച്ചാപ്പിയെ വിമര്‍ശിച്ചുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ടായിരുന്നു. ഇതിലിത്ര എക്‌സ്പ്രഷന്‍ ഇടാനെന്തിരിക്കുന്നു എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അത്രയും ആഗ്രഹിച്ച് നേടിയ കാര്യമാണ്. ആ സന്തോഷമാണ് ഇച്ചാപ്പി കാണിച്ചത്. തുടക്കം മുതലേ ഇങ്ങനെയാണ്. അവരുടെ വ്‌ളോഗ് കാണുന്നവര്‍ക്കറിയാം. നിരവധി പേരായിരുന്നു ഇച്ചാപ്പിയെ പിന്തുണച്ചെത്തിയത്.


Click it and Unblock the Notifications