രോഹിത്തിനെ ഉപദേശിച്ച് അച്ചാച്ചൻ, സുമിത്രയുമായുള്ള വിവാഹത്തിന് സാറിന് സമ്മതമില്ലെന്നാണോ പറഞ്ഞത്

മിനിസ്‌ക്രീനിൽ ഏറ്റവും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥ പറയുന്ന പരമ്പരക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആകാംഷഭരിതമായ സംഭവങ്ങളാണ് ശ്രീനിലയം വീട്ടിൽ നടക്കുന്നത്. സുമിത്രയെ രോഹിത്തുമായി വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്ന കുറച്ച് പേർ. രോഹിത്ത് സുമിത്രയെ പഠനകാലം തൊട്ടെ പ്രണയിച്ചു എന്ന് അറിഞ്ഞത് മുതൽ സുമിത്രയെ രോഹിത്തുമായി അടുപ്പിക്കാൻ അച്ഛാച്ചൻ ഉൾപ്പെടെ ശ്രമിക്കുന്നതാണ് കഴിഞ്ഞ എപ്പിസോഡുകളിൽ ഉണ്ടായിരുന്നത്.

സുമിത്രയെ ശ്രീനിലയംകാർ വിവാഹത്തിന് നിർബന്ധിക്കുമ്പോൾ രോഹിത്തിനെ നിർബന്ധിക്കുന്നത് മകൾ പൂജയാണ്. അച്ഛൻ ഒരു കല്യാണം കഴിച്ച് എനിക്കൊരു അമ്മയെ തന്നാൽ എന്റെ അമ്മയുടെ ആത്മാവ് അച്ഛന്റെ കഴുത്തിന് പിടിച്ച് കൊല്ലാൻ ഒന്നും വരില്ല എന്ന് പൂജ രോഹിത്തിനോട് പറയുന്നു. അതേസമയം വിവാഹക്കാര്യത്തെ പറ്റി രോഹിത്തിനോട് സംസാരിക്കുകയാണ് സുമിത്ര. വധുവിനെക്കാണാൻ സുമിത്രാസിൽ വരണമെന്ന് പറഞ്ഞിരിക്കുന്നതാണ് അവസാന പ്രൊമോയിൽ കാണിക്കുന്നത്.

sumithra

രോഹിത്ത് വിചാരിച്ചിരിക്കുന്നത് സുമിത്ര തന്നെയാണ് തന്നെ വിവാഹം ചെയ്യാൻ പോകുന്നത് എന്നാണ്. രോഹിത്തിൻ്റെ മകൾ പൂജ തനിക്ക് വരുന്ന അമ്മയെ കാണാൻ കൊതിച്ചിരിക്കുകയാണ് . ഇതിനിടയിൽ അച്ചാച്ചൻ രോഹിത്തിനെ ഫോണിലൂടെ വിളിച്ച് കുറച്ച് ഉപദേശവും നൽകിയിട്ടുണ്ട്. സുമിത്രാസിൽ പോകണമെന്നും വധുവിനെ കണ്ട ശേഷം ഇഷ്ടമുണ്ടെങ്കിൽ മാത്രം വിവാഹവുമായി മുന്നോട്ട് പോകാനാണ് അച്ചാച്ചൻ പറയുന്നത്. പൂജയുടെ പിറന്നാളിന് ഞാൻ ഇറങ്ങി വന്നതിന് പിണക്കമൊന്നും മനസ്സിൽ വെക്കരുതെന്നും രോഹിത്തിനോട് ശിവദാസമേനോൻ പറഞ്ഞു.

ആരൊക്കെ നിർബന്ധിച്ചാലും ഇഷ്ടമുണ്ടെങ്കിൽ മാത്രമേ വിവാഹവുമായി മുന്നോട്ടു പോകാവു എന്ന് അദ്ദേഹം ഊന്നി പറയുന്നുണ്ട്. രോഹിത്തിന് സുമിത്രയോടുള്ള ഇഷ്ടം അറിയാവുന്നതു കൊണ്ടും സുമിത്ര പരിചയപ്പെടുത്തുന്നത് മറ്റൊരാളെ ആണെന്ന് അറിയാവുന്നതുകൊണ്ടും ആയിരിക്കാം അച്ചാച്ചൻ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. എന്തായാലും രോഹിത്തും ആകെ കൺഫ്യൂഷനിലാണ്. സുമിത്രയുമായുള്ള വിവാഹത്തിന് അദ്ദേഹത്തിന് സമ്മതം ഇല്ലാത്തത് കൊണ്ടായിരിക്കുമോ എന്നാണ് രോഹിത്ത് കരുതിയിരിക്കുന്നത്.

എന്തായാലും വരുന്ന എപ്പിസോഡിൽ മാത്രമേ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുള്ളൂ. പ്രേക്ഷകരും ആകാംഷയിലാണ്. രോഹിത്തും സുമിത്രയും ഒന്നിക്കണം എന്ന് തന്നെയാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. എത്രകാലമായി രോഹിത് സുമിത്രയെ സ്‌നേഹിക്കുന്നു. സിദ്ധാർഥിന്റെ ഒപ്പം ജീവിച്ച അത്രയും കാലം അവഗണന മാത്രമാണ് സുമിത്രയ്ക്ക് കിട്ടിയത്. പേരിന് ഒരു ഭാര്യ, ഒരു വേലക്കാരി, അത്ര മാത്രമായിരുന്നു സുമിത്ര.

അതിനിടയിൽ അവിഹിതവും ഭർത്താവും കുട്ടിയും ഉള്ള വേദികയുടെ പുറകേ നടന്ന് അവളുടെ മകനിൽ നിന്നും ഭർത്താവിൽ നിന്നും അകറ്റി. എന്നിട്ട് ഇപ്പോൾ സിദ്ധു നല്ലവൻ. കുറ്റം മുഴുവൻ വേദികയ്ക്ക്. സുമിത്രയ്ക്ക് രോഹിത്തിനെ പോലെ ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ വേറെ കിട്ടില്ല.

ഡിവോർസായ സ്ത്രീകൾക്കും ഒരു ജീവിതം ഉണ്ടാവും എന്നത് ഈ സീരിയലിലൂടെ കാണിക്കാവുന്നതാണ്. അങ്ങനെ ഒരു മെസേജ് സമൂഹത്തിന് കൊടുക്കാം. ഭർത്താവ് മരിച്ച, ഡിവോർസായ ഒരു സ്ത്രീയ്ക്കും ജീവിതമുണ്ടെന്നത് ഈ സീരിയലിലൂടെ കാണിക്കണം.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X