'കുടുംബവിളക്ക്' സിനിമയായാൽ ഈ താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളാകണം, സുമിത്രയായി ലെന വരണം!
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയിലൊന്നാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്‍ത്രീയുടെ സംഭവബഹുലമായ കഥയാണ് പരമ്പരയിൽ പറയുന്നത്. ഭർത്താവ് ഉപേക്ഷിച്ച സുമിത്ര ജീവിതത്തിൽ തളരാതെ മുന്നോട്ട് കുതിക്കുകയായിരുന്നു. കൂടാതെ പലതരം പ്രശ്‌നങ്ങൾ വരുമ്പോഴെല്ലാം സുമിത്ര കൂടുതൽ കൂടുതൽ കരുത്തുനേടുന്നു. അതുകൊണ്ടുതന്നെയാണ് കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയത്. സുമിത്രയെ ഉപേക്ഷിക്കുന്ന സിദ്ധാർത്ഥ് മറ്റൊരു വിവാഹം കഴിക്കുന്നുണ്ട്. വേദിക എന്ന പ്രശ്‌നക്കാരിയായ ഒരു സ്‍ത്രീയെയാണ് സിദ്ധാർത്ഥ് വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ സിദ്ധാർത്ഥിന്റെ ജീവിതം ദുസ്സഹമായി മാറുന്നുണ്ട്.
എന്നാൽ ബിസിനസും മറ്റുമായി സുമിത്ര ഉഷാറാവുകയായിരുന്നു. കൂടാതെ സിദ്ധാർത്ഥ്' 'വേദികയെ സുമിത്രയുമായി വിലയിരുത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെ വേദികയും സുമിത്രയും തമ്മിലൊരു ശത്രുത ഉടലെടുക്കുന്നു. പ്രധാനമായും വേദികയ്ക്കാണ് സുമിത്രയോട് പ്രശ്‌നങ്ങളുള്ളത്. ആ പ്രശ്‌നങ്ങളാണ് പരമ്പരയിലെ പ്രധാന സംഗതിയും. സുമിത്രയുടെ ആധാരം വേദിക തട്ടിയെടുത്ത് പണയം വെച്ചതും തുടർന്ന് വേദിക അറസ്റ്റിലായതും. വീടിന്റെ ആധാരം തിരികെ എടുക്കാൻ സുമിത്ര നടത്തുന്ന ശ്രമങ്ങളിലൂടെയുമെല്ലാമാണ് ഇപ്പോൾ സീരിയൽ സഞ്ചരിക്കുന്നത്. ജനപ്രീതി നേടിയ പരമ്പര സിനിമയായിരുന്നെങ്കിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ട താരങ്ങളെ കുറിച്ചുള്ള ആരാധകരുടെ ചർച്ചയാണ് ഇപ്പോൾ വൈറലാകുന്നത്.

മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെന്ന കേന്ദ്ര കഥാപാത്രമായി ലെന വരണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സിനിമയിലെന്ന പോലെ സീരിയലിലും സജീവമായിരുന്ന നടിയാണ് ലെന. തന്മാത്ര പോലുള്ള സിനിമകളിൽ വരെ അഭിനയിച്ച് പ്രശംസ നേടിയട്ടുള്ള മീരയ്ക്ക് ആരാധകരുണ്ടായത് കുടുംബവിളക്കിന്റെ ഭാഗമായ ശേഷമാണ്. ലെന സീരിയൽ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത് ഓമന തിങ്കൾ പക്ഷി എന്ന സീരിയലിലൂടെയാണ്.

പത്മരാജന്റെ അപരനിലൂടെയാണ് ജയറാം സിനിമാ ജീവിതം ആരംഭിച്ചത്. കുടുംബപ്രേക്ഷകരുടെ പ്രിയ നായകൻ ഇമേജാണ് അന്നും ഇന്നും ജയറാമിനുള്ളത്. അതിനാൽ തന്നെ കുടുംബവിളക്ക് സിനിമയായാൽ നായകനാകാൻ എന്തുകൊണ്ടും നായകനായ സിദ്ധാർഥാകേണ്ടത് ജയറാമാണ് എന്നാണ് സീരിയൽ ആരാധകർ പറയുന്നത്. കെ.കെ മേനോൻ ആണ് ഇപ്പോൾ സീരിയലിൽ സുമിത്രയുടെ മുൻ ഭർത്താവായ സിദ്ധാർഥായി അഭിനയിക്കുന്നത്.
Recommended Video

എല്ലാത്തരം കഥാപാത്രങ്ങളും ഇണങ്ങുന്ന നടിയാണ് പ്രിയാമണിയെന്നും അതിനാൽ പ്രിയാമണി വേദികയാകണമെന്നാണ് സോഷ്യൽമീഡിയ അഭിപ്രായപ്പെടുന്നത്. സീരിയലിൽ ശരണ്യ ആനന്ദാണ് വേദികയായി അഭിനയിക്കുന്നത്. പ്രിയാമണിയുടെ മുൻകാല പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ വേദിക പ്രിയാമണിക്ക് ചേരുന്ന കഥാപാത്രമാണെന്നും സോഷ്യൽമീഡിയയും ആരാധകരും പറയുന്നു.


Click it and Unblock the Notifications