»   » മലയാളി പ്രേക്ഷകര്‍ക്ക് വിജയ് നല്‍കുന്ന ഓണ സമ്മാനം

മലയാളി പ്രേക്ഷകര്‍ക്ക് വിജയ് നല്‍കുന്ന ഓണ സമ്മാനം

Posted By:
Subscribe to Filmibeat Malayalam

ഇളയദളപതി വിജയ് യ്ക്ക് തമിഴകത്തെ എന്നപോലെ മരിക്കാന്‍ തയ്യാറായ ആരാധകര്‍ കേരളത്തിലുമുണ്ട്. വിജയ് യുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് കേരളത്തില്‍ ലഭിയ്ക്കാറുള്ളത്. കേരളത്തിലെ വിജയ് ആരാധകര്‍ക്കായി നടന്റെ ഓണ സമ്മാനം ഇതാ വരുന്നു.

ഏറെ പ്രത്യേകതകളോടെയും പ്രതീക്ഷകളോടെയും ഒരുങ്ങുന്ന വിജയ് യുടെ പുലിയ്ക്ക് ഇതിനോടും ആവശ്യത്തിന് പബ്ലിസ്റ്റി കിട്ടിക്കഴിഞ്ഞു. ആഗസ്റ്റ് 2 ന് ചെന്നൈയില്‍ വച്ച് വളരെ ഗ്രാന്റായിട്ടാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.

puli-audio-launch

സണ്‍ ടിവിയില്‍ ഓഡിയോ ലോഞ്ച് സംപ്രേക്ഷണം ചെയ്തപ്പോഴും നല്ല റീച്ചുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ കേരളത്തിലെ ആരാധകര്‍ക്ക് വേണ്ടി പുലിയുടെ ഓഡിയോ ലോഞ്ച് വീണ്ടും സംപ്രേക്ഷണം ചെയ്യുന്നു.

ഉത്രാട ദിനത്തിന് (ആഗസ്റ്റ് 27) മലയാളി പ്രേക്ഷകര്‍ക്കുള്ള വിജയ് യുടെ ഓണ സമ്മാനമായി സൂര്യ ടിവിയിലാണ് പുലിയുടെ ഓഡിയോ ലോഞ്ച് വീണ്ടും സംപ്രേക്ഷണം ചെയ്യുന്നത്.

English summary
The ‘Puli’ audio release function will be telecast on the Malayalam channel of the same satellite channel group tomorrow on account of Onam festival holiday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam