»   » എന്തിനും തയ്യാറായി ചിലരുണ്ടാവുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം ഉണ്ടാവില്ല, ദുരനുഭവത്തെ കുറിച്ച് മൃദുല

എന്തിനും തയ്യാറായി ചിലരുണ്ടാവുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം ഉണ്ടാവില്ല, ദുരനുഭവത്തെ കുറിച്ച് മൃദുല

Written By:
Subscribe to Filmibeat Malayalam
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തത് കൊണ്ടാണ് സിനിമയില്‍‌ അവസരം ലഭിക്കാത്തതെന്ന് സീരിയല്‍ നടി

മഴവില്‍ മനോരമയിലെ കൃഷ്ണ തുളസി എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്. സീരിയലില്‍ വിജയകരമായി നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് സിനിമയിലേക്ക് കടക്കുന്നില്ല എന്ന ചോദ്യത്തോട് മൃദുല പ്രതികരിച്ചു. സിനിമയില്‍ നേരിട്ട മോശം അനുഭവമാണത്രെ കാരണം.

അയാള്‍ എനിക്ക് മോശമായ സന്ദേശമയയ്ക്കുന്നു, സഹായിക്കണം; പരസ്യമായി പ്രതികരിച്ച് ശാലു കുര്യനും

സിനിമയില്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ട് എന്നും എന്നാല്‍ അതെല്ലാം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുന്നവര്‍ക്ക് മാത്രമാണെന്നും മൃദുല പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൃദുല. നടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം.

കൂടെ വന്നത് മകനാണോ, ഭര്‍ത്താവിനെ നോക്കി ചോദിച്ച ആ ചോദ്യം സഹിച്ചില്ല, ദേവി പിന്നെ കാട്ടിക്കൂട്ടിയത്

നിരസിക്കാന്‍ കാരണം

സിലിമയില്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ അതില്‍ പലതും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രമാണ്. അത്തരം അവസരങ്ങള്‍ എനിക്ക് വേണ്ട.. അതുകൊണ്ടാണ് നിരസിച്ചത്- മൃദുല വ്യക്തമാക്കി.

എന്തിനും തയ്യാറായി ചിലര്‍

കൂടാതെ എന്തിനും തയ്യാറായി ചിലര്‍ പുതിയ തലമുറയിലുണ്ട്. അത്തരം രീതികളോട് എനിക്ക് താത്പര്യമില്ല. എന്റെ ഭാഗം മികച്ചതാക്കണം എന്ന് ചിന്തിയ്ക്കുന്ന കഴിവുള്ളവരും ധാരളമുണ്ട്. എന്നാല്‍ എന്തിനും തയ്യാറായി ചിലര്‍ വരുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നു- മൃദുല പറയുന്നു.

സിനിമില്‍ മൃദുല


ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് മൃദുല കരിയര്‍ ആരംഭിച്ചത്. ജെനിഫര്‍ കറുപ്പയ എന്ന തമിഴ് ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തി. മലയാളത്തില്‍ സെലിബ്രേഷന്‍ എന്ന ചിത്രത്തിലും മൃദുല സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സിനിമാ ബന്ധം

മൃദുലയുടെ മുത്തശ്ശന്‍ പഴയ ചിത്രസംയോജകനാണ്. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്തക്കുട്ടന്‍ മൃദുലയുടെ അച്ഛന്റെ അമ്മാവനാണ്. സിനിമാ ബന്ധം മൃദുലയുടെ രക്തത്തിലുണ്ട് എന്ന് സാരം.

ടെലിവിഷനിലേക്ക്

കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡാന്‍സ് പാര്‍ട്ടി എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു മൃദുല. തുടര്‍ന്ന് ഏഷ്യനെറ്റിലെ കല്യാണ സൗഗന്ധികം എന്ന സീരിയലില്‍ സഹതാര വേഷത്തിലെത്തി.

ശ്രദ്ധിക്കപ്പെട്ടത്

മഴവില്‍ മനോരമയിലെ കൃഷ്ണ തുളസിയാണ് മൃദുലയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. സീരിയലില്‍ കേന്ദ്ര കഥാപാത്രമായ കൃഷ്ണയായി എത്തിയതിലൂടെ മൃദുലയുടെ ഭാഗ്യം തെളിയുകയായിരുന്നു.

നര്‍ത്തകി

തിരുവനന്തപുരം സ്വദേശിയായ മൃദുല ഇപ്പോള്‍ സൈക്കോളജി പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. അഭിനേത്രി എന്നതിനപ്പുറം നര്‍ത്തകി കൂടെയാണ് മൃദുല

English summary
If you are ready to do adjustment opportunities are there in cinema says Mridula Vijay

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam