ഉച്ചയ്ക്കാണ് എഴുന്നേറ്റത്! മരുമോള്‍ക്കായി ഒന്നും മാറ്റിവെക്കില്ലെന്ന് അമ്മ! പുതുജീവിതത്തെക്കുറിച്ച് ഇച്ചാപ്പി

വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ വ്‌ളോഗിലൂടെയായി പങ്കുവെച്ചിരിക്കുകയാണ് ഇച്ചാപ്പി. കല്യാണം കഴിഞ്ഞിട്ട് കുറച്ച് ദിവസമായി. വ്‌ളോഗൊന്നും എടുക്കാന്‍ പറ്റിയിരുന്നില്ല ഞങ്ങള്‍ക്ക്. പുതിയൊരു ജീവിതം തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. സത്യം പറഞ്ഞാല്‍ എനിക്ക് വേറൊരു വീട്ടില്‍ നില്‍ക്കുന്നത് പോലെ തോന്നുന്നില്ല. സ്വന്തം വീട്ടിലെ പോലെയാണ് തോന്നുന്നത്. വേറെ വീട്ടിലേക്ക് പോവുകയാണല്ലോ, അവിടെ എങ്ങനെയായിരിക്കും, എന്തൊക്കെ ചെയ്യണം അങ്ങനെയൊരു ചിന്തയുമില്ലായിരുന്നു എനിക്ക്. ഇവിടെ ഞാന്‍ ഇങ്ങനെ ഓടിച്ചാടി നടക്കുകയാണ്. അതിനേക്കാളേറെ ഹാപ്പിയാണ്. ഈ ടെറസിന്റെ ഇവിടെ നല്ല കാറ്റാണ്. ഇവിടെ വന്നിരിക്കാന്‍ എനിക്കിഷ്ടമാണ്. ഞാന്‍ രാവിലെ താഴേക്ക് ചെല്ലുമ്പോള്‍ ചാച്ചനും അമ്മയും ഒന്നിച്ച് എന്തേലും കുക്ക് ചെയ്യുന്നുണ്ടാവും. ഞാന്‍ ജസ്റ്റ് ചായ ഇടും. കാര്യമായി എനിക്കൊന്നും ചെയ്യാനില്ല ഇവിടെ.

ഞാന്‍ വ്‌ളോഗ് എടുക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ അമ്മ ആവേശത്തിലായിരുന്നു. കുറേനേരമായി ഞങ്ങളെ നോക്കിനില്‍ക്കുന്നുണ്ടാവും. എനിക്ക് പ്രത്യേകിച്ച് ഇവിടെ പണിയൊന്നുമില്ല, മരുമോള്‍ വന്നിട്ട് ചെയ്‌തോട്ടെ എന്ന് പറഞ്ഞ് ഒന്നും മാറ്റി വെക്കുന്നില്ല. ഞാന്‍ ചെയ്യുന്ന പണികളെല്ലാം ഞാന്‍ തന്നെ ചെയ്യും. എന്റെ കുഞ്ഞ് ഇതുപോലെ ഇങ്ങ് വന്നാല്‍ മതിയെന്നായിരുന്നു ഇച്ചാപ്പിയോട് അമ്മ പറഞ്ഞത്. മരുമോള്‍ എന്നൊന്നും ഇല്ല എനിക്ക്. എപ്പോഴും എനിക്ക് പോസിറ്റീവാണ്. ഞങ്ങളുടെ ശ്രീലക്ഷ്മി തന്നെയാണ് ഇത്. എന്നും അങ്ങനെ തന്നെയായിരിക്കും എന്നും അമ്മ മക്കളോട് പറഞ്ഞിരുന്നു.

Ichappee The World shared a new video
Photo Credit: Ichappee The World/ Facebook

കല്യാണത്തിന് മാസങ്ങള്‍ക്ക് മുന്നേ എല്ലാവരും നല്ല ഓട്ടത്തിലായിരുന്നു. വീട്ടില്‍ വെച്ച് തന്നെയാണ് എല്ലാം ചെയ്തത്. കാര്യമായ പരിപാടിയൊന്നും ഇല്ല ഇവിടെ എന്നായിരുന്നു അമ്മ പറഞ്ഞത്. ഞാന്‍ ഇവിടെ വന്നപ്പോള്‍ ലൈറ്റ്, പാട്ട്, ബിരിയാണി അങ്ങനെ എല്ലാം കണ്ട് ഞെട്ടിപ്പോയിരുന്നു. കല്യാണം കഴിഞ്ഞ് എല്ലാവരും ക്ഷീണത്തിലായിരുന്നു. ഇപ്പോഴാണ് എല്ലാവരും ഒന്ന് സെറ്റായി വരുന്നത്. എപ്പോഴും ഇച്ചാപ്പി മോളെ എന്നാണ് അമ്മ വിളിക്കുന്നത്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ഞാന്‍ ഇവിടെയൊരു കറുത്ത കപ്പ് കണ്ടിരുന്നു. അതെനിക്ക് ഇഷ്ടമായി, ഇനി ഞാന്‍ ഈ കപ്പിലേ ചായ കുടിക്കുള്ളൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു. മോളുടെ ഇഷ്ടങ്ങളൊക്കെ ഞാന്‍ നേരത്തെ അറിഞ്ഞ് വെച്ചിട്ടുണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്. കയറിച്ചെല്ലുന്ന വീട്ടിലെ കാര്യങ്ങളുമായി പെണ്ണ് പൊരുത്തപ്പെടണം എന്നൊക്കെയല്ലേ പറയുന്നത്, ഇവിടെ അങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല. എന്റെ ഇഷ്ടം പോലെയാണ് കാര്യങ്ങളെല്ലാം.

കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് 12 മണിക്കാണ് എഴുന്നേറ്റ് വന്നത്. അമ്മയും അച്ഛനുമെല്ലാം റെസ്റ്റ് എടുത്തോളാന്‍ പറഞ്ഞിരുന്നു. തലേദിവസം ആകെ അരമണിക്കൂറാണ് ഉറങ്ങിയത്. ലേറ്റായിട്ട് എഴുന്നേറ്റാല്‍ മതിയെന്ന് പറഞ്ഞിരുന്നു അമ്മ. സമാധാനത്തോടെ കിടന്നുറങ്ങി. എഴുന്നേറ്റ് വന്നപ്പോള്‍ ഫുഡെല്ലാം റെഡിയായിരുന്നു. ഇവിടെ എവിടെ നോക്കിയാലും കൃഷ്ണനെ കാണാന്‍ പറ്റും. അമ്മ കൃഷ്ണഭക്തയാണ്. മെയ്ല്‍ വോയ്‌സിലും, ഫീമെയ്ല്‍ വോയ്‌സിലും പാട്ട് പാടും അമ്മ. ഇടയ്ക്ക് എന്നെ വിളിച്ച് ആണിന്റെ ശബ്ദത്തില്‍ സംസാരിച്ചിട്ടുണ്ട്. പപ്പേ, അമ്മ എവിടെ എന്ന് ചോദിക്കുമ്പോള്‍ ചിരിക്കും. അങ്ങനെയാണ് എനിക്ക് മനസിലായത്. അമ്മ നന്നായിട്ട് തബല വായിക്കും. ഇവിടെ എല്ലാവരും പാട്ടുകാരാണ്. ഒരു കലാകുടുംബത്തിലേക്കാണ് ഞാന്‍ എത്തിയിട്ടുള്ളത് എന്നും ഇച്ചാപ്പി പറഞ്ഞിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X