For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: rajini chandy

  കേരളത്തിലുളളവര്‍ക്ക് മാത്രമാണ് ഇത് വാര്‍ത്ത, പുറത്തുളളവര്‍ക്ക് ന്യൂസല്ല, ഫോട്ടോഷൂട്ടിനെ കുറിച്ച് രാജിനി ചാണ്ടി

  |

  നടി രാജിനി ചാണ്ടി നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആരാധകരെയും പ്രേക്ഷകരെയുമെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി എത്തിയത്. ഒരു മുത്തശ്ശിഗദ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് രാജിനി ചാണ്ടി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മുത്തശ്ശിയായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്.

  പിന്നീട് ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെയാണ് നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ബിഗ് ബോസില്‍ വളരെ പെട്ടെന്ന് പുറത്തായെങ്കിലും കുറച്ചുദിവസത്തെ നടിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് താരം ആക്ടീവായത്. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം രാജിനി ചാണ്ടി എത്തിയിരുന്നു.

  അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പാണ് പുതിയ ഫോട്ടോഷൂട്ടുമായി രാജിനി ചാണ്ടി എത്തിയത്. പിന്നാലെ നടിയുടെ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഈ പ്രായത്തിലും ഇങ്ങനെയെല്ലാം നടക്കണോ, അടങ്ങി ഒതുങ്ങി ഇരുന്നുകൂടെ തുടങ്ങിയ കമന്റുകളായിരുന്നു നടിയുടെ പോസ്റ്റിന് താഴെ വന്നത്.

  വിമര്‍ശനങ്ങള്‍ കൂടിയപ്പോള്‍ എല്ലാവര്‍ക്കും വായടപ്പിക്കുന്ന മറുപടിയുമായി രാജിനി ചാണ്ടി എത്തിയിരുന്നു. നിങ്ങളൊക്കെ ജനിക്കുന്നതിന് മുന്നേ എനിക്ക് ഇഷ്ടമുളളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടുപോകുന്ന ഒരാളാണ്. ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, ഇപ്പോള്‍ പറയാന്‍ അവസരം ഉണ്ടായത് കൊണ്ടുപറയുന്നു എന്നായിരുന്നു വിമര്‍ശകര്‍ക്ക് രാജിനി ചാണ്ടി നല്‍കിയ മറുപടി.

  പിന്നാലെ ഇതേകുറിച്ച് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രാജിനി ചാണ്ടി വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസിലെ സഹതാരം അലക്‌സാന്‍ഡ്രയോടാണ് ഇക്കാര്യങ്ങള്‍ ഒരു യൂടൂബ് വീഡിയോയില്‍ നടി പറയുന്നത്. വിദേശ രാജ്യങ്ങളിലും നമ്മുടെ കേരളമല്ലാത്ത മറ്റു സ്‌റ്റേറ്റുകളിലുമൊക്കെ ഈ പ്രായത്തിലുളളവരെല്ലാം ഈ വേഷങ്ങളൊക്കെ ഇട്ടുകൊണ്ട് നടക്കുന്നുണ്ട്. അപ്പോ ഇത് വലിയ ന്യൂസല്ല പുറത്തുളളവര്‍ക്ക്. ഒട്ടും ന്യൂസല്ല.

  കേരളത്തിലുളളവര്‍ക്ക് മാത്രമാണ് ഇതൊരു വാര്‍ത്ത. കേരളത്തിന് പുറത്തുളളവര്‍ക്ക് ആര്‍ക്കും ഇതൊരു ന്യൂസല്ല. എന്നിട്ട് പോലും ബിബിസിയില്‍ നിന്ന് എന്നെ ഇന്റര്‍വ്യൂ ചെയ്തു. കാരണം എന്താണെന്ന് വെച്ചാല്‍ അവര്‍ക്ക് എന്റെ ഫോട്ടോസിന്റെ അടിയില്‍ എഴുതിയതൊക്കെ കണ്ട് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത്രയും വിദ്യാഭ്യാസമുളള സാക്ഷരതയില്‍ മുന്നിലുളള സംസ്ഥാനമായ കേരളത്തില്‍ നിന്നുളള ആള്‍ക്കാരാണ് ഇങ്ങനെ എഴുതതെന്ന് കണ്ട് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.

  അവര് ഒരു മണിക്കൂറോളം ആണ് എന്നെ ഇന്റര്‍വ്യൂ ചെയ്തത്. ഞാന്‍ എനിക്ക് വന്ന കമന്റ്‌സ് ഒകെ എടുത്ത് അവര്‍ക്ക് വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു. എന്നിട്ട് അവിടെ മലയാളികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് ട്രാന്‍സ് ളേറ്റ് ചെയ്ത് കേള്‍ക്ക് എന്ന് പറഞ്ഞു. ഒരു ലേഡീ ആയിരുന്നു എന്നെ അഭിമുഖം ചെയ്തത്.

  കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

  അവര് പറയുവാണ് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല മാഡം. ഇങ്ങനെയാണോ ആള്‍ക്കാര് അവിടെ ഇതിനെ കാണുന്നത് എന്ന്. അപ്പോ നമ്മള് നമ്മളുടെ തന്നെ ഗ്രേഡും സ്റ്റാന്‍ഡേര്‍ഡുമെല്ലാം കുറയ്ക്കുകയല്ലേ. ഒരു ഫേസ്ബുക്കാകട്ടെ ട്വിറ്റര്‍ ആകട്ടെ, ഇന്‍സ്റ്റഗ്രാം ആകട്ടെ ഇപ്പോ ലോകം മൊത്തം ലഭ്യമാണ് എല്ലാം. വീഡിയോയില്‍ രാജിനി ചാണ്ടി പറഞ്ഞു

  ഞാനും മമ്മൂട്ടിയും ഒരേ പ്രായമാ , രജനി ചാണ്ടി പറയുന്നു | FilmiBeat Malayalam

  ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  In A Candid Talk With Alasandra Johnson Bigg Boss Fame Rajini Chandy Revealed Why BBC Took Her Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X