അമ്മയുടെ അംഗങ്ങള്‍ സീരിയലില്‍ അഭിനയിച്ചാല്‍ അവരെ വിലക്കും: ലിബര്‍ട്ടി ബഷീര്‍
സിനിമകളില്‍ അവസരം ലഭിക്കാത്ത സംഘടനയിലെ 480 ഓളം വരുന്ന അഗങ്ങള്‍ക്ക് വരുമാനം മാര്‍ഗ്ഗം ഉണ്ടാക്കി കൊടുക്കാന്‍ ഇക്കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ താര സംഘടനയായ അമ്മ ഒരു തീരുമാനമെടുത്തിരുന്നു. അത്തരക്കാര്‍ക്ക് സീരിയലില്‍ അവസരം നല്‍കുക.
അമ്മയിലെ അംഗങ്ങളില്‍ അറുപതോളം പേരെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി ഭൂരി പക്ഷവും ജോലിയില്ലാതെ കഴിയുകയാണ്. അവരെ മുന്നില്‍ കണ്ടാണ് അമ്മ സീരിയല്‍ നിര്‍മാണ രംഗത്തേക്കിറങ്ങി, അവര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചത്.

ചാനലുകാരും അമ്മയ്ക്ക് അനുകൂലമായി നിലപാടെടുത്തതോടെ അത് യാഥാര്‍ത്ഥ്യമാവുമെന്നും പ്രതീക്ഷിച്ചു. അപ്പോഴേക്കും വന്നു വിലക്കുകളും സമരവുമായിയി ചില സംഘാടകര്‍.
അമ്മയിലെ അംഗങ്ങള്‍ സീരിയലില്‍ അഭിനയിച്ചാല്‍ അവരെ വിലക്കുമെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. ഏതായാലും അമ്മയിലെ സാധാരണ അംഗങ്ങളുടെ വയറ്റത്തിടിക്കാനേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ


Click it and Unblock the Notifications