ചക്കപ്പഴത്തിലേക്ക് ഇനി വരാന്‍ പറ്റില്ല, ആരാധകന്‌റെ ചോദ്യത്തിന് അര്‍ജുന്‌റെ മറുപടി

By Midhun Raj

ചക്കപ്പഴം പരമ്പരയിലെ ശിവനായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അര്‍ജുന്‍ സോമശേഖര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയിലെ നടന്‌റെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും ഫ്‌ളവേഴ്‌സില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന പരമ്പരയാണ് ചക്കപ്പഴം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അര്‍ജുന്‍ പരമ്പരയില്‍ നിന്നും അപ്രതീക്ഷിതമായി പിന്മാറിയത്. നൃത്ത വിദ്യാലയം ഭാര്യയ്ക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ കഴിയുന്നില്ലെന്നും താനും കൂടി അവള്‍ക്കൊപ്പം വേണമെന്നുമായിരുന്നു ഇതിന് മറുപടിയായി അര്‍ജുന്‍ പറഞ്ഞത്.

arjun-somashekhar

അര്‍ജുന് പുറമെ ഭാര്യ സൗഭാഗ്യ വെങ്കിടേഷും എല്ലാവരുടെയും പ്രിയങ്കരിയാണ്. ടിക്ക് ടോക്ക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് താരപുത്രി ശ്രദ്ധേയയായത്. ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ചാനല്‍ പരിപാടികളിലെല്ലാം സൗഭാഗ്യയും അര്‍ജുനും ഒരുമിച്ച് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള ഇരുവരും തങ്ങളുടെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സൗഭാഗ്യയ്‌ക്കൊപ്പം മുന്‍പ് നിരവധി വേദികളില്‍ അര്‍ജുനും ഒരുമിച്ച് നൃത്തം ചെയ്തിട്ടുണ്ട്.

നടി ഭാനുശ്രീ മേഹ്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍, കാണാം

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയിലാണ് ചക്കപ്പഴത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് അര്‍ജുന്‍ മറുപടി നല്‍കിയത്. ചക്കപ്പഴത്തിലേക്ക് ഇനി വരാന്‍ പറ്റില്ല, അവിടെ പുതിയ ശിവന്‍ വന്നു എന്നാണ് അര്‍ജുന്‍ മറുപടി നല്‍കിയത്. ചക്കപ്പഴം മിസ് ചെയ്യുന്നില്ലെന്നും അവിടെ ഉണ്ടായിരുന്ന ദിവസങ്ങള്‍ അടിച്ചുപൊളിച്ചാണ് വന്നതെന്നും അര്‍ജുന്‍ പറഞ്ഞു. അര്‍ജുനെ മിസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ് ചക്കപ്പഴം താരം ശ്രുതി രജനീകാന്തും ചോദ്യോത്തര വേളയില്‍ എത്തിയിരുന്നു. ചക്കപ്പഴത്തില്‍ അര്‍ജുന്‍ അവതരിപ്പിച്ച ശിവന്‌റെ ഭാര്യയാണ് പൈങ്കിളി. അശ്വതി ശ്രീകാന്ത്, എസ് പി ശ്രീകുമാര്‍, സബീറ്റ ജോര്‍ജ്ജ് ഉള്‍പ്പെടെയുളള താരങ്ങളാണ് ചക്കപ്പഴത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Read more about: arjun sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X