ക്വാറന്റൈൻ ദിനങ്ങൾക്ക് നന്ദി പറഞ്ഞ് അലസാൻഡ്ര, അമ്പരന്ന് പ്രേക്ഷകർ, വീഡിയോ വൈറൽ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അലസാൻഡ്രയെ മലയാളി പ്രേക്ഷകർ കാണുന്നത്. പ്രമുഖ ബിഗ് സ്ക്രീൻ മിനിസ്ക്രീൻ താരങ്ങൾക്കൊപ്പമാണ് അലസാൻഡ്ര ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. എന്നാൽ ഷോ ആരംഭിച്ച് വളരെ കുറിച്ച് ദിവസങ്ങൾ കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം അവസാനം വരെ വീട്ടിൽ നിൽക്കാൻ സാൻഡ്രയ്ക്ക് കഴിഞ്ഞിരുന്നു. ബിഗ് ബോസ് ഷോയിലൂടെ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച താരം ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് വച്ച് പുലർത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും മറ്റും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ബിഗ് ബോസ് ഷോയ്ക്ക് ശേഷം അധികം പുറം ലോകം കാണാൻ ഇവർക്ക് അവസരം ലഭിച്ചിരുന്നില്ല.ബിബി ഹൗസിൽ നിന്ന് നേരെ ക്വാറന്റൈനിലേയ്ക്കാണ് ഇവർ പോയത്. ഇതിന് പിന്നാലെ ലോക്ക് ഡൗൺ കൂടി വന്നതോടെ വീണ്ടും ബിഗ് ബോസിന് സമാനമായ അവസ്ഥയിലേയ്ക്ക് പോകുകയായിരുന്നു. അതിനാൽ തന്നെ ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം എല്ലവരേയും പോയി കാണണമെന്ന് സാൻഡ്ര പറഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ ചോദ്യേത്തര സെഷനിൽ ബിഗ് ബോസ് താരം പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.ലോക്ക് ഡൗൺ ഇളവ് ലഭിച്ചപ്പോൾ രഘുവും സാൻഡ്രയും തമ്മിൽ കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
കൂടാതെ ബിഗ് ബോസ് ഹൗസിനെ കുറിച്ചും സൗഹൃദത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും താരം പങ്കുവെച്ചിരുന്നു. വിവാഹത്തെ പറ്റി സാൻഡ്ര പറഞ്ഞത് ഇങ്ങനെയാണ്. പ്രണയ വിവാഹമാണ് തനിയ്ക്ക് ഇഷ്ടമെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ വീട്ടുകാരുടെ സമ്മതപ്രകാരം മാത്രമേ വിവാഹത്തിലേക്ക് കടക്കുകയുള്ളു. അവരുടെ സമ്മതമില്ലാതെ താൻ വിവാഹം ചെയ്യില്ലെന്നും ബിഗ് ബോസ് താരം പറഞ്ഞു. കൂടാതെ തനിയ്ക്ക് റിലേഷൻ ഉണ്ടായാൽ ആദ്യം പറയുക അവരോടായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.നല്ലൊരു മനുഷ്യനും,നന്നായി സ്‌നേഹിക്കാന്‍ അറിയുന്ന ആളായിരിക്കണമെന്നും, പരസ്പരം ബഹുമാനിക്കുന്ന ആളായിരിക്കണമെന്നും സാൻഡ്ര പറയുന്നു.


Click it and Unblock the Notifications